യുവാക്കളെ മൊട്ടയടിപ്പിച്ച എസ്.െഎയെ സ്ഥലംമാറ്റി
text_fieldsചിറ്റൂർ (പാലക്കാട്): ആദിവാസി യുവാക്കളെ പൊലീസ് നിർബന്ധിച്ച് മൊട്ടയടിപ്പിച്ചതായി പരാതി. മീനാക്ഷിപുരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രായപൂർത്തിയാകാത്ത ഒരു യുവാവിെൻറ മുടി മുറിപ്പിക്കുകയും രണ്ട് ആദിവാസി യുവാക്കളെ മൊട്ടയടിപ്പിക്കുകയും ചെയ്തത്. നെടുമ്പാറ സ്രാമ്പി കോളനിയിലെ ഇരവാല സമുദായാംഗങ്ങളായ ആറുച്ചാമിയുടെ മകൻ സഞ്ജയ് (18), ശിവസ്വാമിയുടെ മകൻ നിധീഷ് (20) സമീപവാസിയായ 17കാരൻ എന്നിവരാണിവർ.
സംഭവം വിവാദമായതോടെ എസ്.ഐ കെ. വിനോദിനെ സ്ഥലംമാറ്റി. മുട്ടിക്കുളങ്ങര എ.ആർ ക്യാമ്പിലേക്കാണ് മാറ്റിയത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മീനാക്ഷിപുരത്തിന് സമീപം രാമർപർണയിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ കുറച്ചുപേർ സംഘർഷത്തിലേർപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൂന്ന് ആദിവാസി യുവാക്കളെ വൈകീട്ട് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച ശേഷം സമീപത്തെ ബാർബർ ഷോപ്പിലെത്തിച്ച് മുടി മുറിപ്പിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തിയ പൊലീസ് യുവാക്കളെ കേസെടുക്കാതെ വിട്ടു. രണ്ടുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് എസ്.പി ദേബേഷ് കുമാർ ബെഹ്റ ഡിവൈ.എസ്.പിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.