കസ്റ്റഡി മരണം: മുൻ എസ്.ഐ ദീപക് ജാമ്യാപേക്ഷ നല്കി
text_fieldsകൊച്ചി: ശ്രീജിത്ത് മരിച്ച കേസിൽ പ്രതിയായ മുൻ എസ്.ഐ ജി.എസ്. ദീപക് ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്കി. നിരപരാധിയാണെന്നും ശ്രീജിത്തിനെ മർദിച്ചിട്ടില്ലെന്നുമാണ് ജാമ്യഹരജിയില്‍ പറയുന്നത്. ഏപ്രില്‍ ഒമ്പതിനാണ് പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ശ്രീജിത്ത് ആശുപത്രിയില്‍ മരിച്ചത്.
20നാണ് ദീപക്കിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴൊന്നും തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍, വീട്ടില്‍നിന്ന് പിടികൂടിയ പൊലീസുകാരാണ് മര്‍ദിച്ചതെന്നാണ് ശ്രീജിത്ത് ഡോക്ടര്‍ക്ക് മൊഴി നൽകിയിട്ടുള്ളത്.
ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ അവധിയിലായിരുന്നതിനാൽ പറവൂര്‍ സി.ഐയാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണച്ചുമതല സി.ഐക്കായിരുന്നു. കേസിലെ ആദ്യ മൂന്ന് പ്രതികളായ ആര്.ടി.എഫ് അംഗങ്ങളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന് മര്‍ദനമേറ്റത് വീട്ടില്‍നിന്ന് പിടികൂടുമ്പോഴാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിെൻറ ഭാര്യ നല്കിയ ഹരജിയിലും തനിക്കെതിരെ പരാമര്‍ശമില്ലെന്ന് ദീപക് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.