നികുതി അടക്കാനെത്തിയപ്പോൾ കടമുറി വീടായി
text_fieldsമരട്: കടമുറിയുടെ വാര്‍ഷിക നികുതി അടക്കാന്‍ നഗരസഭയിലെത്തിയ കടയുടമ തെൻറ കട വീടായി മാറിയെന്ന വാര്‍ത്ത കേട്ട് അമ്പരന്നു. മരട് എസ്.എന്‍.ഡി.പി ക്ഷേത്രത്തിന് മുന്നില്‍ സ്റ്റേഷനറി കട നടത്തുന്ന ജോര്‍ജിനാണ് വേറിട്ട അനുഭവമുണ്ടായത്.
നഗരസഭാ രേഖകളില്‍ കടമുറി വീടായി രൂപപ്പെട്ട വിവരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്നിന്നഎ കേള്‍ക്കാനിടയായത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയുമടങ്ങുന്ന 1000 ച.അടി വലുപ്പത്തിലുള്ള വീടായാണ് നഗരസഭ രേഖകളിലുള്ളത്. ഇതോടെ ജോര്‍ജിന് നികുതി അടക്കാനാവാത്ത അവസ്ഥയുമായി.
2007ലാണ് വലിയപറമ്പില്‍ ജോസില്‍നിന്ന് ജോര്‍ജിെൻറ ഭാര്യ ഷൈനിയുടെ പേരില്‍ 910 ച. അടി സ്ഥലത്തോടെ കടമുറി വിലയ്ക്ക് വാങ്ങിയത്. അന്നുമുതല്‍ കഴിഞ്ഞ വര്‍ഷം വരെ 364 രൂപ നികുതി അടച്ചിരുന്നതാണ്. നഗരസഭയില്‍ വന്ന പിശക് തിരുത്താന്‍ തയാറാകാതെ വീണ്ടും അപേക്ഷ കൊടുക്കാനാണ് അധികൃതർ പറയുന്നതെന്ന് ജോര്‍ജ് പറഞ്ഞു. അതേസമയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് പരിഹാരം കാണുമെന്ന് മരട് നഗരസഭ ചെയര്മാന് ആൻറണി ആശാന്‍പറമ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.