ബസ് ചാർജ് കൂേട്ടണ്ടി വരുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബസ് ചാർജ് കൂേട്ടണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡീസൽ വില കൂടിയത് മോേട്ടാർ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാൽ പണിമുടക്ക് ഒഴിവാക്കണമെങ്കിൽ ബസ് ചാർജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ചാർജ് കൂട്ടുന്ന നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയിൽ പറഞ്ഞു.
ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ ജനുവരി 31 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ ആവശ്യമായ തീരുമാനം താമസിയാതെ എടുക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നൽകി തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്താൻ ബസ് ഒാപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ തീരുമാനിച്ചിരുന്നത്. കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും നിലവിലുള്ള നിരക്കിെൻറ 50 ശതമാനമായും പുനർനിർണയിക്കണം, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
2014 മേയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.