ഷുക്കൂർ വധക്കേസ്: സി.ബി.െഎ തുടരന്വേഷണം ആരംഭിച്ചു
text_fieldsകണ്ണൂർ: അരിയിൽ ഷൂക്കൂർ വധക്കേസിൽ സി.ബി.െഎ തുടരന്വേഷണം ആരംഭിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷ് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. സാക്ഷികളിൽ ചിലരെ തലശ്ശേരിയിലെ ക്യാമ്പ് ഒാഫിസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ നൽകിയ റിട്ട് ഹരജിയെ തുടർന്ന് ഹൈകോടതി സി.ബി.െഎ അന്വേഷണം മരവിപ്പിച്ചിരുന്നു.
ഇതേത്തുടർന്ന് സി.ബി.െഎ, ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് സ്റ്റേ റദ്ദ് ചെയ്തതോടെയാണ് അന്വേഷണം വീണ്ടും തുടങ്ങിയത്. തിരുവനന്തപുരം സി.ബി.െഎ അഡീഷനൽ സൂപ്രണ്ട് വൈ. ഹരികുമാറിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കേസിലെ സാക്ഷികളിലൊരാളായ തളിപ്പറമ്പിെല സായാഹ്ന പത്രത്തിെൻറ റിപ്പോർട്ടറുടെ മൊഴിയെടുത്തിരുന്നു.
അക്രമം നടന്ന ദിവസം തളിപ്പറമ്പ് ആശുപത്രിയിൽനിന്ന് പി. ജയരാജൻ ഫോണിലൂടെ അക്രമത്തിന് നിർദേശം നൽകുന്നത് ഇദ്ദേഹം കേട്ടതായി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. മറ്റൊരു മാധ്യമപ്രവർത്തകനെയും അടുത്തുതന്നെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിക്കുമെന്ന് സൂചനയുണ്ട്.
2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ യാത്ര ചെയ്ത കാറിനുനേരെ ഒരുസംഘം ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്നുള്ള പ്രകോപനമെന്ന രീതിയിലാണ് ഷുക്കൂറിനുനേരെ ആക്രമണമുണ്ടായത്. കേരള പൊലീസിെൻറ അന്വേഷണം തൃപ്തികരമല്ലെന്നുകാണിച്ച് ഷുക്കൂറിെൻറ മാതാവ് ആത്തിക്കയുടെ പരാതിയെ തുടർന്ന് ഹൈകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.