പരീക്ഷ രാവിലെ നടത്തൂ...
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു വർഷാവസാന പരീക്ഷകൾ രാവിലെ നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്ത് ഒന്നു മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ പരീക്ഷകൾ ഉച്ചക്കു മുമ്പ് പൂർത്തിയാക്കുന്ന കാര്യം പരിഗണിക്കണം. അതിന് കഴിയില്ലെങ്കിൽ രാവിലെയും വൈകുന്നേരവുമായി പരീക്ഷ നടത്തണം. കമീഷൻ ചെയർമാൻ പി. സുരേഷ്, അംഗം ഫാ. ഫിലിപ് പരക്കാട്ട് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ െബഞ്ചിേൻറതാണ് ശിപാർശ.
പരീക്ഷാഹാളിൽ ആവശ്യത്തിന് ഫാനുകളും ചൂട് കുറക്കാനുള്ള സംവിധാനങ്ങളും വെളിച്ചം, ശുദ്ധമായ കുടിവെള്ളം എന്നിവയും ഒരുക്കണം. പരീക്ഷക്കു മുേമ്പാ ശേഷമോ കുട്ടികൾക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. പത്തു വർഷത്തെ പഠനത്തിെൻറയും പരിശീലനത്തിെൻറയും മികവ് തെളിയിക്കപ്പെടേണ്ടത് പത്താം ക്ലാസ് പരീക്ഷയിലാണ്. അത് എഴുതുന്നതിന് കുട്ടിക്ക് അവസരം ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിെൻറ കടമയാണ്.
എന്നാൽ, വാർഷിക പരീക്ഷകൾ നടക്കുന്നത് അതികഠിന ചൂട് അനുഭവപ്പെടുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിലും. ചൂട് ഏറുന്ന സാഹചര്യം കണക്കിലെടുത്ത് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി തൊഴിലെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കാര്യം ഇവിടെ പരിഗണനാർഹമാണെന്നും കമീഷൻ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.