യുവാക്കളെ വിവസ്ത്രരാക്കി ലോക്കപ്പിലിട്ട എസ്.ഐയെ സസ്പെന്‍ഡ് ചെയ്യണം –ജ. നാരായണക്കുറുപ്പ്
text_fieldsകൊച്ചി: യുവാക്കളെ വിവസ്ത്രരാക്കി ലോക്കപ്പിലിട്ട സംഭവത്തില്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. സ്ഥലംമാറ്റുന്നതില്‍ കാര്യമില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ മാതൃകപരമായ നടപടിയാണ് വേണ്ടത്. സംഭവം താന്‍ നേരിട്ട് കണ്ടതാണ്. ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങളാണ് പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായത്. യുവാക്കളുടെ മാന്യതയെ ചോദ്യംചെയ്യുന്ന രീതിയിലുള്ള സമീപനമാണുണ്ടായത്. രാത്രിയില്‍ സംഭവം അറിഞ്ഞപ്പോള്‍ ഇത്ര മോശമായ നടപടി പൊലീസില്‍നിന്നുണ്ടായെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല. പക്ഷേ, നേരിട്ട് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി കൊച്ചുകടവന്ത്രയില്‍ വാഹന പരിശോധനക്കിടെ പിടികൂടിയ യുവാക്കളെയാണ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ചത്. രാത്രിതന്നെ ജസ്റ്റിസ് നാരായണക്കുറുപ്പ് സ്റ്റേഷനിലത്തെിയിരുന്നു. തുടര്‍ന്ന് ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൗത്ത് പൊലീസ് സ്്റ്റേഷന്‍ ഉപരോധിച്ചു. വിവാദമായതിനത്തെുടര്‍ന്ന് യുവാക്കളെ ജാമ്യത്തില്‍ വിടുകയും എസ്.ഐയെ സ്ഥലംമാറ്റുകയുമായിരുന്നു.
ജില്ല പൊലീസ് ആസ്ഥാനത്തേക്കാണ് ആരോപണവിധേയനായ എസ്.ഐ എ.സി. വിപിനെ മാറ്റിയത്. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗത്ത് സി.ഐ സിബി ടോമിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.