Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ നിന്ന് വീണ്...

ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളുടെ പോക്കറ്റടിച്ച എസ്.ഐക്ക് സസ്​പെൻഷൻ; സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പണം കവർന്നത് സ്ഥിരീകരിച്ചത്

text_fields
bookmark_border
police
cancel

കൊച്ചി: ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളുടെ പോക്കറ്റടിച്ച എസ്.ഐക്ക് സസ്​പെൻഷൻ. എറണാകുളം ആലുവയിലാണ് മൃതദേഹത്തിൽ നിന്ന് പണം മോഷ്ടിച്ച സംഭവം. ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ 4000 രൂപ മോഷ്ടിച്ച ആലുവ ​ഗ്രേഡ് എസ്.ഐ. യു സലീമിനെയാണ് സസ്​പെന്റ് ചെയ്തതത്.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് എസ്.ഐയാണ് പണം കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 19നാണ് അസം സ്വദേശിയാണ് ട്രെയിൽ നിന്ന് വീണ് മരിച്ചത്. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബാഗുകളുമായി വീഴുകയായിരുന്നു. മുൻപും അച്ചടക്ക നടപടി നേരിട്ടയാളാണ് സസ്പെന്റ് ചെയ്ത സലീമെന്ന് പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePickpocket
News Summary - SI suspended for Pickpocket
Next Story