Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരക്ഷ സംഘത്തിൽ...

സുരക്ഷ സംഘത്തിൽ എസ്.ഐയും; മുഖ്യമന്ത്രിയുടെ വാദം തെറ്റ് 

text_fields
bookmark_border
സുരക്ഷ സംഘത്തിൽ എസ്.ഐയും; മുഖ്യമന്ത്രിയുടെ വാദം തെറ്റ് 
cancel

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ വാദം തെറ്റ്​;  കെവിൻ പി. ജോസഫി​​െൻറ മരണവുമായി ബന്ധപ്പെട്ട്​ സസ്​പെൻഷനിലായ ഗാന്ധിനഗർ എസ്​.​െഎ എം.എസ്. ഷിബു പിണറായി വിജയ​ന്​ സുരക്ഷ ഒരുക്കിയ സംഘത്തിൽ അംഗമായിരുന്നെന്ന്​ രേഖ. ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുടെ സംഘത്തിലായിരുന്നു ഷിബുവിന്​ ഡ്യൂട്ടി. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിലാണ്​  ഷിബു ഉൾപ്പെട്ട സംഘം മുഖ്യമന്ത്രിക്ക്​ സുരക്ഷയൊരുക്കിയത്​​. 

ത​​​െൻറ സുരക്ഷക്ക്​ എസ്​.​െഎ വേണ്ടെന്നും അതിനു പ്രത്യേകസംഘമുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്​ മാധ്യമപ്രവർത്തകരോട്​  പറഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കെവി​​​െൻറ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.  ഇതിനുപിന്നാലെയാണ് എസ്.ഐ ഷിബു, മുഖ്യമന്ത്രിക്ക്​ സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിലുണ്ടായിരുന്നുവെന്ന്​ വ്യക്​തമാക്കുന്ന തെളിവ്​ പുറത്തുവന്നത്​. 

പ്രണയവിവാഹം കഴിച്ചതി​ന്​ വധുവി​​​െൻറ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കെവി​​​െൻറ മരണവുമായി ബന്ധപ്പെട്ടാണ്​​ എസ്​.​െഎ ഷിബുവിനെ സസ്​പെൻഡ്​​ ചെയ്​തത്​. ഭർത്താവിനെ തട്ടിക്കൊണ്ടുപോയത്​ ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയ കെവി​​​െൻറ ഭാര്യ നീനുവിനെ എസ്.ഐ ഷിബു അവഗണിച്ചതായി ആക്ഷേപമുയർന്നിരുന്നു. എസ്​.​െഎ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ശക്​തമാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshonour killingmalayalam newsKevin Murder CasePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - SI Belongs in Pinarayi's Security Officer-Kerala News
Next Story