ശുഹൈബ് വധം: നാലു സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
text_fieldsമട്ടന്നൂര്‍(കണ്ണൂർ): തെരൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരിനെ വെട്ടിക്കൊന്ന കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിെര മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആെരയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് മട്ടന്നൂര്‍ സി.ഐ എ.വി. ജോണ്‍ അറിയിച്ചു. അതേസമയം, ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥപ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു നിഷ്ഠുരമായ കൊലപാതകം നടന്നത്. തെരൂരിലെ തട്ടുകടയില്‍ ഷുഹൈബ് സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് നൗഷാദ് (29), റിയാസ് മന്‍സിലില്‍ റിയാസ് (27) എന്നിവര്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിെക്ക കാറിലെത്തിയസംഘം കടക്കുനേരേ ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെയാണ് റിയാസിനും നൗഷാദിനും പരിക്കേറ്റത്. മൂവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷുഹൈബിെൻറ കാലുകള്‍ െവട്ടേറ്റ് തൂങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയിൽ തലശ്ശേരിയില്‍വെച്ച് മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്‍ക്വസ്റ്റിനുശേഷം പൊലീസ് സര്ജന് സ്ഥലത്തില്ലാത്തതിനാല്‍ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.
ആഴ്ചകള്‍ക്കുമുമ്പ് എടയന്നൂരില്‍ കെ.എസ്.യു--എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കപ്പെടുകയും ഇതേതുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഷുഹൈബ് ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരും രണ്ടു സി.പി.എം പ്രവര്‍ത്തകരും റിമാൻഡിലായിരുന്നു.
കൊലയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയില്‍ യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ശിവരാത്രി ആയതിനാല്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി ഒഴികെയുള്ള ബസുകളൊന്നും സർവിസ് നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.