വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പിക്ക് കത്ത് നല്‍കി. എലിപ്പനി നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പ് വിതരണം ചെയ്യുന്ന ഡോക്സി സൈക്ലിൻ എന്ന ഗുളികയുടെ ആധികാരികത ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റദ്ധരിപ്പിച്ചതിനാണ് നടപടി എന്നും കത്തിൽ വ്യക്തമാക്കുന്നു.
പ്രളയക്കെടുതിക്ക് ശേഷം കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് എലിപ്പനി. നിരവധി പേർ എലിപ്പനി ബാധിച്ച് മരിക്കുകയും പലരും രോഗബാധിതരായി ചികിത്സ തേടുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നുണ്ട്.
എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിെൻറ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.