ഷുഹൈബ് വധം: പ്രതികൾക്ക് ചട്ടം മറികടന്നുള്ള സന്ദർശനാനുമതിയിൽ അന്വേഷണമാരംഭിച്ചു
text_fields കണ്ണൂര്‍: ഷുഹൈബ് വധക്കേസിലുൾപ്പെട്ട് റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് സ്പെഷൽ സബ് ജയിലില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ ജയിൽ ഡി.െഎ.ജിയുടെ മേൽനോട്ടത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. മധ്യമേഖല ജയില്‍ ഡി.ഐ.ജി സാം തങ്കയ്യെൻറ മേൽനോട്ടത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.
കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അവസരം നല്‍കിയെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ ജയിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. മൂന്നുദിവസങ്ങളിലായി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നല്‍കി. ഷുഹൈബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ല. ആകാശ് തില്ലങ്കേരിയടക്കമുള്ളവര്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും പരാതിയിൽ പരാമർശമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്.
മാര്‍ച്ച് ഒമ്പതിന് യുവതി രാവിലെ 10 മുതല്‍ ഉച്ച ഒരുമണി വരെ ആകാശിനൊപ്പം ജയിലില്‍ ചെലവഴിച്ചു. മാര്‍ച്ച് 13നും ഇതേ രീതിയില്‍ രാവിലെ 10 മുതല്‍ ഒരുമണി വരെ യുവതി ജയിലില്‍ ചെലവഴിച്ചു. തുടര്‍ന്ന് ഒരുമണിക്ക് പുറത്തുപോയതിനുശേഷം 2.30ന് വീണ്ടുമെത്തി. വൈകീട്ട് 4.30 വരെ യുവതി ജയിലിലുണ്ടായിരുന്നു. മാര്‍ച്ച് 16ന് എത്തിയ യുവതി രാവിലെ 10 മുതല്‍ ഒരുമണി വരെയും പിന്നീട് പുറത്തുപോയി 2.30ന് തിരിച്ചെത്തി വൈകീട്ട് അഞ്ചുമണി വരെയും യുവതി ആകാശിനൊപ്പം ചെലവഴിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ജയില്‍ചട്ടങ്ങളും നിയമങ്ങളും സി.പി.എമ്മിനുവേണ്ടി കാറ്റില്‍ പറത്തുകയാണെന്നും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.