ഷുഹൈബ് വധം: ഇരുട്ടിൽ തപ്പി പൊലീസ്; കോൺഗ്രസ് സമരം ശക്തമാക്കുന്നു
text_fieldsകണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കൊല നടന്ന് നാലു ദിവസമായിട്ടും പ്രതികളിലൊരാളെ പോലും പിടികൂടാൻ പൊലീസിനായിട്ടില്ല. ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത ഒരാളെ വെള്ളിയാഴ്ച പൊലീസ് വിട്ടയച്ചു. പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുേമ്പാഴും പാർട്ടിക്കാർ ഉൾപ്പെട്ടതായി കണ്ടാൽ നടപടിയെടുക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയുടെ പങ്ക് പരോക്ഷമായി സമ്മതിക്കുന്നുവെന്ന് സാരം. ആഴ്ചകൾക്കുമുമ്പ് എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് െകാല്ലപ്പെട്ടപ്പോൾ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയ പൊലീസ് പക്ഷേ, ഷുഹൈബ് വധത്തിൽ ഇരുട്ടിൽ തപ്പുകയാണ്. ഷുഹൈബിെൻറ വീട്ടുകാരുടെ മൊഴിയെടുക്കാനോ പ്രദേശത്തെ സി.സി.ടി.വി കാമറ പരിശോധിക്കാനോ തയാറായിട്ടില്ല.
ഷുഹൈബിെൻറ യാത്ര സംബന്ധിച്ച് വിവരം നൽകാൻ ചുമതലപ്പെടുത്തിയവരുടെ പേരുകൾ പൊലീസിന് നൽകിയിട്ടും ആരെയും ചോദ്യം ചെയ്തില്ല. സംഭവത്തിന് തൊട്ടുള്ള ദിവസങ്ങളിൽ പരോളിലിറങ്ങിയ കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഷുഹൈബ് വധത്തിൽ പെങ്കടുത്തുവെന്ന് സംശയമുണ്ട്. സംഭവദിവസം പല വാഹനങ്ങളിലായി പല വഴികളില്‍ റോന്തുചുറ്റിയ സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കള്‍ കൊലപാതകികൾക്ക് സുരക്ഷിത പാതയൊരുക്കി എന്നിങ്ങനെയാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആക്ഷേപം. ഇവയെല്ലാം ഉയർത്തി കോൺഗ്രസ് വലിയ പ്രചാരണം സംഘടിപ്പിക്കുേമ്പാൾ സി.പി.എം പ്രതിരോധം തകർന്ന നിലയിലാണ്. കാര്യമായ സംഘർഷാവസ്ഥ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് സുസമ്മതനായ ചെറുപ്പക്കാരനെ 37 വെട്ടിൽ കൊലപ്പെടുത്തിയത് പൊതുവിൽ സി.പി.എമ്മിനെതിരായ വികാരം ഉയർത്തിയിട്ടുണ്ട്. കെ. സുധാകരൻ തിങ്കളാഴ്ച മുതൽ നിരാഹാരം തുടങ്ങുന്നതിനുപിന്നാലെ കെ.പി.സി.സിയുടെ സംസ്ഥാന നേതാക്കളെല്ലാം കണ്ണൂരിലെത്തുന്നുണ്ട്. അതിനു മുമ്പ് അറസ്റ്റ് നടന്നില്ലെങ്കിൽ സി.പി.എമ്മിനും സംസ്ഥാന സർക്കാറിനും അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. പാർട്ടി നൽകുന്ന ഡമ്മി പ്രതികളെ അറസ്റ്റ് ചെയ്തുള്ള ഒത്തുതീർപ്പ് കണ്ണൂരിൽ പതിവുള്ളതാണ്. കഴിഞ്ഞ കുറെ കേസുകളിൽ അതുണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്ന പൊലീസ്, ഷുൈഹബ് വധക്കേസിൽ യഥാർഥ പ്രതികൾ കുടുങ്ങുേമായെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രാഷ്ട്രീയ ഇടപെടൽ ഇല്ല –എസ്.പി
കണ്ണൂർ: ഷുഹൈബ് വധക്കേസിെൻറ അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി ശിവവിക്രം. അേന്വഷണം പുരോഗമിക്കുകയാണ്. എത്രയും പെെട്ടന്ന് പ്രതികളെ പിടികൂടാനാണ് ശ്രമിക്കുന്നത്. എല്ലാ വിവരങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാവില്ല. പ്രതികളെ പിടികൂടാൻ പൊലീസിന് മേൽ സമ്മർദമുണ്ട്. എത്രയും പെെട്ടന്ന് പിടികൂടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.