‘എ.ടി.എം വിളി’യാണോ? മിണ്ടരുത്..
text_fieldsതൃശൂർ: മിണ്ടരുതെന്ന് പൊലീസ്. മൂക്കത്തും ചുണ്ടിലും ചൂണ്ടുവിരൽ വെച്ച് ഉൗഹും എന്ന് ആംഗ്യവും ഒപ്പമുണ്ട്. പൊലീസ് ഭാഷയിൽ അല്ലാത്തതിനാൽ ആരും തിരിച്ചുചോദിച്ചുപോകും- എന്തേ?. മൊബൈൽ ഫോണിൽ വിളിച്ച് ബാങ്ക് എ.ടി.എം, ഒ.ടി.പി, സി.വി.വി നമ്പറുകൾ ചോദിച്ചറിഞ്ഞ് തട്ടിപ്പു നടത്തുന്നവർക്കെതിരെ കരുതിയിരിക്കാൻ ജനത്തെ പ്രാപ്തമാക്കുന്ന പൊലീസിെൻറ ഹ്രസ്വചിത്രമാണിത്. ബാങ്ക് ഒരിക്കലും എ.ടി.എം, ഒ.ടി.പി, സി.വി.വി നമ്പറുകൾ ചോദിച്ച് വിളിക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരം നമ്പറുകൾ ചോദിച്ച് വിളിക്കുന്നവരോട് ഒരക്ഷരം മിണ്ടരുതെന്നാണ് ഹ്രസ്വചിത്രം പറയുന്നത്. അതും നല്ല ജനമൈത്രി പൊലീസ് ഭാഷയിൽ. ഒരിക്കലെങ്കിലും പിണങ്ങാത്തവരായി നമുക്കിടയിൽ ആരുമുണ്ടാവില്ല, അല്ലെ എന്ന ചോദ്യവുമായാണ് വിഷയത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. പിണങ്ങി നിൽക്കുന്നവേരോട് മിണ്ടാതിരിക്കുകയാണ് നമ്മുടെ രീതിയെന്ന് പിന്നാലെ തന്നെ ഉത്തരവുമുണ്ട്.
പിണക്കം മാറുന്നതോടെ പഴയപടി എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധിപ്പിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. പിന്നെയാണ് കാര്യത്തിെൻറ മർമാവതരണം. ഒരിക്കലും മിണ്ടാതിരിക്കേണ്ട ചില സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാവും. പ്രത്യേകിച്ച് എ.ടി.എം നമ്പർ ചോദിച്ച് നിങ്ങൾക്ക് വിളിവന്നാൽ 'ഊം...ഹും' കമായെന്ന് മിണ്ടരുത്. ചിലേപ്പാൾ സി.വി.വി നമ്പർ ചോദിച്ചായിരിക്കും നിങ്ങളെ ഫോണിൽ ബന്ധപ്പെടുക. അപ്പോഴും ഒന്നും മിണ്ടരുത്. ഒ.ടി.പി നമ്പർ ചോദിച്ച് വിളിവന്നാലും മിണ്ടരുത് കേേട്ടാ. ഇത്തരം നമ്പറുകൾ വിളിച്ച് ചോദിക്കുന്നവരുടെ ലക്ഷ്യം നിങ്ങളെ സഹായിക്കുകയല്ല. മറിച്ച് വഞ്ചിക്കലാണ്. അതുകൊണ്ട് തന്നെ സ്വയം വഞ്ചിതരാവാതിരിക്കാൻ മിണ്ടരുതെന്ന് വാക്കുകളിൽ ഒരു മിനിറ്റും 19 സെക്കൻഡും ദൈർഘ്യമുള്ള പൊലീസ് ഹ്രസ്വചിത്രം അവസാനിക്കും.
ചിത്രത്തിെൻറ ആശയക്കാരനായ പാലക്കാട് എസ്.പി ദേബേശ് കുമാർ ബെഹറ മിണ്ടരുതെന്ന് ആംഗ്യം കാണിക്കുന്ന രംഗമാണ് ആദ്യം സ്ക്രീനിൽ തെളിയുന്നത്. പിന്നാെല പൊലീസ് ഉദ്യോഗസ്ഥർ തന്നെയായ പ്രദീപ്കുമാറും റീനയും രഞ്ജിത്ത് കുമാറും തകർപ്പൻ പ്രകടനവുമായി രംഗത്തെത്തും. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ കോഒാഡിനേറ്ററും സുരേഷ് ഇരിങ്ങൂർ സംവിധായകനുമാണ്. കാമറയും എഡിറ്റിങ്ങും ശിവയും ഫിലിപ്പ് മമ്പാട് പി.ആർ.ഒയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.