മുന്നാക്ക സംവരണം: സി.പി.എം തത്ത്വത്തിൽ അംഗീകരിക്കുന്നതായി കോടിയേരി
text_fieldsതിരുവനന്തപുരം: മുന്നാക്ക സമുദായത്തിലെ പിന്നാക്കത്തിന് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നി ലപാടിനോട് തത്ത്വത്തിൽ യോജിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, ഇതിെൻറ പേരിൽ ന ിലവിലെ സംവരണങ്ങളിൽ കൈവെക്കാൻ അനുവദിക്കില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു നീക്കവുമായി കേന്ദ്രസർക്കാർ എത്തിയത്.
പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സാമ്പത്തിക പരിധി നോക്കാതെ സംവരണം നൽകണം. മറ്റു പിന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ ക്രീമിെലയർ വഴി ഒഴിവാക്കുമ്പോൾ, ആ സംവരണം അതേ സമുദായത്തിനുതന്നെ ലഭ്യമാക്കണം. ഇതാണ് സി.പി.എം നിലപാട്. ദേവസ്വം നിയമനങ്ങളിൽ 10 ശതമാനം സംവരണം സർക്കാർ നടപ്പാക്കിയത് ചട്ടഭേദഗതിയിലൂടെയാണ്. എൻ.എസ്.എസ് നിലപാടും ഇപ്പോഴത്തെ കേന്ദ്രതീരുമാനവുമായും ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ഇടത് സർക്കാറിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ല -കോടിയേരി
തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാറിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ലെന്നും അത് ബി.ജെ.പിയുടെ ആഗ്രഹം മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ ഇപ്പോഴുണ്ടായത് ആർ.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കലാപമാണ്. അതിെൻറ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ് സംസ്ഥാന സർക്കാറിനെ പിരിച്ചുവിടണമെന്ന ബി.ജെ.പി എം.പിയുടെ ആവശ്യം. സർക്കാറിനെ പിരിച്ചുവിട്ടാൽ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വരും. അതോടെ ബി.ജെ.പിക്ക് ഇപ്പോഴുള്ള സീറ്റും നഷ്ടമാകുമെന്ന് കോടിയേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ക്രമസമാധാന പ്രശ്നത്തിെൻറ പേരിൽ ഏതെങ്കിലും സർക്കാറിനെ പിരിച്ചുവിടണമെങ്കിൽ അത് ഉത്തർപ്രദേശ് സർക്കാറിനെയാവണം. 2017ൽ 195 വർഗീയകലാപങ്ങളാണ് യു.പിയിൽ നടന്നത്.സർക്കാറിനെ പിരിച്ചുവിടണമെന്ന ബി.ജെ.പിയുടെ അഭിപ്രായത്തോട് കോൺഗ്രസിെൻറ നിലപാട് അറിയാൻ ആഗ്രഹമുണ്ട്. വിശ്വാസം സംരക്ഷിക്കുന്ന സർക്കാറാണിത്.ഇക്കാര്യം വിശദീകരിക്കാൻ എൽ.ഡി.എഫ് പ്രചാരണം സംഘടിപ്പിക്കും. ജനുവരി 17ന് ചേരുന്ന ഇടതുമുന്നണി യോഗം ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.
പേരാമ്പ്രയിൽ മുസ്ലിം പള്ളിക്കുനേരെ സി.പി.എം ആക്രമണം നടത്തിയെന്ന ആരോപണം തെറ്റാണ്. പള്ളിയും ലീഗ് ഓഫിസും അടുത്തടുത്ത കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഒരു ആരാധനാലയത്തിന് നേരെയും സി.പി.എം അക്രമം കാട്ടില്ല. ആര് അങ്ങനെ ചെയ്താലും അംഗീകരിക്കുകയുമില്ല. കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാതെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എഫ്.ഐ.ആർ തയാറാക്കിയത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.