ഷോളയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു: ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു
text_fieldsതൃശൂർ: കേരള ഷോളയാർ ഡാമിൻെറ ജലനിരപ്പ് 2660 അടി പിന്നിട്ടതിനാൽ തൃശൂർ ജില്ലാ കലക്ടർ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു . ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
തമിഴ്നാട് ഷോളയാർ പവർ ഹൗസ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. കേരള ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2663 അടിയിൽ എത്താൻ ഇടയുണ്ട്. നിലവിൽ സംഭരണ ശേഷിയുടെ 95.10 ശതമാനം വെള്ളം ഡാമിലുണ്ട്. നേരത്തേ ജലനിരപ്പ് 2658 അടി പിന്നിട്ടപ്പോൾ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ജലനിരപ്പ് 2663 അടി എത്തിയാലാണ് ഡാം തുറക്കുക. കേരള ഷോളയാർ തുറന്നാൽ വെള്ളം പെരിങ്ങൽകുത്ത് ഡാമിലേക്ക് ഒഴുകിയെത്തും. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് 419.90 മീറ്റർ ആണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.