ഷുഹൈബ് വധം: സർക്കാറിന് ഹൈകോടതിയുടെ രൂക്ഷവിമർശനം
text_fieldsകൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ സർക്കാറിന് ഹൈകോടതിയുടെ രൂക്ഷവിമർശനം. കൊല്ലാൻ ഉപയോഗിച്ച ആയുധം എന്ത് കൊണ്ട് കണ്ടെടുത്തില്ലെന്ന് ഹൈകോടതി ചോദിച്ചു. ഒരു സ്കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്ന് എടുത്ത ചിത്രമുണ്ടെല്ലോയെന്നും കോടതി പറഞ്ഞു.
ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണ് കോടതിയുടെ മുന്നിലുള്ളത്. അത് സർക്കാർ കണ്ടില്ലെയെന്നും കോടതി ആരാഞ്ഞു. പൊലീസിനകത്ത് ചാരൻമാർ ഉണ്ടെന്ന കണ്ണൂർ എസ്.പിയുടെ പരാമർശവും കോടതി ചൂണ്ടിക്കാട്ടി. ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിക്കുേമ്പാഴാണ് കോടതിയിൽ നിന്ന് സർക്കാറിനെതിരെ രൂക്ഷവിമർശനമുണ്ടായത്.
കണ്ണൂർ ലോബി സ്പോൺസർ ചെയ്ത കൊലപാതകമാണ് ഷുഹൈബിേൻറതെന്ന് ഹരജിക്കാർ വാദിച്ചു. ജയരാജനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമാധാന യോഗത്തിൽ മന്ത്രി എ.കെ ബാലൻ സിബിഐ അന്വേഷണത്തിന് തയാറെന്ന് അറിയിച്ചതാണ്. സി.പി.എം സംസ്ഥാന സമ്മേളനവേദിയിൽ കണ്ണൂർ ലോബി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. സിബിഐ അന്വേഷണം വന്നാൽ പാർട്ടിക്ക് ദോഷമെന്നു വിശ്വസിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു.
അതേ സമയം, പ്രതിഭാഗം അഭിഭാഷകർ രാഷ്ട്രീയ പ്രസംഗം നടത്തുകയാണെന്ന് സംസ്ഥാന അറ്റോണി കെ.വി സോഹൻ കോടതിയിൽ സർക്കാറിന് വേണ്ടി വാദിച്ചു. താൻ രാഷ്ട്രീയക്കാരനല്ലെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സോഹൻ അറിയിച്ചു. േകസിൽ നിലപാട് വ്യക്തമാക്കാൻ ഒരാഴ്ചത്തെ സമയം വേണമെന്ന് സി.ബി.െഎ അഭിഭാഷകനും കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ഷുഹൈബ് വധക്കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി.പി മുഹമ്മദ്, മാതാവ് എസ്.പി റസിയയുമാണ് ഹരജി സമർപ്പിച്ചത്. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് കെമാൽ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന് നിലവിലുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സി.ബി.െഎ അന്വേഷണത്തിനായി സമരം നടത്താൻ തയാറാണെന്ന് ഷുഹൈബിെൻറ പിതാവ് പറഞ്ഞത്. ഷുഹൈബ് വധത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ യു.ഡി.എഫും തീരുമാനിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് ഇന്ന് ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.