കുടുക്കഴിച്ച് കുപ്പായത്തർക്കം
text_fieldsകൊല്ലം: ക്ഷേത്രത്തിൽ പ്രവേശിക്കുേമ്പാൾ പുരുഷന്മാർ കുപ്പായം ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം പുകയുന്നു. ക്ഷേത്രങ്ങളിൽ പുരുഷൻ ഉടുപ്പ് മാറ്റണമെന്ന ആചാരം തിരുത്തണമെന്ന് ശിവഗിരി തീർഥാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടതും അതിനെ അതേവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചതും വാർത്തയായതിന് പിന്നാലെ വ്യാഴാഴ്ച ചങ്ങനാശേരിയിൽ മന്നം ജയന്തി സമ്മേളനത്തിൽ എൻ.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരൻ നായർ അതിനെതിരെ നിശിതമായ വിമർശനം ഉയർത്തി.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയംപോലെ ആചാര സംരക്ഷണ വിഷയമായാണ് എൻ.എസ്.എസ് ഇക്കാര്യം ഏറ്റെടുത്തത്. അതേസമയം ഈ മാസം നാലിന് കൊല്ലത്ത് ചേരുന്ന എസ്.എൻ.ഡി.പി യോഗം നേതൃയോഗത്തിൽ എസ്.എൻ.ഡി.പി നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കരുതെന്ന ആചാരം അവസാനിപ്പിക്കാൻ നിർദേശം നൽകുമെന്നാണ് വിവരം. നേരത്തെതന്നെ എസ്.എൻ.ഡി.പിയിൽ വലിയൊരുവിഭാഗം ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഷർട്ട് ഊരണമെന്ന നിബന്ധനക്കെതിരാണ്.
ഷർട്ട് ഊരിക്കുന്നത് പൂണൂൽ ഉണ്ടോയെന്നറിയാനും അതനുസരിച്ച് പരിഗണന ലഭിക്കാനാണെന്നും അതിനെതിരിൽ അരനൂറ്റാണ്ടുമുമ്പ്താനടക്കമുള്ളവർ സമരം നടത്തുകയും പ്രാക്കുളം ഭാസി ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാൻ അനുമതി നൽകുകയും ചെയ്തിരുന്നുവെന്ന് എസ്.എൻ.ഡി.പിയുടെ മുതിർന്ന നേതാവ് എസ്. സുവർണകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.