ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം 30നകം തീരും
text_fieldsകോഴിക്കോട്: ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പാത വൈദ്യുതീകരണം മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജഹ്രി പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കലും പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്.
പാത ഇരട്ടിപ്പിക്കല്‍ 2017-18 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും. കോഴിക്കട് റെയില്‍വേ സ്റ്റേഷന്‍ വികസനം സംബന്ധിച്ച കാര്യങ്ങള്‍ റെയില്‍വേ ബോര്‍ഡിന്‍െറ ശ്രദ്ധയില്‍ പെടുത്തുമെന്നും നഗരത്തില്‍ മിനി ഫയര്‍സ്റ്റേഷനും ജലസംഭരണിക്കും റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി, റെയില്‍വേ അഡീഷനല്‍ ചീഫ് സെക്യൂരിറ്റി കമീഷണര്‍ ആന്‍ഡ് ആര്‍.പി.എഫ് ഡി.ഐ.ജി അരമ സിങ് ഠാകുര്‍ എന്നിവര്‍ ഉള്‍പ്പെട്ട റെയില്‍വേ അധികൃതര്‍ ചൊവ്വാഴ്ച രാവിലെ 8.45നാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലത്തെിയത്. ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ, മറ്റു സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വാര്‍ഷിക പരിശധനയുടെ ഭാഗമായാണ് ജനറല്‍ മാനേജറും സംഘവും എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.