സ്ഥാനാർഥികളിൽ അതിസമ്പന്നൻ ശ്രേയാംസ്കുമാർ; 84.64 കോടിയുടെ സ്വത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനെത്ത നിയമസഭ സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നൻ കൽപറ്റ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ശ്രേയാംസ്കുമാർ. 84.64 കോടിയുടെ സ്വത്താണ് സത്യവാങ്ങ്മൂലത്തിൽ പറയുന്നത്. കൈയിൽ 15,000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി 9.67 കോടിയും ഉണ്ട്. 74.97 കോടിയുടെ ഭൂസ്വത്തുമുണ്ട്. ബാധ്യത 3.98 കോടി.
ഭാര്യ കവിത ശ്രേയാംസ്കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷവും 54 ലക്ഷത്തിെൻറ ഭൂസ്വത്തും ഉണ്ട്. സമ്പത്തിൽ പിന്നിൽ കോഴിക്കോട് നോർത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. 14,508 രൂപയാണ് അഭിജിത്തിനുള്ളത്. കൈയിലുള്ള 3000 രൂപ, സഹകരണ സൊസൈറ്റിയിലെ ഓഹരിയായ 10,000 അടക്കമാണിത്. 1.73 ലക്ഷം ബാങ്ക് വായ്പയും ഉണ്ട്.
തൃശൂർ ജില്ലയിലെ സ്ഥാനാർഥികളിൽ സമ്പന്നൻ എൻ.ഡി.എ സ്ഥാനാർഥി നടൻ സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് 375 ഉം ഭാര്യ രാധികക്ക് 125 എന്നിങ്ങനെ 500 പവൻ സ്വർണമുണ്ട്. ഇതിനു ഒരു കോടി 90 ലക്ഷം വില വരും. തമിഴ്നാട്ടിൽ 82.42ഏക്കർ ഭൂമി. 2.16 കോടി നിക്ഷേപവും 7.73 കോടിയുടെ സ്വത്തുമുണ്ട്. 6.8 കോടിയുടെ ബാധ്യതയും. കുറവ് കയ്പമംഗലത്തെ കോൺഗ്രസ് സ്ഥാനാർഥി ശോഭ സുബിൻ. കൈവശം 7732 രൂപ. ഭാര്യക്ക് 2,06,297 നിക്ഷേപം. എറണാകുളം ജില്ലയിൽ മുമ്പൻ മൂവാറ്റുപുഴ യു.ഡി.എഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ. 32.13 കോടിയുടെ ആസ്തി. കുറവ് വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാർഥി ദീപക് ജോയി. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വീടോ ഭൂമിയോ ഇല്ല.
കൊല്ലത്ത് സമ്പന്നൻ ചവറ യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബിജോൺ. ഷിബുവിെൻറയും ഭാര്യയുടെയും ആകെ ആസ്തി 14.81 കോടി. സമ്പത്ത് ഏറ്റവും കുറവുള്ള മുന്നണിസ്ഥാനാർഥി കുന്നത്തൂരിലെ യു.ഡി.എഫിെൻറ ഉല്ലാസ് കോവൂർ. കൈയിലും ബാങ്കിലും 1000 രൂപ വീതമുണ്ട്. 70,000 രൂപ വിലയുള്ള സ്കൂട്ടർ. ഭാര്യക്ക് നാല് ഗ്രാം സ്വർണം. ഇരിങ്ങാലക്കുടയിലെഎൻ.ഡി.എ സ്ഥാനാർഥി ജേക്കബ് തോമസിന് 3.19 കോടിയുടെയും യു.ഡി.എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന് 65.43 ലക്ഷത്തിെൻറയും സ്വത്തുണ്ട്.
ആലപ്പുഴയിൽ കൂടുതൽ ആസ്തി കുട്ടനാട് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് കെ. തോമസ്. 4.96 കോടി. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവാണ് പിന്നിൽ. 84 ഗ്രാം സ്വർണം അടക്കം 1,80,000 രൂപയാണ് ആസ്തി. കണ്ണൂരിൽ കൂത്തുപറമ്പ് എൽ.ഡി.എഫ് സ്ഥാനാർഥി എൽ.ജെ.ഡിയിലെ കെ.പി. മോഹനനാണ് കോടിപതി. കെ.പി. മോഹനന് ജംഗമവസ്തുക്കളുടെ ആസ്തിയായി 4,57,943 രൂപയും സ്ഥാവര വസ്തു ഇനത്തിൽ 2,53,75,000 രൂപയും വായ്പയായി 6,16,438 രൂപയൂം ഉണ്ട്.
കോഴിക്കോട് സമ്പന്നൻ പേരാമ്പ്രയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സി.എച്ച്. ഇബ്രാഹീം ഹാജി. 6.04 കോടി യുടെ ആസ്തി. അഞ്ചരക്കോടിയോളം കെട്ടിടങ്ങളുൾപ്പെടെ സ്ഥാവര ആസ്തിയാണ്. 20.67 ലക്ഷം ബാധ്യതയുണ്ട്. ഭാര്യയുടെ പേരിൽ 1.80 കോടിയിൽപരം ആസ്തിയുണ്ട്. കാഞ്ഞങ്ങാട്ടെ എൻ.ഡി.എ സ്ഥാനാർഥി എം. ബൽരാജാണ് കോടിപതി. 13.04 കോടി. സ്ഥലവും കെട്ടിടങ്ങളുമായി 2.66 കോടിയും വീടും മറ്റ് ആസ്തികളുമായി രണ്ടുകോടിയിൽപരം രൂപയും ഉൾപ്പടെയാണിത്. മഞ്ചേശ്വരത്തെ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന് ഭാര്യയുടെ ഉൾപ്പടെ 40.45 ലക്ഷം രൂപയാണ് ആസ്തി.
കോട്ടയം ജില്ലയിൽ ഏറ്റവും സമ്പന്നൻ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ. 27.93 കോടി രൂപയാണ് കാപ്പെൻറയും ഭാര്യ ആലിസിെൻറയും പേരിലുള്ള സ്വത്തുക്കളുടെ ആകെ മൂല്യം. കാപ്പെൻറ പേരില് 37.14 ലക്ഷം രൂപയുെടയും ഭാര്യയുടെ പേരില് 36.14 ലക്ഷം രൂപയുെടയും ജംഗമ വസ്തുക്കളുണ്ട്.
പാലക്കാട് ഇ. ശ്രീധരന് 1,76,06,000 രൂപയുടേതടക്കം 2,27,84,895 രൂപയുടെ ആസ്തിയും ഭാര്യയുടെ പേരിൽ 6,03,36,601 രൂപയുടെ സ്വത്തുമുണ്ട്. മലപ്പുറത്ത് നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറാണ് സമ്പന്നൻ. മൊത്തം ജംഗമ ആസ്തി 18.57 കോടി. 16.94 കോടി ബാധ്യതയും ഉണ്ട്. സ്വയാർജിത ആസ്തിയുടെ നടപ്പുകേമ്പാള വില 34.38 കോടിയാണ്. വേങ്ങരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജിജി യാണ് പിന്നിൽ. 2.28 ലക്ഷം.
ഇടുക്കിയിൽ മുന്നിൽ തൊടുപുഴ യു.ഡി.എഫ് സ്ഥാനാർഥി പി.ജെ. ജോസഫ്. ഉടുമ്പൻചോല എൻ.ഡി.എ സ്ഥാനാർഥി സന്തോഷ് മാധവനാണ് ഏറ്റവും കുറവ് സ്വത്ത്. പി.ജെ. ജോസഫിന് 3.72 കോടിയുടെയും ഭാര്യ ശാന്തക്ക് 53.36 ലക്ഷത്തിെൻറയും ആസ്തിയുണ്ട്. 7.71 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. സന്തോഷ് മാധവന് ആകെയുള്ളത് 33,103 രൂപയുടെ സ്വത്താണ്.
പത്തനംതിട്ടയിലെ സ്ഥാനാർഥികളിൽ ഏറ്റവുമധികം വരുമാനമുള്ളത് തിരുവല്ലയിൽ എൽ.ഡി.എഫിനായി മത്സരിക്കുന്ന മുൻ മന്ത്രി മാത്യു ടി. തോമസിന്. വരുമാനം 3,14,100 രൂപയാണ്. ഭാര്യക്ക് 19,59,294 രൂപയും വരുമാനമുണ്ട്. സാമ്പത്തികമായി ഏറ്റവും പിന്നിൽ അടൂരിലെ യു.ഡി.എഫ് സ്ഥാനാർഥി എം.ജി. കണ്ണനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.