Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിൽ...

കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർമാരുടെ കുറവ്; കോഴിക്കോട്-തിരുവനന്തപുരം ട്രിപ്പുകൾ മുടങ്ങി

text_fields
bookmark_border
ksrtc
cancel

കോ​ഴി​ക്കോ​ട്: ബ​സ് ഓ​ടി​ക്കാ​ൻ ഡ്രൈ​വ​റി​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബൈ​പാ​സ് റൈ​ഡ​ർ സ​ർ​വി​സു​ക​ൾ മു​ട​ങ്ങി. ഇ​ത് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി. 10 സ​ർ​വി​സു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച മു​ട​ങ്ങി​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പു​വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​രാ​ണ് അ​വ​സാ​ന നി​മി​ഷം യാ​ത്ര​മു​ട​ങ്ങി ദു​രി​ത​ത്തി​ലാ​യ​ത്. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ എ​ക്സ്പ്ര​സ്, ഡീ​ല​ക്സ് ബ​സു​ക​ളി​ൽ പു​റ​പ്പെ​ട്ടു. ഭൂ​രി​ഭാ​ഗം പേ​രും സ്വ​കാ​ര്യ സ​ർ​വി​സു​ക​ളെ​യും ട്രെ​യി​നി​നെ​യും ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​എ.​സി ലോ​ഫ്ലോ​ർ ബ​സ് പു​റ​പ്പെ​ട്ട​തി​നു​ശേ​ഷം 12.30നാ​ണ് അ​ടു​ത്ത ട്രി​പ് പു​റ​പ്പെ​ട്ട​ത്. ഉ​ച്ച​ക്കു​ശേ​ഷ​വും അ​ഞ്ചു ട്രി​പ്പു​ക​ൾ മു​ട​ങ്ങി. ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ ഞാ​യ​റാ​ഴ്ച ഡ്യൂ​ട്ടി​യി​ൽ വി​ര​ള​മാ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 10 മ​ണി​ക്കൂ​റാ​ണ് നി​ശ്ചി​ത സ​മ​യ​മെ​ങ്കി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം അ​ത് 15 മ​ണി​ക്കൂ​ർ വ​രെ നീ​ളും.

ഏ​താ​നും മ​ണി​ക്കൂ​ർ വി​ശ്ര​മ​ത്തി​നു​ശേ​ഷം തി​രി​ച്ചും ബ​സ് ഓ​ടി​ക്ക​ണം. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ, ഒ​രു ഡ്രൈ​വ​ർ മാ​ത്ര​മാ​യി വാ​ഹ​നം ഓ​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ട​ക്ട​ർ​മാ​രും ബ​സും സ​ജ്ജ​മാ​യി​രു​ന്നെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​ർ​വി​സ് മു​ട​ങ്ങി​യ​തെ​ന്നാ​ണ് ഓ​പ​റേ​റ്റി​ങ് വി​ഭാ​ഗ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​തെ കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ബൈ​പാ​സ് റൈ​ഡ​ർ സ​ർ​വി​സ് ന​ട​പ്പാ​ക്കി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​ത്.

നേ​ര​ത്തേ കോ​ഴി​ക്കോ​ട്ടു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 12 എ.​സി ലോ​ഫ്ലോ​ർ സ​ർ​വി​സാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​തെ ഇ​ത് 24 ആ​ക്കി ഉ​യ​ർ​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​ത്. അ​തി​നി​ടെ, ലോ​ഫ്ലോ​ർ ബ​സ് ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സ​ർ​വി​സ് പ​രി​ശീ​ല​നം ല​ഭി​ച്ച പ​ല​രെ​യും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​തും തി​രി​ച്ച​ടി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmployeesShortageKSRTCKozhikode News
News Summary - Shortage of drivers cum conductors in KSRTC- Kozhikode-Thiruvananthapuram trips have been suspended
Next Story