ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം - വി.എസ്
text_fieldsതിരുവനന്തപുരം: കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഴക്കെടുതിക്ക് ദേശീയ ദുരന്തത്തിന്‍റെ വ്യാപ്തിയുണ്ടെന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത് നല്ല കാര്യമാണ്. ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിെൻറ ആഴം വ്യക്തമാകാൻ ഇത് സഹായിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും ഈ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വി.എസ് പറഞ്ഞു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും അവരെ ആശ്വസിപ്പിക്കാനും മുന്നിട്ടിറങ്ങിയ എല്ലാവരെയും വിഎസ് അഭിനന്ദിച്ചു. ദുരന്തമുഖത്ത് സങ്കുചിതമായ പരിഗണനകളെല്ലാം മാറ്റിവെച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും വിഎസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.