ബൈക്കിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ചതിന് സി.െഎ.ടി.യുക്കാരന് എസ്.െഎയുടെ മർദ്ദനമെന്ന് പരാതി
text_fieldsപത്തനംതിട്ട: ബൈക്കിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിെൻറ പേരിൽ ഡി. വൈ. എഫ്. െഎ നേതാവും സി. െഎ. ടി. യു ജില്ലാ കമ്മിറ്റി ഒാഫീസ് സെക്രട്ടറിയുമായ വള്ളിക്കോട് സ്വദേശി അഖിലിനെ പത്തനംതിട്ട എസ്.െഎ മർദിച്ചതായി പരാതി. ശനിയാഴ്ച രാവിലെ 11 ന് വള്ളിക്കോട് താഴൂർക്കടവിന് സമീപം ബൈക്ക് തടഞ്ഞ് നിർത്തിയശേഷം സ്റ്റേഷനിൽ കൊണ്ട് വന്ന് മർദ്ദിക്കയായിരുന്നുവെന്നാണ് പരാതി.
വിവരം അറിഞ്ഞ് സി പി എം പ്രവർത്തകർ സ്റ്റേഷനിൽ എത്തുകയും എസ്.െഎ ദീപക്കുമായും പൊലീസുകാരുമായും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു അഖിലിെൻറ കൈ പിടിച്ച് തിരിച്ചതായും അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. അഖിലിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ, ബൈക്ക് തടഞ്ഞപ്പോൾ അഖിൽ പിഴ അടക്കാൻ തയ്യാറായില്ലെന്നും ചീത്ത വിളിച്ചതായും എസ് െഎ പറഞ്ഞു. ഇതിെൻറ പേരിൽ കേസേടുത്തതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.