കുടുംബ ബന്ധം തകർക്കാൻ ശ്രമിച്ചു; യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ എസ്.ഐക്ക് സസ്‍പെൻഷൻ
text_fieldsകൽപ്പറ്റ: കുടുംബ ബന്ധം തകർക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ എസ്.ഐക്ക് സസ്‍പെൻഷൻ. കൽപ്പറ്റ എസ്.ഐ അബ്ദുൽ സമദിനെയാണ് സസ്‍പെൻഡ് ചെയ്തത്. അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡി.ഐ.ജി രാഹുൽ ആർ.നായറിന്റേതാണ് നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും നടത്തും.
കുടുംബ കലഹം പരിഹരിക്കാനായി സ്റ്റേഷനിൽ എത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങൾ പകർത്തി വീടു വിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചതായും ഭർത്താവ് ആരോപണം ഉന്നയിച്ചിരുന്നു. ബന്ധം ചോദ്യം ചെയ്തതിന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
തുടർന്ന് അന്വേഷണവിധേയമായി സമദിനെ കൽപ്പറ്റയിലേക്ക് സ്ഥലംമാറ്റി. ഇതിന് ശേഷവും ഭീഷണി തുടർന്നതോടെ വീണ്ടും പരാതി നൽകുകയായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്‍പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.