ഷുക്കൂർ വധക്കേസ് വിചാരണ എറണാകുളത്തേക്ക് മാറ്റി
text_fieldsകൊച്ചി: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട കേസിെൻറ വ ിചാരണയടക്കം തുടർനടപടികൾ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റി ഹൈകോ ടതി ഉത്തരവ്. അനുബന്ധ കുറ്റപത്രംകൂടി പരിഗണിക്കാൻ കഴിയുംവിധം കേസിെൻറ വിചാരണയും ന ടപടികളും എറണാകുളത്തെ സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹരജിയിലാണ് ഉത്തരവ്. തലശ്ശേരി സെഷൻസ് കോടതിയിൽ കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള രേഖകളും മറ്റും സി.ബി.ഐ കോടതിയിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു.
2012 ഫെബ്രുവരി 20ന് യൂത്ത് ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ട കേസാണ് സി.ബി.ഐ അന്വേഷിച്ചുവരുന്നത്. ടി.വി. രാജേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എന്നിവരുൾപ്പെടെ പ്രതികളായ കേസാണിത്. രാജേഷും ജയരാജനും സഞ്ചരിച്ച കാറിനുനേരെ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിലുള്ള പകപോക്കാൻ സി.പി.എം പ്രവർത്തകർ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പൊലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു.
ടി.വി. രാജേഷ്, പി. ജയരാജൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറിെൻറ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹരജിയിൽ കേസിെൻറ തുടരന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈകോടതി ഉത്തരവായി. തുടർന്ന് സി.ബി.ഐ അന്വേഷണസംഘം എറണാകുളം സി.ജെ.എം കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയെങ്കിലും ഒരു കേസിൽ രണ്ട് വിചാരണനടപടികൾ പാടില്ലെന്നും കുറ്റപത്രം തലശ്ശേരി കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ച് റിപ്പോർട്ട് തിരിച്ചുനൽകി.
സി.ബി.ഐ തയാറാക്കിയ കുറ്റപത്രം നൽകേണ്ടത് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി കോടതിയും അനുബന്ധ കുറ്റപത്രം സ്വീകരിച്ചില്ല. തുടർന്നാണ് നടപടികൾ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സി.ബി.ഐ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.