സ്വവർഗ വിവാഹം അനുവദിക്കരുതെന്ന് സിറോ മലബാർ സഭ
text_fieldsകൊച്ചി: സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹരജിയിൽ സുപ്രീംകോടതി നിലപാട് തേടുകയും കേന്ദ്ര സർക്കാർ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ ആരായുകയും ചെയ്ത പശ്ചാത്തലത്തിൽ സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമീഷൻ, സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചു.
സ്വവർഗവിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുമെന്ന് സഭ വ്യക്തമാക്കി. സ്വവർഗ വിവാഹങ്ങൾ കുട്ടികൾക്ക് ദാമ്പത്യബന്ധത്തിനുള്ളിൽ ജനിക്കാനും വളരാനുമുള്ള അവകാശത്തിന്റെ ലംഘനമാണ്. കുടുംബ സംവിധാനത്തോടും സമൂഹത്തോടും ചെയ്യുന്ന അനീതിയുമാണ്.
ലൈംഗിക അപഭ്രംശങ്ങൾ നിയമവിധേയമാക്കാനുള്ള മുറവിളികൾക്ക് ഇത് കാരണമാകാം. എന്നാൽ, ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ കരുണയോടെ കാണുന്നതായും അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുന്നതായും സഭ സെക്രട്ടറി ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.