Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനെടുക്കുന്ന റീൽ;...

ജീവനെടുക്കുന്ന റീൽ; പ്ര​തി​ക​രി​ച്ചാ​ൽ ‘ത​ന്ത വൈ​ബ്​’, കേരളത്തിലെ മരണയാത്രകളിങ്ങനെ...

text_fields
bookmark_border
reels
cancel

ജീവനെടുക്കുന്ന റീൽ നാടിന്റെ ഉറക്കം കെടുത്തുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെ റീലിന്റെ പേരിലുള്ള മരണയാത്രക​ളെ കുറിച്ചുള്ള റി​പ്പോർട്ടുകളാണ് ചുവടെ. ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം നൽകിയിരിക്കുകയാണ്.

ജീവൻ കൈയിൽപിടിച്ച്​​ റീൽ പിടിത്തം​; അപകടമുനമ്പായി ബൈപാസ്​ റോഡ്​

തി​രു​വ​ന​ന്ത​പു​രം: റീ​ലെ​ടു​ക്കാ​നാ​യി ജീ​വ​ൻ പ​ണ​യം​വെ​ച്ച്​ ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും പാ​യു​ന്ന​വ​രെ​​ക്കൊ​ണ്ട്​ പൊ​റു​തി​മു​ട്ടു​ക​യാ​ണ്​ ബൈ​പാ​സ്. കാ​മ​റ​ക​ളു​മാ​യി ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ക​യാ​ണ്​ റേ​സി​ങ്​ സം​ഘ​ങ്ങ​ൾ. ബൈ​ക്കോ​ട്ടം മാ​ത്ര​മ​ല്ല, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ റീ​ച്ചി​നാ​യി കൈ​വി​ട്ട അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കാ​ണ്​ ക​ഴ​ക്കൂ​ട്ടം-​കോ​വ​ളം റോ​ഡ്​ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വേ​ദി​യാ​കു​ന്ന​ത്.

നേ​ര​ത്തെ വൈ​ള്ള​യ​മ്പ​ലം-​ക​വ​ടി​യാ​ർ റോ​ഡി​ലാ​യി​രു​ന്നു റേ​സി​ങ്​ സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ച്ചി​രു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​തി​ന​പ്പു​റം മ​ത്സ​ര​സ്വ​ഭാ​വ​ത്തി​ലാ​യി​രു​ന്നു രാ​ജ്​​ഭ​വ​ൻ ഉ​ൾ​പ്പെ​ടു​ന്ന അ​തി​സു​ര​ക്ഷ നി​ര​ത്തി​ലെ അ​ന്ന​ത്തെ ബൈ​ക്കോ​ട്ടം. സി​നി​മ ടി​ക്ക​റ്റും ഭ​ക്ഷ​ണ​വു​മെ​ല്ലാ​മാ​യി​രു​ന്നു പ​ന്ത​യ​വും സ​മ്മാ​ന​വും.

ഒ​രു​വ​ർ​ഷം 31 അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യും അ​തി​ൽ നാ​ല് ജീ​വ​ൻ പൊ​ലി​യു​ക​യും ചെ​യ്ത​തോ​ടെ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു. കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ സ​ജീ​വ​മാ​കു​ക​യും ചെ​യ്​​ത​തോ​ടെ റേ​സി​ങ്​ സം​ഘ​ങ്ങ​ൾ ബൈ​പാ​സി​ലേ​ക്ക്​ കു​ടി​യേ​റു​ക​യാ​യി​രു​ന്നു.


പ​രി​ശോ​ധ​ന​ക​ൾ പാ​തി​വ​ഴി​യി​ൽ...

2022ൽ ​കോ​വ​ളം-​മു​ക്കോ​ല ബൈ​പാ​സി​ൽ റേ​സി​ങ് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ ത​ൽ​ക്ഷ​ണം മ​രി​ച്ച​തി​നെ​തു​ട​ർ​ന്ന്​ അ​ൽ​പ​കാ​ലം പ​രി​ശോ​ധ​ന​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട്​ അ​തെ​ല്ലാം നി​ല​ച്ചു.

ക​ഴ​ക്കൂ​ട്ട​ത്തെ പു​തി​യ മേ​ൽ​പാ​ലം, ഈ​ഞ്ച​യ്ക്ക​ൽ, വെ​ൺ​പാ​ല​വ​ട്ടം മേ​ൽ​പാ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും റീ​ൽ​സി​നാ​യു​ള്ള സാ​ഹ​സി​ക പ്ര​ക​ട​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്. ചീ​റി​പ്പാ​യു​ന്ന ന്യൂ​ജെ​ൻ ബൈ​ക്കു​ക​ളാ​ണ് അ​പ​ക​ടം വ​രു​ത്തി​വെ​ക്കു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മി​ക്ക​തും നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ന്‍റെ മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ചി​ന്നി​ച്ചി​ത​റു​ക​യാ​ണ് പ​തി​വ്.

വാ​ഴ​മു​ട്ടം-​കോ​വ​ളം, മു​ട്ട​ത്ത​റ-​ക​ല്ലൂം​മൂ​ട്, അ​മ്പ​ല​ത്ത​റ-​തി​രു​വ​ല്ലം പാ​ലം, ക​ഴ​ക്കൂ​ട്ടം ടെ​ക്നോ​പാ​ർ​ക്ക്-​ആ​ക്കു​ളം, ചാ​ക്ക-​ഈ​ഞ്ച​യ്ക്ക​ൽ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലും സാ​ഹ​സി​ക പാ​ച്ചി​ലി​ന്​ കു​റ​വി​ല്ല. ദാ​രു​ണ അ​പ​ക​ങ്ങ​ൾ ക​ൺ​മു​ന്നി​ൽ അ​ന​വ​ധി​യു​ണ്ടാ​യാ​ലും പി​ന്മാ​റാ​ൻ യു​വാ​ക്ക​ൾ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​താ​ണ്​ ദ​യ​നീ​യം.

ക​ല്ലൂം​മൂ​ട് പാ​ല​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നു​പേ​രും വെ​ൺ​പാ​ല​വ​ട്ടം പാ​ല​ത്തി​ൽ ര​ണ്ടു​പേ​രും ഈ​ഞ്ച​യ്ക്ക​ലി​ൽ നാ​ലു​പേ​രും വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. മു​ക്കോ​ല ബൈ​പ്പാ​സി​ൽ​നി​ന്ന് കോ​വ​ള​ത്തേ​ക്കു​ള്ള റോ​ഡി​ൽ​ ര​ണ്ടം​ഗ​സം​ഘം ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്​ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​​​ത്തു. മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ എ​ഴു​പ​തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ്​ ബൈ​പാ​സി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. സ​ർ​വി​സ് റോ​ഡ് പ​ണി​യാ​തെ ഇ​രു ദി​ശ​യി​ലേ​ക്കും ഒ​രേ വ​രി​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്നു.

ബൈ​പാ​സി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നെ​ന്ന പേ​രി​ൽ സി​റ്റി പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ഒ​ട്ടേ​റെ പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. റോ​ഡു​ക​ളി​ലെ വെ​ളി​ച്ച​ക്കു​റ​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

പ്ര​തി​ക​രി​ച്ചാ​ൽ ‘ത​ന്ത വൈ​ബ്​’

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​ങ്ങ​ളാ​കാ​നാ​ണ് ബൈ​പാ​സി​ലെ റീ​ൽ​സു പി​ടു​ത്തം. കാ​മ​റ​ക​ളു​മാ​യി മു​ന്നി​ലും പി​ന്നി​ലും വ​ശ​ങ്ങ​ളി​ലു​മാ​യി വി​വി​ധ ആം​ഗി​ളി​ൽ ദൃ​ശ്യ​ങ്ങ​ളെ​ടു​ക്കാ​ൻ​ പ​ല വാ​ഹ​ന​ങ്ങ​ളാ​യി​രി​ക്കും ഷൂ​ട്ടി​നു​ണ്ടാ​വു​ക. അ​മി​ത​വേ​ഗ​ത​യി​ലാ​കും നാ​യ​ക​ന്‍റെ പാ​ച്ചി​ൽ.

ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ ക​​ണ്ണൊ​ന്ന്​ പാ​ളി​യാ​ൽ കൂ​ട്ട അ​പ​ക​ട​ത്തി​നാ​കും ഇ​ട​യാ​വു​ക. ഷൂ​ട്ടി​ങ്ങാ​യ​തി​നാ​ൽ ഹെ​ൽ​മ​റ്റു​മു​ണ്ടാ​കി​ല്ല. ഉ​ത്ത​രേ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ലെ സാ​ഹ​സി​ക റീ​ലു​ക​ളെ അ​നു​ക​രി​ക്കാ​നാ​ണ്​ ചെ​റു​പ്പ​ക്കാ​ർ ബൈ​പാ​സി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട്​ എ​ഡി​റ്റ്​ ചെ​യ്ത്​ ത​ട്ടു​പൊ​ളി​പ്പ​ൻ സം​ഗീ​ത​വും ചേ​ർ​ത്ത്​ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ്​ ചെ​യ്യും. ലൈ​ക്കി​നും റീ​ച്ചി​നും ഷെ​യ​റി​നും വേ​ണ്ടി​യു​ള്ള ഈ ​കൈ​വി​ട്ട ക​ളി ല​ഹ​രി​യാ​യി മാ​റു​ന്നു​വെ​ന്ന​താ​ണ്​ പു​തി​യ പ്ര​വ​ണ​ത.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണ്​ ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ടം കൂ​ടു​ത​ലും. റോ​ഡി​ൽ തി​ര​ക്കു​ള്ള ഈ ​സ​മ​യ​ത്ത്​ സാ​ഹ​സി​ക റീ​ൽ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തു​ന്ന​തോ​ടെ മ​റ്റ്​ വാ​ഹ​ന​യാ​ത്രി​ക​രും അ​പ​ക​ട ഭീ​തി​യി​ലാ​ണ്. ചാ​ക്ക, മു​ട്ട​ത്ത​റ, വാ​ഴ​മു​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സം​ഘ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. അ​മി​ത വേ​ഗ​ത്തി​ലും കാ​തു​പൊ​ട്ടു​ന്ന ശ​ബ്​​ദ​ത്തി​ലു​മാ​ണ്​ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ. പി​ടി​വി​ട്ട ക​ളി​ക്കെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യാ​ൽ ‘ത​ന്ത വൈ​ബെ​ന്നാ​ണ്’ ന്യൂ​ജ​ൻ ആ​ക്ഷേ​പം. ​


ക​ണ്ണ്​ തു​ള​ക്കു​ന്ന വെ​ള്ളി​വെ​ളി​ച്ചം​

എ​തി​ർ​വാ​ഹ​ന​ത്തെ പ​രി​ഗ​ണി​ക്കാ​തെ ക​ണ്ണ് തു​ള​ച്ചു​ക​യ​റും​വി​ധം ബ്രൈ​റ്റ് ലൈ​റ്റി​ട്ട് പാ​യു​ന്ന​വ​രും അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​ക്കാ​രാ​വു​ന്നു. രാ​ത്രി​യു​ണ്ടാ​കു​ന്ന ന​ല്ലൊ​രു ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ൾ​ക്കും ബ്രൈ​റ്റ്​ ലൈ​റ്റി​ന്‍റെ അ​നാ​വ​ശ്യ ഉ​പ​യോ​ഗം കാ​ര​ണ​മാ​കു​ന്നു​ണ്ട്. രാ​ത്രി എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ അ​ക​ല​വും വേ​ഗ​ത​യും കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല.

കാ​ഴ്ച ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ക​ണ്ണു​ക​ൾ​ക്ക് അ​ധി​ക​സ​മ​യം വേ​ണ്ടി​വ​രും. എ​തി​ർ വാ​ഹ​ന​ത്തി​ന്‍റെ ഹെ​ഡ്​ ലൈ​റ്റ്​ ബ്രൈ​റ്റ് ആ​കു​ന്ന​തോ​ടെ കാ​ഴ്ച ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യാ​കും. വാ​ഹ​ന​ത്തി​ന്‍റെ ഡിം ​ലൈ​റ്റ് വെ​ളി​ച്ച​ത്തി​ൽ എ​ത്ര​ദൂ​രം റോ​ഡ് വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യു​മോ ആ ​ദൂ​ര​ത്തി​നു​ള്ളി​ൽ നി​ർ​ത്താ​ൻ ക​ഴി​യു​ന്ന വേ​ഗ​ത​യി​ലേ വാ​ഹ​നം ഓ​ടി​ക്കാ​വൂ​വെ​ന്നാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഹെ​ഡ്​ ലൈ​റ്റി​ൽ അ​ധി​കം നോ​ക്ക​രു​ത്.

തീ​വ്ര​പ്ര​കാ​ശ​ത്തി​ലേ​ക്ക്​ നോ​ക്കു​ന്ന​തോ​ടെ കു​റ​ച്ചു​സ​മ​യ​ത്തേ​ക്ക് ഡ്രൈ​വ​ർ അ​ന്ധ​നാ​യ​തു​പോ​ലെ​യാ​കും. 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണെ​ങ്കി​ൽ ഈ ​സ​മ​യം​കൊ​ണ്ട് വാ​ഹ​നം 45 മീ​റ്റ​ർ മു​ന്നോ​ട്ടു​പോ​യി​രി​ക്കും. ഇ​തും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കും.

ഗൂ​ഗി​ൾ വ​ഴി​തെ​റ്റി​ക്കാം

തി​ര​ക്ക് കു​റ​വു​ള്ള വ​ഴി​ക​ൾ ആ​ദ്യം നി​ർ​ദേ​ശി​ക്കു​ന്ന ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ അ​ൽ​ഗോ​രി​തം വ​ഴി​തെ​റ്റി​ക്കാ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സൂ​ക്ഷ്മ​ത​പു​ല​ർ​ത്ത​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. ട്രാ​ഫി​ക് കു​റ​വു​ള്ള റോ​ഡു​ക​ളെ​യാ​ണ് മാ​പ്പി​ന്‍റെ അ​ൽ​ഗോ​രി​തം എ​ളു​പ്പം എ​ത്തു​ന്ന വ​ഴി​യാ​യി ആ​ദ്യം കാ​ട്ടി​ത്ത​രി​ക.

ഇ​ത്ത​രം റോ​ഡു​ക​ൾ എ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​ക​ണ​മെ​ന്നി​ല്ല. തോ​ടു​ക​ൾ ക​വി​ഞ്ഞൊ​ഴു​കി​യും മ​ണ്ണി​ടി​ഞ്ഞും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും യാ​ത്ര സാ​ധ്യ​മ​ല്ലാ​ത്ത റോ​ഡു​ക​ളി​ലും വീ​തി കു​റ​ഞ്ഞ​തും സു​ഗ​മ സ​ഞ്ചാ​രം സാ​ധ്യ​മ​ല്ലാ​ത്ത അ​പ​ക​ട​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ നി​ര​ത്തു​ക​ളി​ലും സാ​ധാ​ര​ണ തി​ര​ക്കു​ണ്ടാ​കി​ല്ല. ഇ​ത് തി​രി​ച്ച​റി​യാ​തെ ഗൂ​ഗി​ളി​ന്‍റെ അ​ൽ​ഗോ​രി​തം ഇ​വ നി​ർ​ദേ​ശി​ക്കും ഇ​താ​ക​ട്ടെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കി​ല്ല. പ​ല​പ്പോ​ഴും ജി.​പി.​എ​സ് സി​ഗ്ന​ൽ ന​ഷ്ട​പ്പെ​ട്ട് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഊ​രാ​ക്കു​ടു​ക്കി​ൽ​പെ​ടാ​നു​മി​ട​യു​ണ്ട്.


റോഡ്​ ‘ഷോ’ർട്​സ്​, റീൽസ്​; കാത്തിരിക്കുന്നത്​ ദുരന്തങ്ങൾ

കൊ​ല്ലം: ​ചെ​യ്​​സി​ങ്ങും റെ​യ്​​സി​ങ്ങു​മാ​യി​ ജീ​വ​ന്​ വി​ല​ക​ൽ​പ്പി​ക്കാ​തെ യു​വ​ത്വം വാ​ഹ​ന​വു​മാ​യി​ ഇ​റ​ങ്ങു​മ്പോ​ൾ അ​പ​ക​ട​ങ്ങ​ളും അ​ക​മ്പ​ടി​യാ​യി എ​ത്തു​ക​യാ​ണ്. റീ​ൽ​സി​ലും ഷോ​ർ​ട്​​സി​ലും താ​ര​മാ​കാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളു​മെ​ല്ലാം ഷോ​പീ​സ്​ ആ​ക്കി മാ​റ്റു​മ്പോ​ൾ റോ​ഡി​ലൂ​ടെ നി​യ​മ​മ​നു​സ​രി​ച്ച്​​ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ കൂ​ടി അ​പ​ക​ട​ത്തി​ലാ​കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ ലോ​ക​ത്തെ ലൈ​ക്കു​ക​ളും കാ​ഴ്ച​ക്കാ​രും മേ​ൽ​ക്കൈ നേ​ടു​മ്പോ​ൾ റോ​ഡി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ മ​നഃ​പൂ​ർ​വം വി​സ്മ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. ​ജി​ല്ല​യി​ൽ ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ലും മ​റ്റും റോ​ഡി​ൽ ചീ​റി​പ്പാ​യു​ന്ന​വ​രി​ൽ കൗ​മാ​രം ക​ട​ക്കാ​ത്ത​വ​ർ മു​ത​ലു​ണ്ട്. ഇ​തി​ൽ ലൈ​സ​ൻ​സ്​ ഇ​ല്ലാ​ത്ത​വ​രു​ൾ​പ്പെ​ടെ​യു​ണ്ട്​ എ​ന്ന​താ​ണ്​ ഗൗ​ര​വ​മേ​റ്റു​ന്ന​ത്.

റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്നി​ലു​ള്ള ഷോ ​കൂ​ടാ​തെ, പാ​ഞ്ഞു​പോ​കു​ന്ന​ത്​ വി​ഡി​യോ​യാ​ക്കി​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​ബ്​ അ​ടി​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ്​ ഇ​ത്ത​ര​ക്കാ​ർ. പൊ​ലീ​സ്​ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത ‘മി​ക​ച്ച’ റോ​ഡു​ക​ളാ​ണ്​ ഇ​ത്ത​ര​ക്കാ​ർ പ്ര​ധാ​ന​മാ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ ബൈ​ക്കി​ൽ പാ​യു​ന്ന​ത്​ പൊ​ലീ​സി​ന്‍റെ ഉ​ൾ​പ്പെ​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്ന്​ പെ​ടു​മെ​ന്ന​തി​നാ​ൽ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ മി​ക​ച്ച റോ​ഡു​ക​ളി​ലാ​ണ്​ മ​ത്സ​ര​യോ​ട്ടം കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത്.

മ​റ്റൊ​രു ​പ്ര​ധാ​ന പോ​യ​ന്‍റ്​ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്. സ്കൂ​ൾ, കോ​ള​ജ്​ എ​ന്നി​വ​ക്ക്​ സ​മീ​പ​മു​ള്ള റോ​ഡു​ക​ളി​ൽ ഇ​ത്ത​രം റേ​സി​ങ്​ വീ​ര​ന്മാ​രെ ധാ​രാ​ള​മാ​യി കാ​ണാ​മെ​ന്ന്​ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ ത​ന്നെ പ​റ​യു​ന്നു.

ന​ഗ​ര​ത്തി​നു​ള്ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന ഷോ​വീ​ര​ന്മാ​ർ പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​​ത്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സ​മീ​പ​മു​ള്ള ക​ർ​ബ​ല-​എ​സ്.​എ​ൻ കോ​ള​ജ്​ ജ​ങ്​​ഷ​ൻ റോ​ഡി​ലാ​ണ്. അ​ടു​ത്തി​ടെ ബൈ​ക്ക്​ കാ​റി​ലി​ടി​ച്ച്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി ഇ​വി​ടെ മ​രി​ച്ചി​രു​ന്നു. ഫാ​ത്തി​മ മാ​താ നാ​ഷ​ന​ൽ കോ​ള​ജ്, എ​സ്.​എ​ൻ. വി​മ​ൻ​സ്​ കോ​ള​ജ്, ലോ ​കോ​ള​ജ്, എ​സ്.​എ​ൻ പ​ബ്ലി​ക്​ സ്കൂ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ ഈ ​റോ​ഡി​നോ​ട്​ അ​നു​ബ​ന്ധി​ച്ചു​ണ്ട്​.

ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ക്ലാ​സ്​ ക​ഴി​ഞ്ഞ്​ വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ​ങ്ങു​ന്ന വൈ​കു​ന്നേ​ര​ങ്ങ​ളാ​ണ്​ ഇ​ത്ത​ര​ക്കാ​രു​ടെ ‘ഷോ ​ടൈം’. രൂ​പ​വ്യ​ത്യാ​സം വ​രു​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്​​ദ​ത്തി​ൽ മി​ന്ന​ൽ പോ​ലെ ഒ​റ്റ​പ്പാ​ച്ചി​ലാ​ണ്​ ശൈ​ലി, ഹെ​ൽ​മ​റ്റ്​ പോ​ലും ഉ​ണ്ടാ​കാ​റി​ല്ല. തി​രി​കെ വ​ന്നു​ള്ള ഷോ ​ഉ​ണ്ടാ​കാ​റി​ല്ല. റോ​ഡ​രി​കി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ്​ ഇ​ത്ത​ര​ക്കാ​ർ ന​ട​ത്തു​ന്ന​ത്.

ഒ​റ്റ​യ​ടി​ക്ക്​ ഓ​ടി​ച്ചു​പോ​കു​ന്ന​തി​നാ​ൽ പി​ടി​കൂ​ടു​ക പ്ര​യാ​സ​മാ​ണെ​ന്ന്​ പൊ​ലീ​സും പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ വെ​ച്ചു​പി​ടി​ച്ചാ​ൽ അ​പ​ക​ട​ത്തി​ലേ​ക്ക്​ തീ​ർ​ച്ച​യാ​യും എ​ത്തും എ​ന്ന​താ​ണ്​ പൊ​ലീ​സി​നെ ‘ചേ​സി​ങ്ങി​ൽ’ നി​ന്ന്​ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​രം ഷോ ​ടീ​മു​ക​ൾ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ തി​രി​ച്ച​റി​ഞ്ഞ്​ പി​ഴ ചു​മ​ത്തു​ക​യാ​ണ്​ പ​തി​വെ​ന്ന്​ ട്രാ​ഫി​ക്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ വി​ഭാ​ഗം പ​റ​യു​ന്നു. ​

മു​മ്പ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ടീം ​ഉ​ൾ​പ്പെ​ടെ ഈ ​പ്ര​ദേ​ശ​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത്ത​രം പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ ഷോ ​ടീ​മി​ന്‍റെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്ന​ത്. കൊ​ല്ലം ബൈ​പാ​സ്​ റോ​ഡി​ലും മ​ത്സ​ര​യോ​ട്ട​ക്കാ​രെ പേ​ടി​ച്ചു​വേ​ണം പോ​കാ​ൻ. പ​ല​യി​ട​ത്തും റോ​ഡ്​ തി​ര​ക്കി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച്​ ബൈ​ക്ക്​ ഓ​ടി​ക്കു​ന്ന യു​വാ​ക്ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്.

ഓയൂർ-കൊട്ടാരക്കര റോഡിൽ ഫ്രീക്കന്മാർ വിലസുന്നു

കൊ​ട്ടാ​ര​ക്ക​ര: ഓ​യൂ​ർ-​കൊ​ട്ടാ​ര​ക്ക​ര റോ​ഡി​ൽ ബൈ​ക്കു​ക​ളി​ൽ ഫ്രീ​ക്ക​ന്മാ​ർ വി​ല​സു​ന്ന​ത്​ സ്ഥി​ര​മാ​ണ്. കൊ​ട്ട​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഓ​ട​നാ​വ​ട്ടം കെ.​ആ​ർ.​ജി.​പി.​എം, മു​ട്ട​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പൂ​യ​പ്പ​ള്ളി ഗ​വ. ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ്​ ഇ​വി​ട​ത്തെ വി​ഹാ​ര​കേ​ന്ദ്രം.

ബൈ​ക്കി​ന്‍റെ സൈ​ല​ൻ​സ​റി​ൽ മാ​റ്റം വ​രു​ത്തി ചീ​റി​പ്പാ​യു​ന്ന​ത്​ അ​ധി​കൃ​ത​ർ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ലൈ​സ​ൻ​സോ ഇ​ൻ​ഷു​റ​ൻ​സോ പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഇ​ല്ലാ​തെ​യാ​ണ് പാ​ച്ചി​ൽ. മാ​റ്റം വ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ എ.​ഐ കാ​മ​റ​ക​ളി​ൽ പോ​ലും പി​ടി​ക്ക​പ്പെ​ടാ​റി​ല്ല.

ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന റൂ​ട്ടി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ ക​ട​ന്നു​പോ​കു​ന്ന ഫ്രീ​ക്ക​ന്മാ​ർ നി​ര​വ​ധി​പേ​രെ​യാ​ണ് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​പ​ക​ട​സ​മ​യ​ത്ത്​ മാ​ത്ര​മാ​ണ് പൊ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ്​ ആ​യ​തി​നാ​ൽ പൊ​ലീ​സി​ന് യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​നും ക​ഴി​യാ​റി​ല്ല. ഇ​ത്ത​ര​ത്തി​ൽ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​വ​രെ യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും കാ​ൽ​ന​ട​ക്കാ​രാ​യ സ്കൂ​ൾ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വ​ശ്യം.


കൈവിട്ട കളി​; പിടിവിട്ട യാത്ര

കോ​ട്ട​യം: റോ​ഡി​ൽ റീ​ൽ​സ്​ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ ​കോ​ഴി​ക്കോ​ട്ട്​ യു​വാ​വ്​ മ​രി​ച്ച​തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ്​ കേ​ര​ളം. കോ​ഴി​ക്കോ​ട്​​ മാ​ത്ര​മ​ല്ല, കോ​ട്ട​യ​ത്തു​മു​ണ്ട്​ അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​ള്ള റീ​ൽ​സ്​ ചി​ത്രീ​ക​ര​ണം. കൂ​ടു​ത​ലും ബൈ​ക്കു​ക​ളി​ലാ​ണ്​ നി​യ​മം ലം​ഘി​ച്ചു​ള്ള അ​ഭ്യാ​സം. കു​തി​ച്ചു​പാ​യു​ന്ന ഇ​ത്ത​രം അ​ഭ്യാ​സ​സം​ഘ​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ ക​വ​ർ​ന്ന സം​ഭ​വ​ങ്ങ​ളും അ​ന​വ​ധി. വി​ജ​ന​മാ​യ​ റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ​ല​പ്പോ​ഴും ഇ​ത്ത​രം കു​തി​ച്ചു​പാ​യ​ലു​ക​ൾ.

ര​ണ്ടു​വ​ർ​ഷം മു​മ്പ്​ റേ​സി​ങ് ന​ട​ത്തി​യ ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ മൂ​ന്നു​പേ​ര്‍ മ​രി​ച്ച സം​ഭ​വം ജി​ല്ല​യെ ഞെ​ട്ടി​ച്ചി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി ടി.​ബി റോ​ഡി​ല്‍ ജ്വ​ല്ല​റി ന​ട​ത്തി​യി​രു​ന്ന പു​ഴ​വാ​ത് കാ​ര്‍ത്തി​ക ഭ​വ​നി​ല്‍ സേ​തു​നാ​ഥ് ന​ടേ​ശ​ന്‍ (41), പോ​ത്തോ​ട് അ​മൃ​ത​ശ്രീ വീ​ട്ടി​ല്‍ മു​രു​ക​ന്‍ ആ​ചാ​രി (67), പു​തു​പ്പ​ള്ളി ത​ച്ചു​കു​ന്ന് പാ​ല​ച്ചു​വ​ട്ടി​ല്‍ പി.​എ​സ്. ശ​ര​ത് (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​ര​ത് ഓ​ടി​ച്ച ബൈ​ക്കാ​യി​രു​ന്നു അ​പ​ക​ടം വി​ത​ച്ച​ത്. ശ​ര​ത് ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റി​ൽ കാ​മ​റ​യു​ണ്ടാ​യി​രു​ന്നു.

ഈ​ര​യി​ൽ​ക്ക​ട​വ്-​മ​ണി​പ്പു​ഴ ബൈ​പാ​സി​ൽ റേ​സി​ങ്ങി​നി​ടെ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി നാ​ലോ​ളം യു​വാ​ക്ക​ളാ​ണ്​ മ​രി​ച്ച​ത്. ര​ണ്ട്​ കി​ലോ​മീ​റ്റ​റോ​ളം നി​വ​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ൽ ബൈ​ക്ക് സ്റ്റ​ണ്ടി​ങ് ഷൂ​ട്ടു​ക​ൾ പ​തി​വാ​യി​രു​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി അ​പ​ക​ട​ത്തി​നു​പി​ന്നാ​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ബൈ​ക്ക് സ്റ്റ​ണ്ടി​ങ് ഷൂ​ട്ടു​ക​ൾ കു​റ​ഞ്ഞു. എ​ന്നാ​ൽ, അ​ടു​ത്തി​ടെ വീ​ണ്ടും റീ​ൽ​സ്​ ചി​ത്രീ​ക​ര​ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ​റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഇ​പ്പോ​ൾ പ​ല അ​തി​വേ​ഗ ഷൂ​ട്ടു​ക​ളും. ​മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ​യും ക​ണ്ണു​വെ​ട്ടി​ക്കാ​ൻ വ​യ​ൽ റോ​ഡു​ക​ളും പ​ല​പ്പോ​ഴും ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ വൈ​ക്കം ടൗ​ണി​ൽ ന്യൂ​ജെ​ൻ ബൈ​ക്കു​ക​ളി​ൽ യു​വാ​ക്ക​ൾ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. രാ​ത്രി​യി​ൽ വൈ​ക്കം വ​ട​ക്കേ​ന​ട, പ​ടി​ഞ്ഞാ​റെ​ന​ട റോ​ഡ്, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്‌​സ്റ്റാ​ൻ​ഡ്​ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു അ​ഭ്യാ​സ​പ്ര​ക​ട​നം. കു​മ​ര​കം, ചു​ങ്കം-​മെ​ഡി​ക്ക​ൽ കോ​ള​ജ്,പ​ട്ടി​ത്താ​നം ബൈ​പാ​സ്​ ​റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

ല​ക്ഷ്യം ‘വൈ​റ​ൽ’ പോ​സ്റ്റ്​

സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ‘വൈ​റ​ൽ’ പോ​സ്റ്റി​ന്​ വേ​ണ്ടി​യാ​ണ്​ യു​വാ​ക്ക​ളു​ടെ റോ​ഡി​ലെ പാ​ച്ചി​ൽ. പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഇ​ത്ത​രം നാ​ട​ൻ റേ​സി​ങ് വി​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​ണ്. അ​മി​ത വേ​ഗ​ത്തി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​ഡി​യോ​യും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ഹാ​ൻ​ഡി​ലു​ക​ളി​ൽ പ്ര​ധാ​ന​മാ​യു​ള്ള​ത്.‌ പൊ​ലീ​സോ ഗ​താ​ഗ​ത വ​കു​പ്പോ പി​ടി​ക്കു​ക​യോ പി​ഴ ഈ​ടാ​ക്കു​ക​യോ ചെ​യ്താ​ൽ അ​തി​നെ​യും ‘അം​ഗീ​കാ​ര​മാ​യി’ ക​ണ്ട്​ സ്റ്റാ​റ്റ​സും പോ​സ്റ്റും ഇ​ടു​ന്ന​തും പ​തി​വാ​ണ്.

ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ ‘റൈ​ഡ​ർ​മാ​രു​ടെ’ ഇ​ഷ്ട ഉ​പ​ക​ര​ണ​മാ​ണ്​ ഹെ​ൽ​മ​റ്റി​ൽ പി​ടി​പ്പി​ക്കു​ന്ന ഗോ​പ്രോ കാ​മ​റ​ക​ൾ. റോ​ഡി​ലെ വി​ശാ​ല​മാ​യ ദൃ​ശ്യം ഇ​വ പ​ക​ർ​ത്തും. യാ​ത്ര​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നാ​ണ്​ വ്ലോ​ഗ​ർ​മാ​ർ ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ൽ കു​തി​ച്ചു​പാ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​നാ​ണ്​ കു​ട്ടി റൈ​ഡ​ർ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക വാ​ട്​​സ്​​ആ​പ് ഗ്രൂ​പ്പു​കു​ളു​മു​ണ്ട്. ഇ​തി​ലും ഇ​ത്ത​രം വി​ഡി​യോ​ക​ൾ ഇ​ടു​ന്ന​ത്​ പ​തി​വാ​ണ്. കൂ​ട്ടു​കാ​രു​ടെ അ​ട​ക്കം ബൈ​ക്കു​ക​ളു​മാ​യി അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രും ഏ​റെ​യു​ണ്ട്.

സൈ​ല​ൻ​സ​റു​ക​ൾ അ​ഴി​ച്ചു​മാ​റ്റി അ​ഭ്യാ​സം

80 ഡെ​സി​ബെ​ല്ലി​ൽ കൂ​ടു​ത​ൽ ശ​ബ്ദം പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് ബൈ​ക്കു​ക​ളി​ൽ സൈ​ല​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് അ​ഴി​ച്ചു​മാ​റ്റി ശ​ബ്ദം കൂ​ടു​ത​ൽ പു​റ​ത്തേ​ക്കു​വ​രു​ന്ന സൈ​ല​ൻ​സ​റു​ക​ളാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന ബൈ​ക്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ന​മ്പ​ർ പ്ലേ​റ്റു​ക​ളും പെ​ട്ടെ​ന്ന് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​കും​ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ത​ടി​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ മി​ന്ന​ൽ​വേ​ഗ​ത്തി​ൽ വ​രു​ന്ന ബൈ​ക്കി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ റോ​ഡി​ൽ​നി​ന്നു​യ​ർ​ത്തി ഒ​രു ട​യ​റി​ൽ സാ​ഹ​സി​ക​മാ​യി പോ​കു​ന്ന​വ​രു​മു​ണ്ട്.

ബൈ​ക്കു​ക​ളു​ടെ എ​ൻ​ജി​ന്‍റെ ട്യൂ​ണി​ങ് ന​ട​ത്തി അ​ഭ്യാ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. ഹാ​ൻ​ഡി​ൽ ഉ​യ​ർ​ത്തു​ക, താ​ഴ്‌​ത്തു​ക, വ​ള​ക്കു​ക എ​ന്നീ ത​ര​ത്തി​ലും ബൈ​ക്കി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ സെ​ന്‍റ​ർ ഓ​ഫ് ഗ്രാ​വി​റ്റി ക​ണ​ക്കാ​ക്കി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഹാ​ൻ​ഡി​ൽ മാ​റ്റു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

‘സ്ഥിരം വേദി’, നാല്​ ബൈപാസുകൾ ക​ണ്ടെ​ത്ത​ൽ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റേ​ത്​

കോ​ട്ട​യം: ജി​ല്ല​യി​ലെ നാ​ല്​ ബൈ​പാ​സ് റോ​ഡു​ക​ളി​ൽ സ്ഥി​ര​മാ​യി ബൈ​ക്ക് റേ​സി​ങ് ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സ്, പാ​റോ​ച്ചാ​ൽ ബൈ​പാ​സ്, മ​ണി​പ്പു​ഴ-​ഈ​ര​യി​ൽ​ക്ക​ട​വ്​ ബൈ​പാ​സ്, ക​ട​പ്പാ​ട്ടൂ​ർ 12ാം മൈ​ൽ റി​ങ് റോ​ഡ് എ​ന്നി​വ​യാ​ണ്​ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്​ എ​ത്തു​ന്ന​വ​രു​ടെ ഇ​ഷ്ട​യി​ട​മെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ൽ​പെ​ടാ​തെ ക​ട​ന്നു​പോ​കാ​ൻ ളാ​യി​ക്കാ​ട് മു​ത​ൽ പാ​ലാ​ത്ര വ​രെ നി​ർ​മി​ച്ച സ​മാ​ന്ത​ര പാ​ത​യി​ലാ​ണ് റേ​സി​ങ് ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട​ന്നി​രു​ന്ന​ത്. പാ​ലാ​ത്ര​യി​ൽ​നി​ന്ന്​ ബൈ​പാ​സി​ലേ​ക്ക്​ ക​യ​റു​ന്ന​ത്​ മു​ത​ൽ ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ വ​ള​വും ച​രി​വും ഇ​ല്ലാ​തെ നി​വ​ർ​ന്നാ​ണ് റോ​ഡ്. ഈ ​ഭാ​ഗ​ത്താ​ണ് റേ​സി​ങ് കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്. മൂ​ന്നു​​പേ​രു​ടെ മ​ര​ണ​ത്തി​ന്​ ഇ​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​നു​ശേ​ഷം റീ​ൽ​സി​നാ​യി​ട്ടു​ള്ള അ​മി​ത വേ​ഗ​പ്ര​ക​ട​ന​ങ്ങ​ൾ കു​റ​വു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി ഭീ​തി​യൊ​ഴി​ഞ്ഞി​ട്ടി​ല്ല.

എം.​സി റോ​ഡി​ലെ നാ​ട്ട​കം സി​മ​ന്‍റ്​ ക​വ​ല​യി​ൽ​നി​ന്ന്​ പാ​റോ​ച്ചാ​ലി​ലേ​ക്കു​ള്ള ബൈ​പാ​സാ​ണ്​ മ​റ്റൊ​രു അ​ഭ്യാ​സ​കേ​ന്ദ്രം. നാ​ട്ട​കം സി​മ​ന്‍റ്​​സ്​​ ക​ഴി​ഞ്ഞു​ള്ള വി​ശാ​ല​മാ​യ പ്ര​ദേ​ശ​ത്താ​ണ്​ പ​ല​പ്പോ​ഴും കൂ​ട്ട​മാ​യു​ള്ള ബൈ​ക്ക് അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

റേ​സി​ങ്ങി​നി​ടെ യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​യ പാ​ത​യാ​ണ് ഈ​ര​യി​ൽ​ക്ക​ട​വ്-​മ​ണി​പ്പു​ഴ ബൈ​പാ​സ്. ര​ണ്ട്​ കി​ലോ​മീ​റ്റ​റോ​ളം നി​വ​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ ബൈ​ക്ക് സ്റ്റ​ണ്ടി​ങ് ഷൂ​ട്ടു​ക​ൾ പ​തി​വാ​ണ്. രാ​ത്രി​യി​ലും പ​ക​ലും കു​തി​ച്ചു​പാ​യു​ന്ന ബൈ​ക്കു​ക​ൾ പ​തി​വാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട്​ ബൈ​ക്ക് യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ മ​ത്സ​ര​യോ​ട്ട​ങ്ങ​ൾ കു​റ​ഞ്ഞി​ട്ടു​മു​ണ്ട്. കൊ​ട്ടാ​ര​മ​റ്റ​ത്തു​നി​ന്ന് പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ലെ പ​ന്ത്ര​ണ്ടാം മൈ​ലി​ലേ​ക്കു​ള്ള വീ​തി​യേ​റി​യ റോ​ഡി​ലും ബൈ​ക്ക്​ പ്ര​ക​ട​ന​ങ്ങ​ൾ പ​തി​വാ​ണ്.

ഇ​പ്പോ​ൾ ജി​ല്ല​യു​ടെ മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ റോ​ഡു​ക​ളും അ​തി​വേ​ഗ​ക്കാ​ർ നി​യ​മ​വി​രു​ദ്ധ യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കാ​ൽ​ന​ട​ക്കാ​രെ അ​ട​ക്കം ഇ​ടി​ച്ചു​വീ​ഴ്ത്തു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ പു​ല​ർ​ച്ച ന​ട​ക്കാ​നി​റ​ങ്ങി​യ കു​ടും​ബ​നാ​ഥ​​ൻ റേ​സി​ങ്​ ബൈ​ക്ക്​ ഇ​ടി​ച്ചു മ​ര​ണ​പ്പെ​ട്ടി​രു​ന്നു.


ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കു​റ​വി​ല്ല; മ​ര​ണ​വും

ആ​ല​പ്പു​ഴ: ‘റീ​ൽ​സ്’​ ചി​ത്രീ​ക​രി​ച്ച്​ വൈ​റ​ലാ​കാ​ൻ കാ​റി​ലും ബൈ​ക്കി​ലും അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​രി​ൽ ഏ​റെ​യും വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ്. ജി​ല്ല​യി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ ക​ണ​ക്ക്​ പ​രി​ശോ​ധി​ച്ചാ​ൽ ദേ​ശീ​യ​പാ​ത​യി​ലും പ്ര​ധാ​ന​പാ​ത​യി​ലു​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. പ​ണി ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ​പോ​ലും അ​മി​ത​വേ​ഗ​വും മ​ത്സ​ര ഓ​ട്ട​വു​മാ​ണ്. ഡി​സം​ബ​ർ ര​ണ്ടി​ന്​ ​ക​ള​ർ​കോ​ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ്​ മെ​ഡി​ക്ക​ൽ​​വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​തി​ന്​ പി​ന്നി​ലും അ​മി​ത​വേ​ഗം ത​ന്നെ​യാ​ണ്​ വി​ല്ല​ൻ.

പൊ​ലീ​സി​നും മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പി​നും നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് കാ​ര്യ​ങ്ങ​ള്‍. ഇ​ത് അ​വ​രു​ടെ മാ​ത്ര​മ​ല്ല, നി​യ​മം പാ​ലി​ച്ച്​ മാ​ന്യ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ ജീ​വ​ന്‍കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. സെ​ക്ക​ൻ​ഡു​ക​ൾ​​ക്കു​ള്ളി​ൽ 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലേ​ക്ക്​ കു​തി​ച്ചു​പാ​യാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര ഓ​ട്ടം. ജി​ല്ല റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ എ​ന്നും മു​ന്നി​ലാ​ണ്. അ​പ​ക​ട​ങ്ങ​ൾ​ക്ക് ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലെ​ങ്കി​ലും മ​ര​ണം കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ലാ​ണ്. അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ​വ​രെ​യു​ള്ള മേ​ൽ​പാ​ത നി​ർ​മാ​ണ ഭാ​ഗ​ത്ത് റോ​ഡി​ൽ ര​ക്ത​സാ​ക്ഷി​ക​ൾ ഏ​​റെ​യാ​ണ്.

ലൈ​സ​ൻ​സി​ല്ലാ​തെ നാ​ലു​പേ​ർ ഒ​രു സ്കൂ​ട്ട​റി​ൽ

എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി സ്കൂ​ട്ട​റി​ലും ബൈ​ക്കി​ലും കു​ട്ടി​ക​ൾ ചീ​റി​പ്പാ​യു​ന്ന​ത്​ ക​ണ്ടാ​ൽ ആ​രും അ​ത്​ മൈ​ൻ​ഡ്​ ചെ​യ്യാ​റി​ല്ല. എ​ന്നാ​ൽ, അ​ത്ത​ര​മൊ​രു ‘വി​ഡി​യോ’ പ​രാ​തി​യാ​യി കി​ട്ടി​യാ​ൽ എ​ന്തു​ചെ​യ്യും. ക​ഴി​ഞ്ഞ​ദി​വ​സം മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്​ കി​ട്ടി​യ ഈ ​വി​ഡി​യോ​യു​ടെ അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ല്​ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കാ​ണ്. രാ​ത്രി ഒ​രു സ്കൂ​ട്ട​റി​ൽ നാ​ലു​പേ​ർ ക​റ​ങ്ങാ​നി​റ​ങ്ങി​യ​താ​ണ്​ തു​ട​ക്കം. വി​ഡി​​യോ പ​രി​ശോ​ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ഞെ​ട്ടി. വാ​ഹ​നം ഓ​ടി​ക്കാ​ൻ കൊ​ടു​ത്ത വീ​ട്ടു​കാ​ര​ട​ക്കം ആ​ർ​ക്കും ലൈ​സ​ൻ​സി​ല്ല. ഇ​തി​ൽ ഉ​ൾ​പ്പെ​​ട്ട ഒ​രു​വി​ദ്യാ​ർ​ഥി​യു​ടേ​താ​യി​രു​ന്നു സ്കൂ​ട്ട​ർ. ​

വീ​ട്ടു​കാ​രെ വി​ളി​പ്പി​ച്ച്​ എ​ന്തി​നാ​ണ്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ​ക്ക്​​ സ്കൂ​ട്ട​ർ ന​ൽ​കി​യെ​ന്ന ​ചോ​ദ്യ​ത്തി​ന്​ പ​ഠി​ക്കാ​നാ​യി​രു​​ന്നു​വെ​ന്നാ​യി​രു​ന്നു ര​ക്ഷി​താ​വി​ന്‍റെ മ​റു​പ​ടി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ ആ​ർ​ക്കും ലൈ​സ​ൻ​സ്​ ഇ​ല്ലെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളെ അ​പ​ക​ട​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്ന സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​യി​യെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ.

അ​ശ്ര​ദ്ധ​യേ​റെ; ഫോ​ൺ​വി​ളി​യും ചാ​റ്റും കൂ​ടി

ജി​ല്ല​യി​ൽ മൊ​ബൈ​ൽ ഫോ​ൺ സം​സാ​രി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​രു​ടെ എ​ണ്ണം കൂ​ടി​യെ​ന്നാ​ണ്​​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ക​ണ്ടെ​ത്ത​ൽ. നി​യ​മ​ലം​ഘ​ന​മാ​കി​ല്ലെ​ന്ന ചി​ന്ത​യി​ലാ​ണ്​ വാ​ട്​​സ്​​ആ​പ്​ ചാ​റ്റ​ൽ. അ​ടു​ത്തി​ടെ ചാ​റ്റി വാ​ഹ​ന​​മോ​ടി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ. അ​ശ്ര​ദ്ധ​യു​ടെ ഒ​രു​സെ​ക്ക​ൻ​ഡി​ലാ​ണ്​ മ​ര​ണ​മെ​ത്തു​ന്ന​തെ​ന്ന ചി​ന്ത​പോ​ലു​മി​ല്ലാ​തെ ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ ഫോ​ൺ​വെ​ച്ചാ​ണ്​ പ​ല​രും വി​ളി​ക്കു​ന്ന​ത്. ചെ​വി​യോ​ട്​ ചേ​ർ​ത്തു​ള്ള ഇ​ത്ത​രം സം​സാ​രം നി​യ​മ​ലം​ഘ​ന​മാ​കി​ല്ലെ​ന്നാ​ണ്​ യു​വാ​ക്ക​ളു​ടെ ചി​ന്ത. പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ ത​ട്ടി​ക്ക​യ​റാ​റു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​യാ​ണെ​ന്ന് മ​ന​സ്സി​ലാ​കി​ല്ല.

റീൽസല്ല, റേസല്ല... ഓർക്കണം റിയൽ ലൈഫാണ്...

കാ​ക്ക​നാ​ട്: റീ​ല്‍സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഒ​രാ​ഴ്ച​ക്കി​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യാ​ണ് വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ണ്ട​യ്ന​ർ ഗ്രൗ​ണ്ടി​ൽ 15 ല​ക്ഷം രൂ​പ​യു​ടെ ആ​ഡം​ബ​ര ബൈ​ക്ക് പ​ര​സ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റീ​ൽ​സ് എ​ടു​ത്ത​തും, കാ​ക്ക​നാ​ടും പ​രി​സ​ര പ്ര​ദേ​ശ​ത്തും കാ​റി​ന്‍റെ ഡി​ക്ക് തു​റ​ന്നി​ട്ട്​ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ​ക്കാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ക​യും പി​ഴ ഈ​ടാ​ക്ക​ലു​മാ​ണ് നി​ല​വി​ലു​ള്ള ശി​ക്ഷാ​ന​ട​പ​ടി. റീ​ൽ​സി​നെ​ത്തു​ന്ന​തി​ൽ കൂ​ടു​ത​ലും മ​റ്റു ജി​ല്ല​ക്കാ​ർ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ബി​ച്ചു​ക​ളി​ലും റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ടു​ത്ത് പോ​കു​ന്നു​വെ​ന്ന വ്യാ​ജേ​ന​യാ​ണ് ജി​ല്ല​യി​ൽ എ​ത്തു​ന്ന​തും റീ​ൽ​സ് ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​തും. കാ​ണു​ന്ന​തെ​ന്തും റീ​ല്‍സാ​ക്കി മാ​റ്റാ​നു​ള്ള പ​രി​സ​രം മ​റ​ന്നു​ള്ള ശ്ര​മ​ങ്ങ​ള്‍ അ​പ​ക​ട​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റു​പ​ല സാ​മൂ​ഹ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും വ​ഴി​വെ​ക്കു​ന്ന​ത് പ​തി​വാ​ണ്.

മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ് സ്വ​പ്‌​ന​ങ്ങ​ള്‍ക്ക് കൂ​ച്ചു​വി​ല​ങ്ങു​വീ​ണു​പോ​യ ഹ​ത​ഭാ​ഗ്യ​രാ​യ ചെ​റു​പ്പ​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ദു​ര​നു​ഭ​വ​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി ഇ​ത്ത​രം സാ​ഹ​സി​ക​ത​ക​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കാ​ന്‍ നി​ര​ന്ത​രം അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നും സോ​ഷ്യ​ല്‍ മീ​ഡി​യ സാ​ക്ഷി​യാ​ണ്.


അപകട ഷൂട്ടിങ്​ പതിവ്​

ഫോ​ർ​ട്ട്​​കൊ​ച്ചി: ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​ൽ തീ​ര​ത്ത് ത​ക​ർ​ന്ന പു​ലി​മു​ട്ടി​ന്​ മു​ക​ളി​ൽ ക​യ​റി നി​ന്ന് കൗ​മാ​ര​ക്കാ​ർ റീ​ൽ ചെ​യ്യു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്. ഇ​തു​വ​രെ ആ​രും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഏ​തു​സ​മ​യ​വും ജീ​ർ​ണി​ച്ച പു​ലി​മു​ട്ട് ത​ക​ർ​ന്ന് വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്. റീ​ൽ ചെ​യ്യു​ന്ന വേ​ള​യി​ൽ ത​ക​ർ​ന്നാ​ൽ അ​ത് ദു​ര​ന്ത​ത്തി​ന് ഇ​ട​വ​രു​ത്തി​യേ​ക്കും. തീ​ര​ത്തെ പാ​യ​ൽ നി​റ​ഞ്ഞ ക​ല്ലു​ക​ളി​ൽ ച​വി​ട്ടി ഇ​റ​ങ്ങു​ന്ന​തും റീ​ൽ എ​ടു​ക്കു​ന്ന​തും സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

യുവാക്കളുടെ കേന്ദ്രമായി സീപോർട്ട്-എയർപോർട്ട് റോഡ്

ക​ള​മ​ശ്ശേ​രി: ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നി​രി​ക്കു​ന്ന സീ​പോ​ർ​ട്ട് -എ​യ​ർ​പോ​ർ​ട്ട് റോ​ഡ് യു​വാ​ക്ക​ളു​ടെ വാ​ഹ​ന മ​ത്സ​ര ഓ​ട്ട കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. പാ​തി പൂ​ർ​ത്തി​യാ​യ നാ​ല് വ​രി റോ​ഡി​ൽ മ​ത്സ​ര​ത്തി​നൊ​പ്പം കാ​റു​ക​ളും ബൈ​ക്കു​ക​ളും റേ​സി​ങ് പ​രി​ശീ​ല​ന​ത്തി​നും ഇ​ട​മാ​ക്കി​യി​രി​ക്കു​ന്നു. ഇ​തി​നു​പു​റ​മേ​യാ​ണ്​ അ​ഴി​ച്ചു​വി​ട്ട പോ​ത്തു​ക​ൾ കു​റു​കെ ക​ട​ന്നു​ള്ള അ​പ​ക​ട​ങ്ങ​ളും.

റോ​ഡി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്ന് ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഇ​തി​ൽ ആ​ഡം​ബ​ര ബൈ​ക്കി​ൽ റേ​സി​ങ് ന​ട​ത്തി വ​ര​വെ നി​യ​ന്ത്ര​ണം വി​ട്ട് തെ​റി​ച്ച് വീ​ണാ​ണ് ഒ​രു യു​വാ​വ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 14നാ​ണ് അ​വ​സാ​ന അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബൈ​ക്കി​ടി​ച്ച് പോ​ത്ത് ചാ​വു​ക​യും ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ളി​ച്ച​മി​ല്ലാ​ത്ത വി​ജ​ന​മാ​യ റോ​ഡ് യു​വ​തി-​യു​വാ​ക്ക​ളു​ടെ ഉ​ല്ലാ​സ​കേ​ന്ദ്രം കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ ബൈ​ക്ക് റേ​സി​ങ് ന​ട​ത്തി വ​ര​വേ പോ​ത്ത് വ​ട്ടം ചാ​ടി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല്​ യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ എ​ച്ച്.​എം.​ടി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഭാ​ഗ​വും എ​ൻ.​എ.​ഡി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളും കൂ​ട്ടി​യോ​ജി​പ്പി​ച്ചി​ട്ടി​ല്ല. പൂ​ർ​ത്തി​യാ​യ റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം പാ​ടി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്​ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഗൗ​നി​ക്കാ​ത്ത​തും നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കാ​ൻ കാ​ര​ണം.

ലൈ​സ​ൻ​സി​ല്ലാ​തെ നാ​ലു​പേ​ർ ഒ​രു സ്കൂ​ട്ട​റി​ൽ

എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി സ്കൂ​ട്ട​റി​ലും ബൈ​ക്കി​ലും കു​ട്ടി​ക​ൾ ചീ​റി​പ്പാ​യു​ന്ന​ത്​ ക​ണ്ടാ​ൽ ആ​രും അ​ത്​ മൈ​ൻ​ഡ്​ ചെ​യ്യാ​റി​ല്ല. എ​ന്നാ​ൽ, അ​ത്ത​ര​മൊ​രു ‘വി​ഡി​യോ’ പ​രാ​തി​യാ​യി കി​ട്ടി​യാ​ൽ എ​ന്തു​ചെ​യ്യും. ക​ഴി​ഞ്ഞ​ദി​വ​സം മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്​ കി​ട്ടി​യ ഈ ​വി​ഡി​യോ​യു​ടെ അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ല്​ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കാ​ണ്. രാ​ത്രി ഒ​രു സ്കൂ​ട്ട​റി​ൽ നാ​ലു​പേ​ർ ക​റ​ങ്ങാ​നി​റ​ങ്ങി​യ​താ​ണ്​ തു​ട​ക്കം. വി​ഡി​​യോ പ​രി​ശോ​ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ഞെ​ട്ടി. വാ​ഹ​നം ഓ​ടി​ക്കാ​ൻ കൊ​ടു​ത്ത വീ​ട്ടു​കാ​ര​ട​ക്കം ആ​ർ​ക്കും ലൈ​സ​ൻ​സി​ല്ല. ഇ​തി​ൽ ഉ​ൾ​പ്പെ​​ട്ട ഒ​രു​വി​ദ്യാ​ർ​ഥി​യു​ടേ​താ​യി​രു​ന്നു സ്കൂ​ട്ട​ർ. ​

വീ​ട്ടു​കാ​രെ വി​ളി​പ്പി​ച്ച്​ എ​ന്തി​നാ​ണ്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ​ക്ക്​​ സ്കൂ​ട്ട​ർ ന​ൽ​കി​യെ​ന്ന ​ചോ​ദ്യ​ത്തി​ന്​ പ​ഠി​ക്കാ​നാ​യി​രു​​ന്നു​വെ​ന്നാ​യി​രു​ന്നു ര​ക്ഷി​താ​വി​ന്‍റെ മ​റു​പ​ടി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ ആ​ർ​ക്കും ലൈ​സ​ൻ​സ്​ ഇ​ല്ലെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളെ അ​പ​ക​ട​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്ന സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​യി​യെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ.

അ​ശ്ര​ദ്ധ​യേ​റെ; ഫോ​ൺ​വി​ളി​യും ചാ​റ്റും കൂ​ടി

ജി​ല്ല​യി​ൽ മൊ​ബൈ​ൽ ഫോ​ൺ സം​സാ​രി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​രു​ടെ എ​ണ്ണം കൂ​ടി​യെ​ന്നാ​ണ്​​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ക​ണ്ടെ​ത്ത​ൽ. നി​യ​മ​ലം​ഘ​ന​മാ​കി​ല്ലെ​ന്ന ചി​ന്ത​യി​ലാ​ണ്​ വാ​ട്​​സ്​​ആ​പ്​ ചാ​റ്റ​ൽ. അ​ടു​ത്തി​ടെ ചാ​റ്റി വാ​ഹ​ന​​മോ​ടി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ. അ​ശ്ര​ദ്ധ​യു​ടെ ഒ​രു​സെ​ക്ക​ൻ​ഡി​ലാ​ണ്​ മ​ര​ണ​മെ​ത്തു​ന്ന​തെ​ന്ന ചി​ന്ത​പോ​ലു​മി​ല്ലാ​തെ ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ ഫോ​ൺ​വെ​ച്ചാ​ണ്​ പ​ല​രും വി​ളി​ക്കു​ന്ന​ത്. ചെ​വി​യോ​ട്​ ചേ​ർ​ത്തു​ള്ള ഇ​ത്ത​രം സം​സാ​രം നി​യ​മ​ലം​ഘ​ന​മാ​കി​ല്ലെ​ന്നാ​ണ്​ യു​വാ​ക്ക​ളു​ടെ ചി​ന്ത. പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ ത​ട്ടി​ക്ക​യ​റാ​റു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​യാ​ണെ​ന്ന് മ​ന​സ്സി​ലാ​കി​ല്ല.

വേ​ണ്ട ജീ​വ​നെ​ടു​ക്കും റീ​ൽ​സ് ചി​ത്രീ​ക​ര​ണം

റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റീ​ൽ​സ് എ​ടു​ത്ത യു​വാ​വ് കോ​ഴി​ക്കോ​ട് ദാ​രു​ണ​മാ​യി വാ​ഹ​ന​മി​ടി​ച്ച് കൊ​ല്ല​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. റീ​ൽ​സ് എ​ടു​ക്കു​ക​യും അ​ത് സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ക​യു​മെ​ന്ന​ത് തെ​റ്റ​ല്ല. പക്ഷേ, സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​ള്ള റീ​ൽ​സ്, വി​ഡി​യോ ചി​ത്രീ​ക​ര​ണം ത​ട​യു​കത​ന്നെ വേ​ണം. വ​യ​നാ​ട്ടി​ലും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള റീ​ൽ​സ് ചി​ത്രീ​ക​ര​ണ​മു​ണ്ട്. അ​തേക്കുറി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണി​വി​ടെ...

മു​ത്ത​ങ്ങ​യി​ൽ കാ​ട്ടാ​ന​യു​മൊ​ത്ത് വി​ഡി​യോ പി​ടി​ത്തം

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ കാ​ട്ടാ​ന​യു​മൊ​ത്ത് സ​ഞ്ചാ​രി​ക​ൾ വി​ഡി​യോ എ​ടു​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്. നി​ര​വ​ധി​പേ​ർ ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ​ലി​യ നി​യ​ന്ത്ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ വ​നം വ​കു​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സ​ഞ്ചാ​രി​ക​ൾ അ​തൊ​ന്നും കാ​ര്യ​മാ​ക്കു​ന്നി​ല്ല. മു​ത്ത​ങ്ങ മു​ത​ൽ ക​ർ​ണാ​ട​ക ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ റോ​ഡ​രി​കി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്.

വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ഇ​തു​ക​ണ്ട് വി​ഡി​യോ എ​ടു​ക്കാ​ൻ വ​ണ്ടി നി​ർ​ത്തി കാ​ട്ടാ​ന​യു​ടെ അ​ടു​ത്തേ​ക്ക് പോ​കും. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ടൂ​റി​സ്റ്റു​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നി​ൽ. വി​ഡി​യോ വൈ​റ​ലാ​കു​മ്പോ​ൾ പി​ന്നീ​ട് അ​വ​രെ തി​ര​ഞ്ഞു​പി​ടി​ച്ച് പി​ഴ​യ​ട​പ്പി​ക്കാ​ൻ വ​നം വ​കു​പ്പി​ന് ഏ​റെ മി​ന​ക്കെ​ടേ​ണ്ടി വ​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​നം ഇ​തേ രീ​തി​യി​ലു​ള്ള സം​ഭ​വ​മു​ണ്ടാ​യി.

വി​ഡി​യോ​യി​ൽ ക​ണ്ട കാ​ർയാ​ത്ര​ക്കാ​രെ ക​ർ​ണാ​ട​ക, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​രെ വ​നം വ​കു​പ്പി​ന് തി​ര​യേ​ണ്ടി വ​ന്നു. മു​ത്ത​ങ്ങ വ​ന​പ്ര​ദേ​ശം വ​ഴി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​കു​ന്ന, ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നും ചു​രം ക​യ​റി എ​ത്തു​ന്ന യു​വാ​ക്ക​ളാ​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം നാ​ൾ​ക്കു നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. വി​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ഇ​ത്ത​രം സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ താ​ൽ​പ​ര്യ​മാ​ണ്.

ബാ​ണാ​സു​ര ഡാ​മി​ൽ അ​ന​ധി​കൃ​ത റീ​ൽ​സ് നി​ർ​മാ​ണം വ്യാ​പ​കം

വെ​ള്ള​മു​ണ്ട: ബാ​ണാ​സു​ര ഡാ​മി​ലെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത റീ​ൽ​സ് നി​ർ​മാ​ണ​വും ഫോ​ട്ടോ എ​ടു​പ്പും വ്യാ​പ​ക​മെ​ന്ന് പ​രാ​തി. ജി​ല്ല​ക്ക് പു​റ​ത്തു​ള്ള​വ​രും അ​ക​ത്തു​ള്ള​വ​രും വ്യാ​പ​ക​മാ​യി ഡാ​മി​ലി​റ​ങ്ങി​യും അ​ല്ലാ​തെ​യും റീ​ൽ​സും ഫോ​ട്ടോ​യു​മെ​ടു​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഡാ​മി​ലെ വൃ​ഷ്ടി പ്ര​ദേ​ശ​ത്തി​ന​പ്പു​റ​മു​ള്ള വ​ന​ത്തി​ലും ആ​ളു​ക​ൾ ക​യ​റു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ണ​ക്കെ​ട്ടി​ലൂ​ടെ​യാ​ണ് വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. രാ​ത്രി വൈ​കി ഡാ​മി​ലി​റ​ങ്ങു​ന്ന സം​ഘ​ത്തെ കു​റി​ച്ചും അ​ന​ധി​കൃ​ത മീ​ൻ​പി​ടി​ത്ത​ത്തെ കു​റി​ച്ചും മു​മ്പ് പ​രാ​തി ഉ​യ​രു​ക​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. മീ​ൻ പി​ടി​ച്ചും തീ ​കൂ​ട്ടി​യും ഫോ​ട്ടോ എ​ടു​ത്തും പ​ക​ൽ മു​ഴു​വ​ൻ ഡാം ​പ​രി​സ​ര​ത്ത് ചെ​ല​വ​ഴി​ക്കു​ന്ന​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. രാ​ത്രി പ​രി​ശോ​ധ​ന​ക്ക് മാ​ർ​ഗ​മി​ല്ലാ​ത്ത​ത് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​വു​ന്നു.

മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി നി​ര​വ​ധി​പേ​ർ മ​രി​ച്ചി​രു​ന്നു. ഈ ​അ​പ​ക​ട​ത്തി​നു​ശേ​ഷ​മാ​ണ്‌ ഡാം ​വൃ​ഷ്ടി​പ്ര​ദേ​ശ​ത്തേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ക​ല​ക്ട​ർ ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​ക​യും ഈ ​പ്ര​ദേ​ശ​ത്ത് ക​മ്പി​വേ​ലി സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​ത്. ബ​ഹു​ഭൂ​രി​പ​ക്ഷ​വും കൊ​ട്ട​ത്തോ​ണി മു​ങ്ങി​യും ച​ങ്ങാ​ടം മു​ങ്ങി​യു​മു​ള്ള അ​പ​ക​ട മ​ര​ണ​ങ്ങ​ളാ​ണ്. മ​ഞ്ഞൂ​റ, പ​ത്താം മൈ​ൽ, പ​തി​നൊ​ന്നാം മൈ​ൽ തു​ട​ങ്ങി​യ ഡാ​മി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ട്ട​ത്തോ​ണി​ക​ൾ ഉ​പ​യോ​ഗി​ച്ച് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മീ​ൻ പി​ടി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. . ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന് ഡി.​ടി.​പി.​സി ന​ൽ​കി​യ സ്പീ​ഡ് ബോ​ട്ടാ​ണ് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഡാം ​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കാ​യി ബോ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് പ​ക​ൽ സ​മ​യ​ത്ത് മാ​ത്ര​മെ പ്ര​യോ​ജ​ന​പ്പെ​ടാ​റു​ള്ളൂ. രാ​ത്രി പ​രി​ശോ​ധി​ക്കാ​ൻ ഒ​രു സം​വി​ധാ​ന​വും ഡാ​മി​ലി​ല്ല.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ സെ​ൽ​ഫി​യും റീ​ൽ​സും അ​പ​ക​ടം വ​രു​ത്തു​ന്നു ...

പൊ​ഴു​ത​ന: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ശ്ര​ദ്ധ​യി​ല്ലാ​തെ സെ​ൽ​ഫി​യും റീ​ൽ​സും എ​ടു​ക്കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ഹൈ​റേ​ഞ്ചി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ 10വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്.

വി​ദൂ​ര മേ​ഖ​ല​ക​ളി​ലെ ചെ​ക്ക്ഡാ​മു​ക​ളി​ലും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രി​ൽ യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഏ​റെ​യും. വ​നാ​തി​ർ​ത്തി​യി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ​യും റീ​ൽ​സും എ​ടു​ക്കു​ന്ന​തു മൂ​ല​വും ആ​ന, കാ​ട്ടി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്ത നി​ര​വ​ധി പേ​ർ അ​ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സാ​ഹ​സി​ക​ത തേ​ടു​ന്ന​തോ​ടൊ​പ്പം പ്ര​കൃ​തി​ഭം​ഗി ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന​തി​നി​ടെ അ​റി​യാ​തെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രി​ൽ ജി​ല്ല​ക്ക് പു​റ​ത്തു​ള്ള​വ​രാ​ണ് ഏ​റെ​യും. ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ൽ ഫോ​ളോ​വേ​ഴ്സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ത്തു​ന്ന​വ​രാ​ണ് അ​ധി​ക​വും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മീ​ൻ​മു​ട്ടി, പൂ​ക്കോ​ട്, സൂ​ചി​പ്പാ​റ തു​ട​ങ്ങി​യ​വ​ക്ക് പു​റ​മെ സ്വ​കാ​ര്യ സാ​ഹ​സി​ക കേ​ന്ദ്ര​ങ്ങ​ളാ​യ കു​റി​ച്യ​ർ​മ​ല, ആ​ന​ക്കു​ന്ന് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ വെ​ള്ള​വും താ​ഴ്ച​യും നി​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളാ​ണ്.

വി​ജ​ന​മാ​യ മേ​ഖ​ല​ക​ളി​ൽ ചെ​ക്ക്ഡാ​മു​ക​ൾ​ക്ക് സ​മീ​പം അ​പ​ക​ട​സൂ​ച​ന ന​ൽ​കു​ന്ന ബോ​ർ​ഡു​ക​ളു​മി​ല്ല. ആ​ഴ​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും തീ​ര​ത്തും പോ​കു​ന്ന​തി​നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള അ​രു​വി​ക​ളി​ൽ സെ​ൽ​ഫി, റീ​ൽ​സ് എ​ന്നി​വ എ​ടു​ക്കാ​നും വി​ല​ക്കു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും ലൈ​ഫ് ഗാ‍ർ​ഡു​ക​ൾ അ​ട​ക്കം സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ത്ത​തും ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്.


ജീവൻ പന്താടി സാഹസികത; മൂന്നാറിൽ കൈവിട്ട കളി

അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ഗ്യാ​പ് റോ​ഡി​ൽ യു​വാ​ക്ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ യാ​ത്ര അ​വ​സാ​നി​ക്കു​ന്നി​ല്ല. അ​മി​ത​വേ​ഗ​ത്തി​ൽ പോ​കു​ന്ന ഓ​ഫ്​​റോ​ഡ്​ വാ​ഹ​ന​ങ്ങ​ളി​ൽ അ​ട​ക്കം ജീ​വ​ൻ​പ​ണ​യ​പ്പെ​ടു​ത്തു​ന്ന നി​യ​മ​ലം​ഘ​നം ഈ ​പ്ര​ദേ​ശ​ത്ത്​ അ​ര​ങ്ങേ​റു​ന്നു. കാ​റി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഉ​യ​ർ​ന്നു​നി​ന്ന് ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു​ള്ള യാ​ത്ര​യും ഇ​വി​ടെ പ​തി​വാ​ണ്.

വാ​ഹ​ന​ങ്ങ​ളി​ൽ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തു​ന്ന യു​വാ​ക്ക​ൾ മൂ​ന്നാ​റി​നെ കു​രു​തി​ക്ക​ളം ആ​ക്കു​ക​യാ​ണ്. കാ​റു​ക​ളി​ൽ സാ​ഹ​സി​ക യാ​ത്ര കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് ചി​ന്ന​ക്ക​നാ​ൽ ഗ്യാ​പ് റോ​ഡി​ലാ​ണ്. ഈ ​വ​ർ​ഷം ഗ്യാ​പ് റോ​ഡി​ൽ മാ​ത്രം 14 കേ​സാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മൂ​ന്നാ​റി​ലും വാ​ഗ​മ​ൺ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 22 കേ​സാ​ണ് എ​ടു​ത്ത​ത്. ഗ്യാ​പ് റോ​ഡ് വീ​തി​കൂ​ട്ടി മ​നോ​ഹ​ര​മാ​ക്കി​യ​തും പ്ര​കൃ​തി​ര​മ​ണീ​യ​ത​യും യു​വാ​ക്ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​ത് മൂ​ല​മാ​ണ് സാ​ഹ​സി​ക യാ​ത്ര​ക്ക് ഇ​വി​ടം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. എ​ടു​ത്ത കേ​സു​ക​ളി​ൽ കൂ​ടു​ത​ലും ഇ​ത​ര ജി​ല്ല​ക്കാ​രാ​ണ് പ്ര​തി​ക​ൾ. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​വ​ർ സാ​ഹ​സി​ക ഡ്രൈ​വി​ങ്​ ന​ട​ത്തി​യ​തി​ൽ നാ​ല്​ കേ​സ്​ എ​ടു​ത്ത​പ്പോ​ൾ ത​ദ്ദേ​ശീ​യ​ർ ര​ണ്ട് കേ​സി​ലും ഉ​ൾ​പ്പെ​ട്ടു. കാ​റി​ൽ എ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും സാ​ഹ​സി​ക​ത കാ​ട്ടു​ന്ന​ത്. ബൈ​ക്ക് റൈ​ഡേ​ഴ്സു​കാ​ർ ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള കേ​സു​ക​ൾ കു​റ​വാ​ണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും സാ​ഹ​സി​ക യാ​ത്ര​യി​ൽ കു​റ​വു​വ​രു​ത്തി​യി​ട്ടു​ണ്ട്.

ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന​ത്​ ആ​ഘോ​ഷം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​വ​ർ​ക്ക്​

അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലാ​ണ്​ ജി​ല്ല​യി​ല്‍ എ​റ്റ​വും കൂ​ടു​ത​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. മൂ​ന്നാ​ർ ല​ക്ഷ്യ​മി​ടു​ന്ന കൗ​മാ​ര​ക്കൂ​ട്ട​ങ്ങ​ളും യു​വാ​ക്ക​ളും തി​രി​കെ​യു​ള്ള യാ​ത്ര​യി​ലാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. കൈ​വി​ട്ടു​ള്ള ക​ളി​യാ​ണ്​ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന പാ​ത​യി​ൽ ജീ​വ​ൻ പൊ​ലി​യാ​ൻ ഇ​ട​യാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ ഒ​ന്ന്. അ​ശ്ര​ദ്ധ​മാ​യി ഡ്രൈ​വ്​ ചെ​യ്യു​ന്ന​വ​ർ ചെ​ന്നു​​പെ​ടു​ന്ന​ത്​ അ​ഗാ​ധ​ത​യി​ലേ​ക്കാ​ണ്.​ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പ്ര​ത്യാ​ഘാ​തം തി​രി​ച്ചു​ള്ള യാ​ത്ര​യി​ലാ​കും ഏ​റെ എ​ന്ന​തും പ്ര​ശ്ന​മാ​ണ്.

ഒ​രു​വ​ര്‍ഷം ശ​രാ​ശ​രി പ​ത്തി​നും ഇ​രു​പ​തി​നും ഇ​ട​യി​ല്‍ മ​ര​ണ​ങ്ങ​ള്‍ ഈ ​പാ​ത​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു. നേ​ര്യ​മം​ഗ​ലം മു​ത​ല്‍ വാ​ള​റ വ​രെ​യു​ള്ള കാ​ന​ന​പാ​ത​യി​ലും കൂ​മ്പ​ന്‍പാ​റ മു​ത​ല്‍ മൂ​ന്നാ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത്. ദി​വ​സ​വും അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്നു. റോ​ഡി​നെ കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത​തും അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​യു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്ക് മു​ഖ്യ​കാ​ര​ണം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മാ​യി കൗ​മാ​ര​ക്കാ​രും യു​വാ​ക്ക​ളും ചീ​റി​പ്പാ​യു​ക​യാ​ണ്.

ദിവസങ്ങൾ മുമ്പ്​ നേ​ര്യ​മം​ഗ​ല​ത്ത് ര​ണ്ട്​ യു​വാ​ക്ക​ള്‍ മ​രി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ ദു​ര​ന്തം. തൊ​ട്ടു​മു​മ്പ്​ ക​ല്ലാ​ര്‍കു​ട്ടി-​അ​ടി​മാ​ലി റോ​ഡി​ല്‍ മ​റ്റൊ​രു അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്കു​ക​ളു​മാ​യി അ​മി​ത വേ​ഗ​ത്തി​ല്‍ പാ​യു​ന്ന കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ വ​രു​ത്തി​വെ​ക്കു​ന്ന​ത്. അ​പ​ക​ടം വ​ര്‍ധി​ച്ചി​ട്ടും സാ​ഹ​സി​ക ഡ്രൈ​വി​ങ്ങി​ൽ ഹ​രം കാ​ണു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നി​ല്ല. പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ഹെ​ല്‍മെ​റ്റി​ലും സീ​റ്റ് ബെ​ല്‍റ്റി​ലും മാ​ത്ര​മാ​ണ്.

മ​തി​യാ​യ പ​രി​ശോ​ധ​ന ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് നി​യ​മ ലം​ഘ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. ബൈ​ക്കു​ക​ളു​ടെ വേ​ഗം പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ല​യി​ല്‍ ഒ​രു സം​വി​ധാ​ന​വും നി​ല​വി​ലി​ല്ല. രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കു​ക​ളി​ല്‍ ചെ​ത്തി​ന​ട​ക്കു​ന്ന​വ​രും ധാ​രാ​ള​മാ​ണ്.

റൈഡർമാർക്ക് റീൽസ് നാട്ടുകാർക്ക് ജീവഭയം...

കൊ​ല്ല​ങ്കോ​ട്: മേ​ഖ​ല​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്കോ​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. കൊ​ല്ല​ങ്കോ​ടി​നൻറെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​യി എ​ത്തു​ന്ന ചി​ല ബൈ​ക്ക് റൈ​ഡ​ർ​മാ​രാ​ണ് അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച് അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. ബൈ​ക്കി​ന്റെ മു​ന്നി​ലും ഹെ​ൽ​മ​റ്റി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ക്കു​ന്ന​തു​മൂ​ലം നി​ര​വ​ധി​ അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വ​ർ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്.

നെ​ന്മേ​നി, തേ​ക്കി​ൻ​ചി​റ, വ​രു​ത്തി, കാ​ച്ചാ​ങ്കു​റു​ശ്ശി, നെ​ടു​മ​ണി, വ​ട്ടേ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ട​വ​ഴി​ക​ളി​ലും ഗ്രാ​മീ​ണ വ​ഴി​ക​ളി​ലു​മാ​ണ് ഇ​വ​രു​ടെ റൈ​ഡ്. ഫോ​ട്ടോ​ഷൂ​ട്ട്, വി​ഡി​യോ ഷൂ​ട്ട് എന്ന പേ​രി​ൽ ബൈ​ക്കി​ൽ കാ​മ​റ ഘ​ടി​പ്പി​ച്ചു കൊ​ണ്ടു​ള്ള വേ​ഗ​ത മി​ക്ക​പ്പോ​ഴും വ​ഴി​യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ക്കേൽ​പ്പിക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കൊ​ല്ല​ങ്കോ​ട്-​തേ​ക്കി​ൻ​ചി​റ റോ​ഡി​ൽ ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നി​ടെ പ​ത്തി​ല​ധി​കം ബൈ​ക്ക് യാ​ത്ര​ക്കാ​രെ​യാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി താ​ക്കീ​ത് കൊടുത്ത് വി​ട്ട​യ​ച്ച​ത്.

തൃ​ശൂ​ർ, മ​ല​പ്പു​റം, പ​ട്ടാ​മ്പി, ഒ​റ്റ​പ്പാ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൊ​ല്ല​ങ്കോ​ട് സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ആളുകൾ ബൈ​ക്കു​ക​ളി​ൽ എ​ത്തു​ന്ന​ത്. സാ​ഹ​സി​കമായി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​താ​ണ് ദു​രി​ത​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ല​ഹ​രി​യി​ൽ മൂന്നാ​െള വെച്ച് അ​മി​ത​വേ​ഗ​ത്തി​ൽ പോ​കു​ന്ന​വ​ർ കു​റ​വ​ല്ല. ബൈ​ക്കു​ക​ളി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ പോ​യ​തി​നാ​ൽ മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം റോ​ഡി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 13ല​ധി​കം അ​പ​ക​ട മ​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കൊ​ല്ല​ങ്കോ​ട്-​പാ​ല​ക്കാ​ട് റോ​ഡി​ൽ നാ​ലി​ല​ധി​കം അ​പ​ക​ട മ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പൊ​ലീ​സ് പ​രി​ശോ​ധ​ന​ക​ളും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം മ​റി​ക​ട​ന്നാ​ണ് ഇ​വ​രു​ടെ റോ​ഡി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ. സാ​ധാ​ര​ണ​ക്കാ​രായ യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കി കൊ​ണ്ടു​ള്ള ഇ​ത്ത​രം റൈ​ഡ​ർ​മാ​രു​ടെ നി​ര​ത്തു​ക​ളി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളിൽ ക​ർ​ശ​ന​മാ​യി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. എ.​ഐ കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​മി​ത​വേ​ഗ​തയി​ൽ രാ​ത്രി​യി​ൽ വ​രെ റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ കൊ​ല്ല​ങ്കോ​ട്ട് മേ​ഖ​ല​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reel ShootingaccidentnewsCrimeNews
News Summary - Shooting reel road with accidents
Next Story