ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എക്കും എതിരെ കൊലക്കുറ്റം
text_fieldsതലശ്ശേരി: തളിപ്പറമ്പിലെ എം.എസ്.എഫ് പ്രവർത്തകൻ അരിയില്‍ ഷുക്കൂറിനെ വധിച്ച കേസിൽ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എക്കുമെതിരെ വധ ഗൂഢ ാലോചനക്കുറ്റം ചുമത്തി തലശ്ശേരി ജില്ല സെഷൻസ് കോടതിയില്‍ സി.ബി.ഐ അനുബന്ധ കുറ്റപത് രം സമര്‍പ്പിച്ചു.
കൃത്യം നടത്തുന്നത് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാണ് നേരത്തെ സമർപ്പ ിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 120 ബി പ്രകാരം കുറ്റകരമായ ഗു ഢാലോചനക്കുറ്റമാണ് ഇരുവർക്കുമെതിരെ പുതുതായി ചുമത്തിയത്. സി.ബി.െഎ തിരുവനന്തപുരം യൂനിറ്റിലെ അഡീഷനൽ സൂപ്രണ്ട് വൈ. ഹരികുമാറാണ് ജഡ്ജി ടി. ഇന്ദിര മുമ്പാകെ 1472 പേജുള്ള അനുബന്ധകുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 14ന് വാദം കേൾക്കും.
ഷുക്കൂർ വധേക്കസിൽ ആകെ 33 പ്രതികളാണുള്ളത്. 32ഉം 33ഉം പ്രതികളാണ് ജയരാജനും രാജേഷും. 73 സാക്ഷികളുമുണ്ട്. അനുബന്ധ കുറ്റപത്രത്തിൽ 24 സാക്ഷികളെ കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ എറണാകുളം സി.ബി.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശ്ശേരി കോടതിയിലേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ മൂന്നു മാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.
28 മുതൽ 31വരെ പ്രതികളായ പട്ടുവം പടിഞ്ഞാേറ പുരയിൽ പി.പി. സുരേശൻ (48), അരിയിൽ കരക്കാടൻ ഹൗസിൽ കെ. ബാബു (46), പട്ടുവം മുള്ളൂർ ഉള്ളിവളപ്പിൽ വീട്ടിൽ സി.വി. വേണു (56), മോറാഴ വെള്ളിക്കീൽ ആത്തൂർ വീട്ടിൽ എ.വി. ബാബു (44) എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുള്ളതായി നേരത്തെതന്നെ കണ്ടെത്തിയിരുന്നു.
2012 ഫെബ്രുവരി 20ന് പട്ടുവം അരിയില്‍, പി. ജയരാജനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടതിെൻറ തിരിച്ചടിയായാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിൽ ഷുക്കൂർ (24) കൊല്ലപ്പെട്ടത്. ഷുക്കൂറിെൻറ സുഹൃത്ത് സക്കരിയക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ലോക്കൽ പൊലീസ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷമാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിെൻറ മാതാവ് ആത്തിക്ക ഹൈകോടതിയെ സമീപിച്ചത്.
അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനെതിരെ പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച ഹരജികള്‍ ഹൈകോടതി തള്ളിയിരുന്നു. ഗൂഢാലോചന പൊലീസിന് കൃത്യമായി അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന പരാതി കഴമ്പുള്ളതാണെന്ന് നിരീക്ഷിച്ചാണ് ഹൈകോടതി കേസ് സി.ബി.ഐക്ക് വിട്ടത്. സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.