ആകാശ് തില്ലങ്കേരിയെ കണ്ടിട്ടുണ്ട്; അക്രമി സംഘത്തിൽ അവൻ ഇല്ലായിരുന്നു -നൗഷാദ്
text_fieldsകണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധത്തിൽ പൊലീസ് വാദം തള്ളി ഷുഹൈബിനൊപ്പം വെേട്ടറ്റ നൗഷാദ്. കേസിൽ പിടിയിലായ ആകാശിനെ നേരിട്ട് അറിയാമെന്നും ആകാശ് വെട്ടുന്നതായി കണ്ടില്ലെന്നും നൗഷാദ് പറഞ്ഞു. കൈക്ക് വെേട്ടറ്റ് സാരമായ പരിക്കുകളോടെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് നൗഷാദ്. ഇതോടെ യഥാർഥ പ്രതികളെ തന്നെയാണ് അറസ്റ്റ് ചെയ്തതെന്ന പൊലീസ് വാദം ചോദ്യം ചെയ്യപ്പെടുകയാണ്. പിടിയിലായത് ഡമ്മി പ്രതികളാണെന്ന കോൺഗ്രസ് ആക്ഷേപത്തിന് ശക്തിപകരുന്നതാണ് നൗഷാദിെൻറ മൊഴി. സജീവ സി.പി.എം പ്രവർത്തകരായ ആകാശ് തില്ലേങ്കരി, റിജിൻരാജ് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ആകാശും റിജിൻരാജും യഥാർഥ പ്രതികളാണെന്ന് പൊലീസ് ആവർത്തിച്ചു. വ്യക്തമായ തെളിവിെൻറ അടിസ്ഥാനത്തിലാണ് അറസ്െറ്റന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ പറഞ്ഞു. ഷുൈഹബിനെ വെട്ടിവീഴ്ത്തിയത് ആകാശ് ഉൾപ്പെട്ട സംഘമാണെന്നാണ് പൊലീസിെൻറ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതിനിടെ, ഷുൈഹബ് വധത്തിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ കണ്ണൂരിലൂം യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് തിരുവനന്തപുരത്തും നയിക്കുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് നീട്ടി. സുധാകരൻ തിങ്കളാഴ്ച ആരംഭിച്ച 48 മണിക്കൂർ നിരാഹാരം ബുധനാഴ്ച രാവിലെ അവസാനിക്കേണ്ടതായിരുന്നു. തുടർ സമരത്തിെൻറ കാര്യം തീരുമാനിക്കാൻ കോൺഗ്രസിെൻറ എം.പിമാരും എം.എൽ.എമാരുമുൾപ്പെടെ മുതിർന്ന നേതാക്കൾ വ്യാഴാഴ്ച കണ്ണൂരിൽ പ്രത്യേക യോഗം ചേരുന്നുണ്ട്.
ഷുഹൈബ് വധത്തിെൻറ പശ്ചാത്തലത്തിൽ മന്ത്രി എ.കെ. ബാലെൻറ അധ്യക്ഷതയിൽ ബുധനാഴ്ച സർവകക്ഷി സമാധാന യോഗം ചേരും. രാവിലെ 10.30ന് കണ്ണൂർ കലക്ടറേറ്റിലാണ് യോഗം. പ്രതികളെ പിടികൂടാത്തതിൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സമാധാന യോഗത്തിൽ പെങ്കടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പിടികൂടിയത് ഡമ്മി പ്രതികളെയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കൊന്നത് ടി.പി കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെട്ട സംഘമാണെന്നും സമരപന്തലിൽ മാധ്യമപ്രവർത്തകരെ കണ്ട കെ.സുധാകരൻ പറഞ്ഞു. മേനാജ് ഉൾപ്പെടെ ടി.പി കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത് അതിനാണ്. ഷുഹൈബിെൻറ ദേഹത്തെ മുറിവുകൾ പരിശോധിച്ചതിൽനിന്ന് മനോജിനെപ്പോലെ പ്രഫഷനൽ കൊലപാതകിയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
കൊല്ലണമെന്ന് ഉദ്ദേശിച്ചില്ലെന്നും കാൽ െവട്ടുക മാത്രമാണ് ലക്ഷ്യമെന്നുമാണ് പിടിയിലായ പ്രതികൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ഷുഹൈബിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ആക്രമണമെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പ്രതികൾ സജീവ സി.പി.എം പ്രവർത്തകരാണ്. എടയന്നൂർ സ്കൂളിലെ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.