കട തീവെച്ച കേസ്: 14 വര്‍ഷത്തിനുശേഷം പ്രതി പിടിയിൽ
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ സി.പി.എം പ്രവർത്തകെൻറ കട തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 14 വര്‍ഷത്തിനു ശേഷം പിടികൂടി. ഞാറ്റുവയല്‍ സ്വദേശി പൂമംഗലോരകത്ത് അബ്ദുൽ റസാഖിനെയാണ് ഇൻസ്പെക്ടർ എന്‍.കെ. സത്യനാഥെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2007 ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ സംഘര്‍ഷത്തിനിടെ സി.പി.എം പ്രവര്‍ത്തകനായ തളിപ്പറമ്പിലെ സിനോദിെൻറ ഉടമസ്ഥതയിലുള്ള കട തീവെച്ച് നശിപ്പിക്കുകയായിരുന്നു. തളിപ്പറമ്പ് കോടതി 2017ല്‍ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് മാര്‍ക്കറ്റിലെത്തിയ പ്രതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.