പി. ജയരാജൻ കിങ് ജോങ് ഉന്നിനെ പോലെയെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിനെ പോലെയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരന്‍. ഇവിടെ ഉത്തര കൊറിയയാണെന്ന് അദ്ദേഹം കരുതുന്നു. അധികാര ഭ്രാന്താണിത്. എല്ലാം നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്ന് ജയരാജന്‍ പറയുന്നു. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെ പോലെയാണ് അദ്ദേഹത്തിന്‍റെ നിലപാട്. ജനാധിപത്യത്തില്‍ പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജനെന്നും സുധാകരൻ ആരോപിച്ചു.
അധികാരത്തിന്‍റെ ലഹരിയില്‍ എല്ലാ ആളുകളെയും അടിച്ചമര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാഷിസ്റ്റിന് ജന്മം നല്‍കുന്നത്. ഈ അസുഖം പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ അതിനായി ജനങ്ങള്‍ ഇറങ്ങുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ജയരാജന്‍ ഇപ്പോള്‍ ഭ്രാന്തമായ മനസിന്‍റെ പശ്ചാത്തലത്തിലാണ് നീങ്ങുന്നത്. അല്ലെങ്കില്‍ ബുധനാഴ്ച ഇത്രയും ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും മുന്നില്‍വെച്ച് എല്ലാം പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടതെന്നും തീരുമാനിക്കേണ്ടതെന്നും എങ്ങനെ പറയുമെന്ന് സുധാകരൻ ചോദിച്ചു. പൊലീസ് അന്വേഷിച്ചാലും അത് ശരിയാണോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തി പറയുമെന്ന നിലപാട് തിരുത്തേണ്ടതാണ്. ഈ തിരുത്തൽ വരുത്തേണ്ടത് സി.പി.എം ആണ്. ഇത്തരം ഏകാധിപത്യ പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.