Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ജെ.ഡി വിമതർക്ക്​ 48...

എൽ.ജെ.ഡി വിമതർക്ക്​ 48 മണിക്കൂർ സമയം നൽകി ശ്രേയാംസ്​ കുമാർ

text_fields
bookmark_border
MV Shreyams Kumar
cancel

കോഴിക്കോട്​: എൽ.ജെ.ഡിയിൽ വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വിശദീകരണം നൽകാൻ 48 മണിക്കൂർ സമയം നൽകി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാര്‍. കാരണം കാണിക്കല്‍ നോട്ടീസ്​ കൈമാറുമെന്നും ഇതിന്​​ തിങ്കളാഴ്ച മറുപടി നൽകണമെന്നും​ ശ്രേയാംസ് കുമാര്‍ കോഴിക്കോട്​ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഘടനവിരുദ്ധപ്രവര്‍ത്തനം നടന്നു, അതിനെ പാര്‍ട്ടി അപലപിക്കുന്നു. വ്യക്​തമായ മറുപടി നൽകി തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയില്‍ തുടരാം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്​ തെറ്റ്​ ചെയ്​തവരാണ്​. ജനാധിപത്യ സോഷ്യലിസ്റ്റ്​ പാർട്ടി​െയന്ന നിലയിൽ പാർട്ടി ഭരണഘടന അനുശാസിക്കുംവിധം അവർക്ക്​ തിരിച്ചുവരാൻ അവസരം നൽകുകയാണ്​. പാർട്ടിയിലെ പ്രശ്​നങ്ങൾ പലതവണ ചർച്ച ചെയ്​തു. പാർട്ടിയുടെ 11 ജില്ലാ അധ്യക്ഷന്‍മാരും നാലുപേരൊഴിച്ചുള്ള മുഴുവൻ ഭാരവാഹികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്​. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.

ന​വം​ബ​ർ 17ലെ ​സം​സ്ഥാ​ന നേ​തൃ​യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം എം.​വി. ശ്രേ​യാം​സ്​​കു​മാ​റി​നോട്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ഒ​ഴി​യാ​ൻ ഷെയ്​ക്​ പി. ഹാരിസ്​ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇൗ ആവശ്യം സംസ്ഥാന കമ്മറ്റി നിരാകരിച്ചതായി ശ്രേയാംസ്​ വ്യക്​തമാക്കി. ദേശീയ സെക്രട്ടറി വർഗീസ് ജോർജ്​, കെ.പി. മോഹനൻ എം.എൽ.എ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്​ ഷെയ്ക് പി. ഹാരിസ് വിഭാഗം

തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രേയാംസ് പറഞ്ഞത് വാസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഷെയ്ക് പി. ഹാരിസ് വിഭാഗം വ്യക്​തമാക്കി. തീരുമാനമെടുക്കേണ്ടത് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവുമാണ്​. വിശദീകരണം തേടാനുള്ള ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനം തള്ളുന്നുവെന്നും അവര്‍ പറഞ്ഞു.

ആ​ഭ്യ​ന്ത​ര ക​ല​ഹം മൂ​ർ​ച്ഛി​ച്ച എ​ൽ.​ജെ.​ഡി​യി​ലെ ശ്രേ​യാം​സ്​ വി​ഭാ​ഗമാണ്​ ഇന്ന്​ രാ​വി​ലെ കോ​ഴി​ക്കോ​ട്​ യോഗം ചേർന്നത്​. ഷെയ്​ക്​ പി. ഹാരിസ്​ വിഭാഗം ആ​ല​പ്പു​ഴ​യി​ൽ യോഗം ചേർന്നു. ത​ങ്ങ​ളാ​ണ്​ ഔ​ദ്യോ​ഗി​ക പ​ക്ഷ​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഷെയ്​ക് പി.​ ഹാ​രി​സ് വി​ഭാ​ഗം വെ​ള്ളി​യാ​ഴ്​​ച എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ​ക്ക്​ ക​ത്ത്​ ന​ൽ​കിയിരുന്നു. അ​ണി​ക​ൾ ഭൂ​രി​പ​ക്ഷ​വും ഒ​പ്പ​മു​ള്ള​തി​നാ​ൽ എ​ൽ.​ജെ.​ഡി ഒൗ​ദ്യോ​ഗി​ക പ​ക്ഷ​മാ​യി ത​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഷേ​ക്​ പി. ​ഹാ​രി​സ്​ വി​ഭാ​ഗം എ. ​വി​ജ​യ​രാ​ഘ​വ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച്​ സി.​പി.​എം, സി.​പി.​െ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ, കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ഇ​വ​ർ ക​ണ്ടിരുന്നു. വി​ട്ടു​വീ​ഴ്ച ചെ​യ്ത് യോ​ജി​ച്ച് പോ​കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് കോ​ടി​യേ​രി​യും വി​ജ​യ​രാ​ഘ​വ​നും ന​ൽ​കി​യ​ത്. ഭി​ന്നി​ച്ച്​ നി​ൽ​ക്കു​ന്ന​ത്​ മു​ന്ന​ണി​ക്ക്​​ പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Shreyams KumarLJDsheikh p harris
News Summary - MV Shreyams Kumar gives 48 hours to LJD rebels
Next Story