കസ്റ്റഡിയിലെടുത്തത് സർക്കാറിന്‍റെ നിർബന്ധ ബുദ്ധി, വിളിച്ച് പറഞ്ഞാൽ ഹാജരാകുന്ന ആളാണ് പി.സി ജോർജ് -ഷോൺ
text_fieldsകോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി സർക്കാറിന്‍റെ നിർബന്ധ ബുദ്ധിയാണെന്ന് മകൻ ഷോൺ ജോർജ്. ഫോണിൽ വിളിച്ച് പറഞ്ഞാൽ പോലും ഹാജരാകുന്ന ആളാണ് പി.സി ജോർജെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഷോ ഓഫിന്‍റെ ആവശ്യമില്ലെന്നും പി.സി. ജോർജ് ഒളിച്ചോടുന്ന ആളല്ലെന്നും ഷോൺ ജോർജ് പ്രതികരിച്ചു.
തന്‍റെ പിതാവ് പറഞ്ഞതിൽ ശരിയുമുണ്ടാകാം തെറ്റുമുണ്ടാകാം, അതൊക്കെ കാലം തെളിയിക്കട്ടെ എന്നും ഷോൺ പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞദിവസം അനന്തപുരി ഹിന്ദുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ നുണയാരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.