Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ധാർഥന്‍റെ മരണം:...

സിദ്ധാർഥന്‍റെ മരണം: അന്വേഷണം ഉടൻ സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്​ പിതാവിന്‍റെ ഹരജി

text_fields
bookmark_border
സിദ്ധാർഥന്‍റെ മരണം: അന്വേഷണം ഉടൻ സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്​ പിതാവിന്‍റെ ഹരജി
cancel

കൊച്ചി: പൂക്കോട്​ വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം അടിയന്തരമായി സി.ബി.ഐ ഏറ്റെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ പിതാവിന്‍റെ ഹരജി. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ എത്രയും വേഗം സി.ബി.ഐയോട്​​ അന്വേഷണത്തിന്​ ഉത്തരവിടാൻ കേന്ദ്രസർക്കാറിന്​ നിർദേശം നൽകണമെന്നതടക്കം ആവശ്യപ്പെട്ടാണ്​ പിതാവ്​ ടി. ജയപ്രകാശ്​ ഹരജി നൽകിയത്​. മകന്‍റെ മരണത്തിന്​ കാരണക്കാരായവർക്കെല്ലാം മതിയായ ശിക്ഷ ഉറപ്പുവരത്തക്കവിധം അന്വേഷണം നടത്താൻ സി.ബി.ഐക്ക്​ നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

ക്രൂരമായി മർദിച്ച്​ കൊലപ്പെടുത്തി മകന്‍റെ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നെന്ന്​ ഹരജിയിൽ പറയുന്നു. ​ആത്​മഹത്യയെന്നാണ്​​ ആദ്യം ധരിച്ചത്​​. കുട്ടികളുടെ മർദനമേറ്റാണ്​ മരിച്ചതെന്ന്​ മൂന്ന്​ സഹപാഠികളാണ്​ രഹസ്യമായി അറിയിച്ചത്​. മൂന്നുദിവസത്തോളം ഭക്ഷണവും വെള്ളവും പോലും നിഷേധിച്ച്​ നടത്തിയ മനുഷ്യത്വരഹിതമായ മർദനമാണ്​ മരണത്തിനിടയാക്കിയതെന്ന്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ടുണ്ട്​. കൊലപാതകത്തിനടക്കം കേസെടുത്തിട്ടുണ്ട്​. എന്നാൽ, റാഗിങ്​​ നിരോധന നിയമപ്രകാരം അറസ്റ്റിലായ കുട്ടികളെ രക്ഷപ്പെടുത്താനായി ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പരസ്യമായി കൂട്ടുനിൽക്കുകയാണ്​​. അതിനാൽ, നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല.

​ഫെബ്രുവരി 18നാണ്​​ സംഭവത്തിൽ വൈത്തിരി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തത്​. മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക്​ വിട്ട്​ മാർച്ച്​ ഒമ്പതിന്​ അഡീ. ചീഫ്​ സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകൾ ​കൈമാറാതെ താമസിപ്പിച്ചത്​ ബോധപൂർവമാണ്​. മുഖ്യമന്ത്രിയുടെ ഉറപ്പ്​ വിശ്വസിച്ചിരുന്ന കുടുംബത്തോട്​ സത്യസന്ധമല്ലാത്ത സമീപനമാണ്​ സർക്കാർ പുലർത്തിയത്​. കേന്ദ്ര ഏജന്‍സി അന്വേഷണം വൈകിപ്പിക്കാനോ കഴിയു​മെങ്കിൽ തടയാനോ ഉള്ള ബോധപൂർവമായ ശ്രമമാണ്​ സർക്കാറിൽനിന്നുണ്ടായത്​. വിവാദമായതോടെ രേഖകളുടെ തർജമ പൂർത്തിയാക്കി ഇവ കേന്ദ്രത്തിന്​ അയച്ചതായാണ്​ അറിയുന്നത്​. അതിനാൽ, എത്രയും വേഗം അന്വേഷണം ഏറ്റെടുക്കാൻ നിർദേശിക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siddharth Death Wayanad
News Summary - Siddharth's father's petition demanding CBI take over the investigation immediately
Next Story