സിദ്ധാർഥന്‍റെ മരണം: പ്രത്യേക അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം നാളെ ഉണ്ടായേക്കും
text_fieldsതിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം വ്യാഴാഴ്ച ഉണ്ടായേക്കും. വിരമിച്ച ഹൈകോടതി ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് നീക്കം. പൊലീസ് ഉദ്യോഗസ്ഥനെ കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തും.
ജുഡീഷ്യൽ അന്വേഷണ കമീഷനെ നിയോഗിക്കുന്നതിന്‍റെ ഭാഗമായി ഗവർണർ ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. വിരമിച്ച ജഡ്ജിമാരുടെ വിശദാംശങ്ങളും തേടി. ഇവയടക്കം പരിശോധിച്ചശേഷമാവും രാജ്ഭവൻ തീരുമാനം. വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുന്നതിനു പുറമേ, കാമ്പസുകളിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശിപാർശകളും അന്വേഷണ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. സിദ്ധാർഥന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് ഗവർണർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.