പ്രതികൾ സി.പി.എം പ്രവർത്തകർ; കീഴടങ്ങിയതല്ല, അറസ്റ്റായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
text_fieldsകണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികൾ കീഴടങ്ങിയതല്ലെന്നും അറസ്റ്റ് ചെയ്യുകയായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുടക്കോഴി, പെരിങ്ങാരം, മച്ചൂർ മല എന്നിവിടങ്ങളിൽ പരിശോധന നടത്തിവരവെ പ്രതികൾ മാലൂർ സബ്സ്റേറഷനടുത്തുള്ള കോളനി റോഡരികിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ ഏഴ് മണിക്ക് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നാണ് പൊലീസ് വാദം.
അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും പോലീസില്‍ കീഴടങ്ങിയെന്നായിരുന്നു സി.പി.എമ്മിൻെറ ഔദ്യോഗിക വിശദീകരണം. തെരച്ചിലിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികളെ പിടികൂടിയതെന്നാണ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍ വ്യക്തമാക്കിയത്. ഇതിനെ പിന്തുണക്കുന്ന റിമാൻഡ് റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയിരിക്കുന്നത്.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ശുഹൈബിനെ പ്രതികൾ ആക്രമിച്ചത്. തങ്ങൾക്ക് കൊല്ലണമെന്ന ഉദ്ദേശ്യമില്ലായിരുന്നെന്നും കാല് വെട്ടണമെന്ന് മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇടയന്നൂർ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷമാണ് കൊലക്ക് കാരണം. കൃത്യത്തിൽ വെറെയും പ്രതികളുണ്ടെന്ന് ഇവർ മൊഴി നൽകി. ആകാശിൻെറ രക്തം, നഖം, ചെരുപ്പ് ,കയ്യിലെ ചരട് , വെള്ളിമോതിരം എന്നിവ പരിശോധനക്കയച്ചതായും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.