സി.പി.എമ്മിന് വേണ്ടി തോമസ് മാഷ് വേഷം കെട്ടണോ? -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: കോൺഗ്രസ് വിലക്ക് തള്ളി സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള കെ.വി തോമസിന്‍റെ തീരുമാനത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ എം.പി. വേഷം കെട്ടണോ എന്ന് തീരുമാനിക്കേണ്ടത് മാഷാണെന്ന് മുരളീധരൻ പറഞ്ഞു.
ഇത്രയും കാലം ഒപ്പംനിന്ന കെ.വി തോമസിനെ പോലുള്ള ഒരു നേതാവ് പോകുന്നതിൽ വിഷമമുണ്ട്. അദ്ദേഹത്തിന് ചില പ്രയാസങ്ങൾ ഉണ്ടായിരുന്നത് പരിഹരിക്കാൻ കഴിഞ്ഞില്ല. പാർട്ടി നിർദേശം ലംഘിച്ച് പങ്കെടുക്കാൻ പോയാൽ സ്വീകരിക്കുന്ന നടപടിയെ കുറിച്ച് മാഷിന് തന്നെ അറിയാമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുന്നത് കേരളത്തിലാണ്. കോൺഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സി.പി.എം കേരള ഘടകം. അത്തരക്കാർ നേതൃത്വം നൽകുന്ന പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്നത് ശരിയല്ല. മറ്റൊരു സംസ്ഥാനത്താണ് പാർട്ടി കോൺഗ്രസ് നടക്കുന്നതെങ്കിൽ പങ്കെടുക്കാമായിരുന്നു.
കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് സി.പി.എം ശ്രമിക്കുന്നത്. നിരവധി കോൺഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂർ എന്നും കെ. മുരളീധരൻ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.