എസ്.എസ്.െഎയുടെ കൊലപാതകം: ആറുപേർക്കെതിരെ കുറ്റപത്രം
text_fieldsനാഗർകോവിൽ: കളിയിക്കാവിള എസ്.എസ്.ഐ വിൽസനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി ആറുപേർെക്കതിരെ ചെന്നൈയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു. കന്യാകുമാരി ജില്ലക്കാരായ അബ്ദുൽ ഷമീം (30), വൈ. തൗഫീക്ക് (27), കടലൂർ സ്വദേശികളായ ഖാജ മൊഹിദ്ദീൻ (53), ജാഫർ അലി(26), ബംഗളൂരു സ്വദേശികളായ മെഹബൂബ് പാഷ (48), ഇജാസ് പാഷ (46) എന്നിവർക്കെതിരെ 13 വകുപ്പുകൾ ചുമത്തി.
ഖാജ മൊഹിദ്ദീന്‍ ഐ.എസ്.ഐ.എസുമായി 2019 മേയ് മുതൽ ബന്ധമുള്ളതായി പറയുന്നു. ഇയാൾ തന്നെയാണ് അബ്ദുൽ ഷമീം, തൗഫീക്ക് ഒഴികെ മറ്റുള്ളവരോട് നിരോധിത ആയുധങ്ങളും വെടിക്കോപ്പുകളും തയാറാക്കാൻ നിർദേശിച്ചത്.
കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് ഇവ സ്വരൂപിച്ചത്. 2020 ജനുവരിയിൽ തമിഴ്നാട് പൊലീസ് മെഹബൂബ്പാഷയെ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് തമിഴ്നാട് പൊലീസിനെ ആക്രമിക്കാൻ പ്രധാന പ്രതികളായ അബ്ദുൽ ഷമീമിനെയും തൗഫീക്കിനെയും ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് ഇവർ ജനുവരി എട്ടിന് എസ്.എസ്.ഐ വിൽസനെ കൊലപ്പെടുത്തുകയും കേരളത്തിൽ ആയുധങ്ങൾ ഉപേക്ഷിച്ച ശേഷം മഹാരാഷ്ട്രയിൽ ഒഴിവിൽ കഴിെഞ്ഞന്നുമാണ് കണ്ടെത്തൽ. തുടർന്ന് ഉഡുപ്പിയിൽ എത്തിയപ്പോഴാണ് ജനുവരി 15ന് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.