ഷുക്കൂർ വധക്കേസ്: കേരള ഹൈകോടതി മോശം പരാമർശം നടത്തി–സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അരിയിൽ ഷുക്കൂർ വധം അന്വേഷണം സി.ബി.ഐക്ക് വിട്ടപ്പോൾ കേരള ഹൈകോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യവും മോശവുമാണെന്ന് സുപ്രീംകോടതി വിമർശിച്ചു. ഇൗ പരാമർശങ്ങൾ നീക്കണമെന്നും സുപ്രീംകോടതി വാക്കാൽ വ്യക്തമാക്കി. കേസന്വേഷണം സി.ബി.െഎക്ക് വിട്ടതിനെതിരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജയരാജെൻറ ഹരജിയിൽ സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസയച്ചു.
കേരള ഹൈകോടതി നടത്തിയ ചില നിരീക്ഷണങ്ങൾ വിചാരണയെ സ്വാധീനിക്കാൻ ശേഷിയുള്ളതുമായിരുന്നെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. സംസ്ഥാന പോലീസ് കുറ്റപത്രം കൈമാറിയശേഷം അന്വേഷണം സി.ബി.െഎക്ക് കൈമാറി ഉത്തരവിടാൻ ഹൈകോടതിക്ക് അധികാരമുണ്ടോ എന്നും അധികാരമുണ്ടെങ്കിൽതന്നെ അത് ഉപയോഗിച്ചത് ശരിയായ തരത്തിലാണോ എന്നും പരിശോധിക്കുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
കുറ്റപത്രം സമർപ്പിച്ചശേഷവും അന്വേഷണ ഉദ്യോഗസ്ഥന് തുടരന്വേഷണത്തിന് ആവശ്യെപ്പടാം. എന്നാൽ, നിലവിൽ വിചാരണയുടെ അവസ്ഥയറിയുകയും ഇൗ ആവശ്യത്തിൽ അദ്ദേഹം സംതൃപ്തനായിരിക്കുകയും വേണം.
മുൻ ഡി.ജി.പി സെൻകുമാറിെന കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് ജയരാജെൻറ ഹരജി. വിരമിക്കാനിരിക്കെ സെൻകുമാർ രാഷ്ട്രീയ മോഹം െവച്ച് പെരുമാറി ഷുക്കൂർ കേസിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയതിൽ നിക്ഷിപ്ത താൽപര്യമുണ്ടെന്ന് ജയരാജൻ ബോധിപ്പിച്ചു. രാഷ്ട്രീയതാൽപര്യം മുൻനിർത്തി തനിക്ക് കീഴിൽ ഒരു വർഷമായി നടന്ന അന്വേഷണം തൃപ്തികരമായില്ലെന്ന് പറഞ്ഞത് ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കാര്യം പരാമർശിച്ച് മുൻ പൊലീസ് മേധാവി വിരമിച്ചതിനുശേഷം കിട്ടാനുള്ള പദവിക്ക് വേണ്ടി, ഹൈകോടതിയിൽ വന്ന് മതിയായ അന്വേഷണം നടത്തിയിട്ടില്ലെന്ന് പറയുകയായിരുന്നുവെന്ന് ജയരാജന് വേണ്ടി ഹാജരായ അഡ്വ. ബസന്ത് ആരോപിച്ചു. ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരെപ്പോലെ പെരുമാറരുതെന്നും തെറ്റായ ഇൗ കീഴ്വഴക്കം കോടതി അവസാനിപ്പിക്കണമെന്നും അഡ്വ. ബസന്ത് ആവശ്യപ്പെട്ടു.
എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20ന് കൊല്ലപ്പെട്ട കേസിൽ സെഷൻസ് കോടതിയിൽ െപാലീസ് കുറ്റപത്രം സമർപ്പിച്ചശേഷമാണ് മാതാവ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതും അനുകൂലവിധി നേടിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.