സിദ്ധാർഥന്റെ മരണം: കൂടുതൽ പ്രതികളുണ്ടാവുമെന്ന് സി.ബി.ഐ
text_fieldsകൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്ന് സൂചന. കേസിൽ അന്വേഷണം തുടരുന്ന സി.ബി.ഐ തിങ്കളാഴ്ച കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്. പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലുള്ള 20 പേരെ പ്രതികളാക്കിയാണ് സി.ബി.ഐ ഡൽഹി പൊലീസ് സൂപ്രണ്ട് എ.കെ. ഉപാധ്യായ എഫ്.ഐ.ആർ സമർപ്പിച്ചത്. ആത്മഹത്യ പ്രേരണ, ക്രിമിനൽ ഗൂഢാലോചന, അന്യായമായി തടഞ്ഞുവെച്ച് മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങി ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും റാഗിങ് നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് സി.ബി.ഐയുടെ ഡൽഹി യൂനിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്.
സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഉൾപ്പെടെയുള്ള രേഖകളും കോടതിയിൽ നൽകിയിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ സി.ബി.ഐ ഉദ്യോഗസ്ഥർ സർവകലാശാലയിലെത്തി തെളിവെടുത്തു. വരുംദിവസങ്ങളിലും ഇത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.