ഷുഹൈബിനെ രണ്ടു ദിവസം പിന്തുടർന്നതായി പ്രതികളുടെ മൊഴി
text_fieldsമട്ടന്നൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ രണ്ട് പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ ആകാശ് തില്ലേങ്കരി, മുടക്കോഴി മലക്ക് സമീപത്തെ റിജിന്‍രാജ് എന്നിവരെയാണ് ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഷുഹൈബിനെ വെട്ടിയ തെരൂരിലെ തട്ടുകട, പ്രതികള്‍ ഗുഡാലോചന നടത്തിയ വെള്ളപറമ്പിലെ ആളൊഴിഞ്ഞ സ്ഥലം, വാള്‍ ഉപേക്ഷിച്ച സ്ഥലം, കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട വഴികള്‍, കാര്‍ മാറി കയറിയ സ്ഥലം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
അതിനിടെ, കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് ഷുഹൈബിനെ പിന്തുടർന്നതായി അക്രമികൾ പൊലീസിന് മൊഴി നൽകി. അരോളിയിൽ നിന്ന് വാടകക്ക് എടുത്ത കാറിൽ 11ാം തിയതി സംഘം എടയന്നൂരിലെത്തിയെങ്കിലും അക്രമം നടത്താനായില്ല. അന്ന് ഷുഹൈബ് ആറളത്ത് ഒരു വിവാഹത്തിൽ പെങ്കടുക്കാൻ പോയിരുന്നു. 12 തിയതി പകൽ മുഴുവൻ കാറിൽ പിന്തുടർന്നു. ഷുഹൈബിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അക്രമിക്കാനായില്ല. രാത്രി 11 മണിയോടെയാണ് വീട്ടിൽ നിന്ന് ഒരു കി.മീ മാത്രം അകലെയുള്ള സുഹൃത്തിെൻറ തട്ടുകടയിൽ വെച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്.സംഭവം നടക്കുേമ്പാൾ മൂന്നു പേർ മാത്രമാണ് ഷുഹൈബിനൊപ്പം ഉണ്ടായിരുന്നത്.
അക്രമികൾ സഞ്ചരിച്ച വെള്ള വാഗണർ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറൻസിക് വിദഗ്ധരെത്തി കാർ പരിശോധിച്ചു. പ്രതികളുടെ വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ കാറിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. സി.ഐ എ.വി. ജോണ്‍, എസ്.ഐ കെ. രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. എടയന്നൂരിൽ നിന്ന് ഒരു കി.മീ അകലെ വെള്ളപ്പറമ്പ് എന്ന സ്ഥലത്തുവെച്ച് ഒരു വാൾ ഉപേക്ഷിച്ച നിലയിൽ പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പ്രസ്തുത വാൾ ഷുഹൈബിനെ അക്രമിച്ച സംഘത്തിേൻറതാണെന്നാണ് പിടിയിലായ പ്രതികൾ നൽകിയ മൊഴി. ഇതിനകം പിടിയിലായ ആറു പേരിൽ ഷുഹൈബിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പെങ്കടുത്തവർ നാലു പേരാണ്. ഒാപറേഷനിൽ നേരിട്ട് പങ്കുള്ള ഒരാളെ കൂടി കിട്ടാനുണ്ട്. ഇയാൾ പൊലീസ് കസ്റ്റഡിയിലുള്ളതായും സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.