റെയിൽവേ പൊലീസിെൻറ മുന്നറിയിപ്പ് സന്ദേശം കത്ത് രൂപത്തിലാക്കി; എസ്.െഎ വെട്ടിലായി
text_fieldsതൃശൂർ: റെയിൽവേ പൊലീസിന് ഉന്നത ഉദ്യോഗസ്ഥൻ നൽകിയ മുന്നറിയിപ്പ് സന്ദേശം പ്രത്യേക കത്താക്കി റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നൽകിയ എസ്.െഎ വെട്ടിലായി. മുസ്ലിംകൾ അല്ലാത്ത ട്രെയിൻ യാത്രക്കാരുടെ കുടിവെള്ളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ വിഷം കലർത്താൻ പദ്ധതിയിട്ടതായി ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചുവെന്നും മുന്നറിയിപ്പ് സന്ദേശം ലഭിച്ചിട്ടുണ്ടെന്നുമാണ് തൃശൂർ റെയിൽവേ പൊലീസ് എസ്.െഎയുടെ കത്തിലെ ഉള്ളടക്കം. ശബരിമല തീർഥാടകർ അടക്കമുള്ളവർക്ക് കുടിവെള്ളവും ഭക്ഷണ സാധനങ്ങളും സുരക്ഷിതമായി നൽകുന്നതിന് നടപടിയുണ്ടാകണമെന്നും എസ്.െഎ കത്തിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയിലെ തീയതി വെച്ച്(27.11.17) ഞായറാഴ്ച നൽകിയ കത്ത് സ്റ്റേഷൻ മാസ്റ്ററുടെ അഭാവത്തിൽ റെയിൽവേ ജീവനക്കാർ ആരോ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. വാട്സ്ആപ്പ് സന്ദേശം വ്യാപകമായി പരന്നു. ഇത് ആർ.എസ്.എസ് ചാനൽ ‘ബിഗ് ന്യൂസ് ഫ്ലാഷ്’ ആക്കിയത് വൻ പരിഭ്രാന്തി പടർത്തി.
അതോടെ ഉന്നത ഉദ്യോഗസ്ഥർ എസ്.െഎ.യെ നിർത്തിപൊരിച്ചു. വിശദീകരണം ചോദിക്കുകയും ചെയ്തു. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ പൊലീസ് നടപടി എന്നതിന് അപ്പുറേത്തക്ക് കാര്യങ്ങൾ കൊണ്ടുപോയതിനെ കുറിച്ചാണ് വിശദീകരണം ചോദിച്ചത്. കുടിവെള്ളത്തിൽ വിഷം കലർത്താൻ പദ്ധതിയെന്ന വിവരത്തിൽ കഴമ്പില്ലെന്ന് തൃശൂർ റെയിൽവേ പൊലീസ് എസ്.െഎ അജിത് ‘മാധ്യമ’േത്താട് പറഞ്ഞു. കഴിഞ്ഞ ദിവസം സ്റ്റേഷനുകൾ മാവോവാദികൾ ആക്രമിക്കുമെന്ന് സമാന ‘മുന്നറിയിപ്പ്’ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് താൻ കത്ത് കൊടുത്തതാണ് അബദ്ധമായത് -എസ്.െഎ പറഞ്ഞു.
അതിനിടെ, ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ സാധാരണ പൊലീസ് നടപടിയാണെന്നും പൊതുജന താൽപര്യാർഥമാണ് ഇത് നൽകുന്നതെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ ഒൗദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. മുൻകരുതൽ എന്ന നിലയിലാണ് ഇങ്ങനെ പൊലീസിന് മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരം സന്ദേശങ്ങളിൽ ജനങ്ങൾ വീണുപോകരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.