ആരാധനാലയങ്ങൾ തുറന്നു; ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ തുടരും
text_fieldsതിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളക്കുശേഷം കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറന്നത്.
േരാഗവ്യാപന നിരക്കിെൻറ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ നിലയിലാണ് നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ശനി, ഞായർ ദിവധസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായിരിക്കും. പൊതുഗതാഗതം ഉൾപ്പെടെ ഇൗ ദിവസങ്ങളിലുണ്ടാകില്ല.
പരമാവധി 15 പേർക്കാണ് ഒരുസമയം ആരാധനാലയങ്ങളിൽ പ്രവേശനം. ക്ഷേത്രങ്ങളിൽ അന്നദാനം ഉൾപ്പെടെയുള്ളവക്ക് വിലക്കുണ്ട്. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ച് വിവാഹങ്ങൾ ചിലയിടങ്ങളിൽ പുനരാരംഭിച്ചു.
ക്ഷേത്രത്തിലൂടെ പൂജാരിമാർ ഭക്തർക്ക് നേരിട്ട് പ്രസാദം നൽകുന്നതിന് വിലക്കുണ്ട്. മാസ്ക്, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിച്ച് മാത്രമേ ക്ഷേത്രങ്ങൾ തുറക്കാവൂെയന്നും നിർദേശമുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദിവസം 300 പേർക്ക് പ്രവേശനാനുമതിയുണ്ട്.
രോഗവ്യാപനതോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഒരാഴ്ചകൂടി തുടരും. രോഗവ്യാപനം അഞ്ച് ശതമാനത്തിൽ താഴെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫിസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
ടി.പി.ആർ 16നും 24നും ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിങ്ങുകൾക്കും നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളും നിയന്ത്രണങ്ങളോടെ തുറക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.