യൂത്ത് കോൺഗ്രസ് നേതാവിെൻറ കൊലപാതകം: മോർച്ചറിക്കുമുന്നിൽ വികാരനിർഭര രംഗങ്ങൾ
text_fieldsകോഴിക്കോട്: കണ്ണൂരിൽ വെേട്ടറ്റുമരിച്ച ഷുഹൈബ് എടയന്നൂരിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിച്ച കോഴിേക്കാട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ വികാരനിർഭര രംഗങ്ങൾ. ഒരുമണിയോടെ എത്തിച്ച മൃതേദഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് 6.15 ഒാടെയാണ് വിട്ടുകിട്ടിയത്. ഇൗ സമയമത്രയും കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കോൺഗ്രസിെൻറയും യൂത്ത് കോൺഗ്രസിെൻറയും നേതാക്കളുടെയും പ്രവർത്തകരുടേയും പ്രവാഹമായിരുന്നു ഇവിേടക്ക്. അഞ്ഞൂറോളം ആളുകളാണ് മോർച്ചറിക്ക് സമീപം നിലയുറപ്പിച്ചത്. കണ്ണൂരിൽ നിന്നെത്തിയ സുഹൃത്തുക്കൾക്കെല്ലാം പറയാനുണ്ടായിരുന്നത് നാട്ടുകാരുടെ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പംനിൽക്കാനുള്ള അദ്ദേഹത്തിെൻറ നല്ല മനസ്സിനെക്കുറിച്ചായിരുന്നു. യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ െകാലപാതക രാഷ്ട്രീയത്തിനെതിരെ മോർച്ചറിക്കു സമീപം പ്രതിഷേധ പ്രകടനവും നടന്നു.
കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, എം.െഎ. ഷാനവാസ് എം.പി, സണ്ണി ജോസഫ് എം.എൽ.എ, കെ. സുധാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, സതീശൻ പാച്ചേനി, വി.വി. പ്രകാശ്, ടി. സിദ്ദീഖ്, എൻ. സുബ്രഹ്മണ്യൻ, ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ്, സുരേന്ദ്രൻ, അഡ്വ. െക. ജയന്ത്, കെ. പ്രവീൺകുമാർ, ആദം മുൽസി, സി.വി. ജിതേഷ് തുടങ്ങിയ േനതാക്കൾ നേരമത്രയും മോർച്ചറിക്കു മുന്നിൽ കാത്തുനിന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും എത്തി. മുദ്രാവാക്യം വിളികളോടെയാണ് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആംബുലൻസിലേക്ക് കയറ്റിയത്. തുടർന്ന് മെഡിക്കൽ കോളജിന് സമീപത്തെ പള്ളിയിലെത്തിച്ച് മതചടങ്ങുകൾ പൂർത്തിയാക്കിയശേഷം കണ്ണൂരിലേക്ക് െകാണ്ടുപോയി.
11ഒാടെ തെരൂര്‍ മാപ്പിള എല്‍.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം 12ഓടെ എടയന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.