റോഡ് നിർമിക്കുമ്പോൾ ജനങ്ങൾ ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് പഞ്ചായത്ത് –മനുഷ്യാവകാശ കമീഷൻ
text_fieldsകോട്ടയം: റോഡ് നിർമാണമോ വീതികൂട്ടലോ നടത്തുമ്പോൾ പരിസരവാസികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പഞ്ചായത്തിനുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാവുകയാണെങ്കിൽ അതിനാവശ്യമായ ഫണ്ട് അനുവദിച്ച് റോഡ് നിർമാണത്തിനൊപ്പം പരിഹരിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
ഇറഞ്ഞാൽ കുന്നംപള്ളി-വേമ്പിൻകുളങ്ങര റോഡിന് സമീപം താമസിക്കുന്നവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. റോഡ് രണ്ടടി ഉയരത്തിൽ ടാർ ചെയ്യുമ്പോൾ വീട്ടിൽ വെള്ളം കയറുമെന്നാണ് പരാതി. റോഡ് നിർമാണത്തിനൊപ്പം ഓട ഒരുക്കിയില്ലെങ്കിൽ ജീവിതം നരകതുല്യമാകുമെന്നും പരാതിയിൽ പറയുന്നു.
റോഡിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാൻ സാങ്കേതിക പരിമിതിയുണ്ടെന്ന് വിജയപുരം പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. പരാതിക്കാരുടെ വീടിനു മുന്നിലുള്ള വെള്ളം ഒഴുക്കിക്കളയാൻ ക്രോസ് െഡ്രയിനേജ് സംവിധാനം അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. അതുവരെ വെള്ളം താൽക്കാലികമായി ഒഴുക്കിക്കളയാൻ സംവിധാനം ഒരുക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
താൽക്കാലിക നടപടി എന്ന് പൂർത്തിയാക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഫണ്ടിെൻറ അഭാവം പഞ്ചായത്ത് ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിൽ, 2021-'22 സാമ്പത്തിക വർഷത്തിെൻറ ആദ്യ മൂന്നുമാസത്തിനുള്ളിൽ തന്നെ ക്രോസ് െഡ്രയിനേജ് സംവിധാനം ഒരുക്കി പരാതി പരിഹരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. അതുവരെ വെള്ളം ഒഴുക്കിക്കളയാൻ താൽക്കാലിക സംവിധാനം ഏർപ്പെടുത്തണം. പ്രദേശവാസികളായ മഞ്ചു ശിവകുമാർ, റെജിമോൻ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.