ഷുഹൈബ് വധം ടി.പി കേസിന്റെ വഴിയെ; സി.പി.എമ്മിന് സ്വയംകൃതാനർഥം
text_fieldsകണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധം സി.പി.എമ്മിനെ മറ്റൊരു ‘ടി.പി കേസ്’ ആയി തിരിഞ്ഞുകൊത്തുന്നു. സി.പി.എമ്മിന് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കുന്നതിനുപുറമെ, പാർട്ടിക്കുനേരെ ഉയരുന്ന ധാർമിക ചോദ്യങ്ങൾക്കുമുന്നിൽ പതറുകയാണ് നേതൃത്വം. മാത്രമല്ല, കണ്ണൂരിൽ സി.പി.എമ്മിെൻറ ബദ്ധവൈരി കെ.സുധാകരന് കണ്ണൂർ രാഷ്്ട്രീയത്തിെൻറ മുഖ്യധാരയിൽ തിരിച്ചെത്താൻ ഷുഹൈബ് വധം അവസരം നൽകി.
എസ്.വൈ.എസിെൻറ സജീവ പ്രവർത്തകനായ ഷുഹൈബിെൻറ കൊല പാർട്ടിക്കൊപ്പം നിൽക്കുന്ന കാന്തപുരം സുന്നി വിഭാഗത്തെ ചൊടിപ്പിക്കുന്നതുമായി. സുധാകരെൻറ തിരിച്ചുവരവും കാന്തപുരം വിഭാഗത്തിെൻറ അതൃപ്തിയും നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സി.പി.എമ്മിന് തിരിച്ചടിയാകും. പ്രകോപനമൊന്നുമില്ലാത്ത കാലാവസ്ഥയിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. ജില്ലയിൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ കാര്യമായ സംഘർഷം ഇല്ലാതായിട്ട് നാളേറെയായി.
എടയന്നൂർ സ്കൂളിലെ കെ.എസ്.യു-എസ്.എഫ്.െഎ കുട്ടികൾ തമ്മിലുള്ള പ്രശ്നം ഏറ്റെടുത്ത് ക്രൂരമായ കൊലപാതകം വേണമായിരുന്നുവോ എന്ന ചോദ്യം കോൺഗ്രസിെൻറ മാത്രം ചോദ്യമല്ല. പൊതുസമൂഹത്തിെൻറ ചിന്തയും അതാണ്. പാർട്ടി അറിഞ്ഞില്ലെന്ന മറുപടിയാണ് നേതൃത്വം നൽകിയത്. എന്നാൽ, പിടിയിലായത് യഥാർഥ പ്രതികളാണെന്നും അവർ സി.പി.എമ്മുകാരാണെന്നും ഡി.ജി.പി തന്നെ വ്യക്തമാക്കി. ആകാശിനും റിജിൻ രാജിനും പി.ജയരാജനും പിണറായി വിജയനുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. അക്രമം പ്രാദേശിക നേതൃത്വത്തിെൻറ അറിവോടെയാണെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. ഇൗ ഘട്ടത്തിലും തങ്ങൾക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുന്നത് പാർട്ടിയുടെ വിശ്വാസ്യതയാണ് തകർക്കുന്നത്.
പ്രതികളിൽ പാർട്ടിക്കാരുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വിശദീകരിച്ച പാർട്ടി പക്ഷേ, ആകാശിനെയും റിജിൻ രാജിനെയും കുറിച്ച് ഒന്നും പറയുന്നില്ല. ഷുൈഹബ് വധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആറാം ദിനമാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ദീർഘമായ മൗനം പാർട്ടിയുടെ കുറ്റസമ്മതമെന്ന നിലക്കാണ് വിലയിരുത്തപ്പെട്ടത്. ഷുഹൈബിനെ െകാടും ക്രിമിനൽ എന്ന നിലക്ക് അവതരിപ്പിക്കാനാണ് പാർട്ടി നേതൃത്വം തുടക്കത്തിൽ ശ്രമിച്ചത്. പാർട്ടി പത്രം മാത്രമല്ല, പി.ജയരാജൻ ഉൾപ്പെടെയുള്ളവർ ചാനൽ ചർച്ചകളിൽ അത്തരം വാദങ്ങൾ ശക്തമായി മുന്നോട്ടുവെക്കുകയും ചെയ്തു. സ്കൂളിലെ കെ.എസ്.യു-എസ്.എഫ്.െഎ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളാണ് ഷുഹൈബിനെതിരെ സി.പി.എം ഉയർത്തിക്കാട്ടിയത്. ഷുഹൈബിനെ ക്രിമിനലെന്ന നിലക്ക് അവതരിപ്പിക്കാൻ ശ്രമിച്ചതും പൊതുസമൂഹത്തിൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.