Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2021 10:17 AM IST Updated On
date_range 18 Feb 2021 10:17 AM ISTപെയിൻറിങ് പണിക്കിടെ യന്ത്രത്തിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
നേമം: പെയിൻറിങ് പണിക്കിടെ യന്ത്രത്തിൽനിന്ന് ഷോക്കേറ്റ തൊഴിലാളി മരിച്ചു. കുണ്ടമൺകടവ് കാക്കുളം റോഡ് പത്മാലയത്തിൽ പത്മകുമാർ (53) ആണ് മരിച്ചത്.
കുണ്ടമൺകടവ് ശങ്കരൻനായർ റോഡിൽ സ്വകാര്യവ്യക്തിയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടം. ഭിത്തിയിൽ യന്ത്രം ഉപയോഗിച്ച് പെയിൻറടിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് മലയിൻകീഴ് പൊലീസ് പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രജനി. മകൾ: അമൃത. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story