Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബിനുനേരെ ജയിലിലും...

ഷുഹൈബിനുനേരെ ജയിലിലും വധശ്രമം: കൊല്ലാതെ കൊന്ന മൂന്നുമണിക്കൂർ വിവരിച്ച്​ സഹതടവുകാരൻ

text_fields
bookmark_border
ഷുഹൈബിനുനേരെ ജയിലിലും വധശ്രമം: കൊല്ലാതെ കൊന്ന മൂന്നുമണിക്കൂർ വിവരിച്ച്​ സഹതടവുകാരൻ
cancel

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബിനെ ജയിലിൽവെച്ച്​ കൊലപ്പെടുത്താൻ ശ്രമംനടന്നതായി വെളിപ്പെടുത്തൽ. സി.പി.എം തടവുകാരുടെ വധഭീഷണിക്ക്​ മുന്നിൽ കണ്ണൂർ സ്​പെഷൽ സബ്​ജയിലിൽ കഴിച്ചുകൂട്ടിയ മൂന്നുമണിക്കൂർ ഒാർക്കു​േമ്പാൾ നടുക്കം വിട്ടുമാറുന്നില്ലെന്നും ഷുഹൈബിനൊപ്പം ജയിലിലുണ്ടായിരുന്ന കെ.എസ്​.യു ജില്ല വൈസ്​ പ്രസിഡൻറ്​ ഫർസീൻ പറഞ്ഞു. 

എടയന്നൂർ സ്​കൂളിലെ  കെ.എസ്​.യു-എസ്​.എഫ്​.​െഎ സംഘർഷത്തെ തുടർന്നാണ്​ ഷുഹൈബ്​, ഫർസീൻ എന്നിവരുൾപ്പെടെ നാലുപേരെ ഇൗമാസം ആദ്യം അറസ്​റ്റ്​ ചെയ്​ത്​ കണ്ണൂർ തെക്കി ബസാറിലെ സബ്​ ജയിലിൽ റിമാൻഡിലാക്കിയത്​. മൂന്നു ദിവസത്തിനുശേഷം നാലുപേരെയും കണ്ണൂർ സ്​പെഷൽ സബ്​ജയിലിലേക്ക്​ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിനോട്​ അനുബന്ധിച്ചുള്ള സ്​പെഷൽ സബ്​ ജയിലിൽ മട്ടന്നൂർ മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട സി.പി.എം തടവുകാരുമുണ്ട്​. 

കുറച്ചുദിവസം ഇവിടെ ഉണ്ടാവില്ലേ എന്ന ചോദ്യവുമായാണ്​ സി.പി.എം തടവുകാർ തങ്ങളെ സ്വീകരിച്ചത്​. നാലുപേരെയും വെവ്വേറെ സെല്ലിൽ​ പാർപ്പിച്ചതോടെ തങ്ങൾ അപകടത്തിലാണെന്ന്​ മനസ്സിലായി. തുടർന്നും ഭീഷണികളുണ്ടായി. സ്​​െപഷൽ സബ്​ജയിൽ സി.പി.എം തടവുകാർക്ക്​ സ്വന്തം വീടുപോലെയാണ്​. അവർക്ക്​ അതിനുള്ളിൽ സർവസ്വാതന്ത്ര്യവുമുണ്ട്​. എന്തും സംഭവിക്കാമെന്ന സാഹചര്യം നേതാക്കളെ അറിയിച്ചു. പിന്നീട്​​ കെ. സുധാകരൻ ഇടപെട്ടതിനെ തുടർന്ന്​ ഞങ്ങളെ തെക്കിബസാറിലെ സബ്​ജയിലിലേക്കുതന്നെ മാറ്റുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ ജയിലിൽ ഞങ്ങൾ കൊല്ലപ്പെടുമായിരുന്നു​വെന്നും ഫർസീൻ പറഞ്ഞു. 

സി.പി.എം ഗൂഢാലോചനക്ക്​ പൊലീസ്​, ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശ -കെ. സുധാകരൻ
കണ്ണൂർ: താൻ ഫോൺ വിളിച്ച്​ പറഞ്ഞതുപ്രകാരം ജയിൽ ഡി.ജി.പി ശ്രീലേഖ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഷുഹൈബ്​ ജയിലിനുള്ളിൽ​ കൊല്ലപ്പെടുമായിരുന്നുവെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ. സുധാകരൻ പറഞ്ഞു. സി.പി.എമ്മി​​​​െൻറ ​െകാലപാതകപദ്ധതിക്ക്​ പൊലീസും ജയിൽ അധികൃതരും ഒത്താശചെയ്​തു. ഷുഹൈബിനെയും മറ്റും സബ്​ജയിലിൽനിന്ന്​ സ്​പെഷൽ സബ്​ജയിലിലേക്ക്​ മാറ്റിയത്​ ഗൂഢാലോചനയുടെ ഭാഗമാണ്​. ഷുഹൈബി​ന്​ നേരെ ജയിലിൽ വധശ്രമം നടന്നത്​ പൊലീസിന്​ അറിയാം. പ​േക്ഷ, അത്​ അവർ മറച്ചുവെച്ചു. 

  കൊലക്കത്തിയുമായി ഷുഹൈബിന്​ പിന്നാലെ നടക്കുകയായിരുന്ന സി.പി.എം ഗുണ്ടകളെ സഹായിക്കുകയാണ്​ പൊലീസ്​ ചെയ്​തത്​. ഇതേക്കുറിച്ച്​ അന്വേഷണം വേണം. എന്നാൽ, നീതിപൂർവമായ അന്വേഷണം നടത്തണ​െമന്ന്​ നിർദേശം​ െകാടുത്ത ജില്ല പൊലീസ്​ മേധാവിയെ സ്ഥലംമാറ്റാനാണ്​ ശ്രമം. വാടക പ്രതികൾക്കായി സി.പി.എമ്മിനകത്ത്​ അന്വേഷണം നടക്കുകയാണ്​. ഇതാണ്​ അവസ്ഥയെങ്കിൽ കേസിലെ യഥാർഥപ്രതികൾ രക്ഷപ്പെടും. കള്ള പ്രതിക​ളെയാണ്​ കൊണ്ടുവരുന്നതെങ്കിൽ അതൊരു രാഷ്​ട്രീയ വിസ്​ഫോടനമാകും കണ്ണൂരിലുണ്ടാകുകയെന്നും സുധാകരൻ മുന്നറിയിപ്പ്​ നൽകി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsmalayalam newsshuhaib murder
News Summary - shuhaib murder- Kerala news
Next Story