Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​തി​ര​വ​ട്ടം...

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​ കേ​​ന്ദ്ര​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്

text_fields
bookmark_border
Kuthiravattam Psychiatric Center,
cancel

കോ​ഴി​ക്കോ​ട്: അ​ഞ്ഞൂ​റി​ല​ധി​കം രോ​ഗി​ക​ളു​ള്ള കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം ഗ​വ. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ം വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രി​ല്ലാ​തെ ന​ട്ടം​തി​രി​യു​ന്നു. വാ​ർ​ഡു​ക​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തു​പോ​ലും അ​തി​ന് ചു​മ​ത​ല​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രാ​ണ്. ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ് വ​ണി​ൽ 19 ജീ​വ​ന​ക്കാ​രു​ടെ പോ​സ്റ്റാ​ണു​ള്ള​ത്. എ​ന്നാ​ൽ, 13 പേ​രേ​യു​ള്ളൂ. അ​തി​ല്‍ പ​കു​തി പേ​ര്‍ അം​ഗ​പ​രി​മി​ത​രും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് രോ​ഗി​ക​ളെ റ​ഫ​ര്‍ ചെ​യ്യു​മ്പോ​ള്‍ ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റി​ന്റെ കൂ​ടെ പോ​വു​ന്ന​തും ഗ്രേ​ഡ് വ​ൺ ജീ​വ​ന​ക്കാ​രാ​ണ്. അ​ടു​ക്ക​ള ജോ​ലി​ക്കു​പോ​ലും മേ​ല​ധി​കാ​രി​ക​ൾ ഭീ​ഷ​ണി​​പ്പെ​ടു​ത്തി ഇ​വ​രെ നി​യോ​ഗി​ക്കു​ക​യാ​ണ്.

മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് പ​ത്തു​പേ​രെ​ങ്കി​ലും വേ​ണ്ട അ​ടു​ക്ക​ള​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് ഗ്രേ​ഡ് വ​ൺ ജീ​വ​ന​ക്കാ​രെ അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യോ മ​റ്റോ വ​ന്നാ​ൽ ത​ങ്ങ​ളു​ടെ ജോ​ലി​ത​ന്നെ പോ​കു​മെ​ന്ന ഭ​യ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക്. ഹെ​ൽ​ത്ത് കാ​ർ​ഡോ മ​റ്റ് യോ​ഗ്യ​ത​ക​ളോ ഇ​ല്ലാ​ത്ത​വ​രെ അ​ടു​ക്ക​ള ജോ​ലി​ക്ക് നി​ർ​ബ​ന്ധി​ച്ച് നി​യോ​ഗി​ക്കു​ന്ന​തും ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കു​ക​യാ​ണ്.

ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് എ​ച്ച്.​എ ഗ്രേ​ഡ്-2 കാ​റ്റ​ഗ​റി​യി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ്. സ്ഥ​ലം​മാ​റ്റ​ഭീ​ഷ​ണി​യും സ​സ്‍പെ​ൻ​ഷ​നും പ​റ​ഞ്ഞാ​ണ് ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ട് അ​മി​ത​ ജോ​ലി ചെ​യ്യി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തു​മൂ​ലം ജീ​വ​ന​ക്കാ​ര്‍ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണ്.

ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ ര​ണ്ടു മാ​സം മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് മ​നോ​വി​ഷ​മം​മൂ​ല​മാ​ണെ​ന്ന് സ​ഹ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍നി​ന്നും രോ​ഗി​ക​ള്‍ ചാ​ടി​പ്പോ​വു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം മു​ഖ്യ​മ​ന്ത്രി 20 സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​വ​രെ നി​യ​മി​ച്ചെ​ങ്കി​ലും സ​മ​യ​ത്ത് ശ​മ്പ​ളം ന​ൽ​കാ​തെ വ​ന്ന​പ്പോ​ള്‍ വി​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഒ​രു ദി​വ​സം ശ​രാ​ശ​രി അ​ഞ്ച് രോ​ഗി​ക​ളെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി പോ​കും. പ​ത്തും ഇ​രു​പ​തും ജീ​വ​ന​ക്കാ​ർ ഇ​വ​ർ​ക്കൊ​പ്പം പോ​വേ​ണ്ടി​വ​രും. ഇ​ങ്ങ​നെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuthiravattam Mental Health CentreKozhikode News
News Summary - Shortage of workers at Kuthiravattam Mental Health Center
Next Story