കടയടപ്പ് പ്രതിഷേധം ‘സുവർണാവസര’മാക്കാൻ സംഘ്പരിവാർ
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി നടത്തുന്ന പ്രചാരണത്തിനെ തിരെയുള്ള വ്യാപാരികളുടെ കടയടപ്പ് പ്രതിഷേധം സുവർണാവസരമാക്കാൻ സംഘ്പരിവാർ. കടയടപ്പ് പ്രതിഷേധത്തിെൻറ ചുവടുപിടിച്ച് വ്യാപാര മേഖലയിൽ സംഘ്പരിവാർ നേതൃത്വത ്തിലുള്ള സംഘടനയുടെ പ്രവർത്തനം ആരംഭിക്കാനും സഹകാർ ഭാരതിയുടെ നേതൃത്വത്തിൽ സൂപ്പർമാർക്കറ്റുകൾ വ്യാപിപ്പിക്കാനുമാണ് ആർ.എസ്.എസ് നീക്കം.
കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾതന്നെ ഇത്തരത്തിലുള്ള സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
പ്രതിഷേധം നടന്ന പലയിടങ്ങളിലും പിറ്റേന്നുതന്നെ ബി.ജെ.പിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടം നടത്തിയിരുന്നു. ഇതിെൻറ വലിയ രൂപമായാണ് സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. സംഘ്പരിവാർ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന വ്യാപാര സംഘടനയുടെ ആദ്യയോഗം ഫെബ്രുവരി പകുതിയോടെ കൊച്ചിയിൽ ചേരും. ഓരോ പ്രദേശത്തേയും ആർ.എസ്.എസ് അനുഭാവ വ്യാപാരികളെ കൂട്ടുപിടിച്ച് ആദ്യം സംഘടന രൂപവത്കരിക്കുകയും പിന്നീടത് വിപുലപ്പെടുത്തുകയും ചെയ്യാമെന്നാണ് നേതൃത്വത്തിെൻറ കണക്കുകൂട്ടൽ.
വ്യാപാര മേഖലയിൽ തങ്ങൾക്ക് മുന്നേറ്റമുണ്ടാക്കാൻ പുതിയ സംഘടനവഴി സാധിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. ശബരിമലയില് യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ ഒരു വിഭാഗം വ്യാപാരികൾ സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. അന്നുതന്നെ വ്യാപാരികളെ സംഘടിപ്പിക്കാൻ ബി.ജെ.പിയെ മുൻനിർത്തി ആർ.എസ്.എസ് ശ്രമം നടത്തിയിരുന്നു. എന്നാൽ, നീക്കം വേണ്ടത്ര വിജയിച്ചിരുന്നില്ല. വ്യാപാര മേഖലയിൽ ഇടപെടാൻ ലഭിക്കുന്ന സുവർണാവസരമാണ് ഇതെന്ന സന്ദേശമാണ് ആർ.എസ്.എസ് നേതൃത്വം ബി.ജെ.പിക്ക് നൽകിയിരിക്കുന്നത്. വ്യാപാര മേഖലയിലെ പ്രമുഖ സംഘടനകളായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാര വ്യവസായ സമിതിയുടേയും വ്യാപാര മേഖലയിലെ അപ്രമാദിത്തം അവസാനിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മേഖലയിൽ ശക്തമായ സാന്നിധ്യമാവാൻ കഴിയുമെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.